നമസ്‌കാരം-Q&A

കാലില്‍ സാംക്രമിക രോഗം: വുദു ചെയ്യുമ്പോള്‍ കാല്‍ കഴുകാതിരിക്കാമോ ?

ചോദ്യം:  ഞാന്‍ ഒരു പ്രമേഹരോഗിയാണ്. ദിവസവും അഞ്ചു വട്ടം വുദു ചെയ്യുമ്പോള്‍ കാലില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാകുമെന്ന് പേടിയുണ്ട്. വുദു ചെയ്യുമ്പോള്‍ കാല്‍വിരലുകള്‍ കഴുകാതിരിക്കാമോ ?

—————-

ഉത്തരം: താങ്കള്‍ ദിവസവും അഞ്ച് തവണ കഴുകേണ്ടതില്ല. 24 മണിക്കൂര്‍ നേരത്തേക്ക് താങ്കള്‍ക്ക് സോകസ് (ഖുഫ) തടവി നമസ്‌കാരം നിര്‍വഹിക്കാവുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ചില നിബന്ധന പാലിക്കേണ്ടതുണ്ട്. അവ താഴെ:

1. സുബ്ഹ് നമസ്‌കാരത്തിന് മുമ്പ് തന്നെ കാല്‍ നന്നായി കഴുകി വൃത്തിയാക്കി സോക്‌സ് ധരിക്കുക

2. അടുത്ത പ്രഭാതം വരെ ഈ നിലക്ക് സോക്‌സ് തടവി നമസ്‌കാരം നിര്‍വഹിക്കാവുന്നതാണ്.

3. ഈ ഇളവ് കുളി നിര്‍ബന്ധമായ വലിയ അശുദ്ധികള്‍ (സ്ത്രീസംസര്‍ഗം, ശുക്ലസ്രാവം) ഉണ്ടായാല്‍ ബാധകമല്ല.

 

Tags

Topics