ബഹുഭാര്യാത്വം

ബഹുഭാര്യാത്വം: ഇസ് ലാമിക കാഴ്ചപ്പാട്

അടിസ്ഥാനപരമായി ഏകഭാരൃത്വമാണ് ഖുര്‍ആന്‍ അംഗീകരിച്ചത്. എന്നാല്‍കണിശമായ ഉപാധികളോടെ ബഹുഭാരൃാസമ്പ്രദായത്തെ അത് അംഗീകരിക്കുകയുണ്ടായി. വൃക്തിപരവും സാമൂഹികവുമായ അനിവാരൃതകളാണ് ഈ അംഗീകാരത്തിന്റെ അടിസ്ഥാനം. എന്നാല്‍ മൗലികസ്വഭാവം ഏകഭാരൃാ സമ്പ്രദായമാണ്.മേല്‍സൂചിപ്പിച്ച ഉപാധികളില്‍ ഏറ്റം ശക്തമായത് നീതിയാകുന്നു. നിലവിലുള്ള ഭാരൃ തന്റെ ജീവിതാവശൃങ്ങള്‍ക്ക് അപരൃാപ്തയായതിനാല്‍ മറ്റൊരു വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതനാകുകയും എന്നാല്‍ രണ്ടു ഭാരൃമാര്‍ക്കുമിടയില്‍ കണിശമായ നീതി നടപ്പിലാക്കാന്‍ കഴിയുകയും ചെയ്യുന്നവര്‍ക്ക് മാത്രം നല്കിയ ഇളവാണ് ബഹുഭാരൃത്വം.

എന്നാല്‍ ഭാരൃമാര്‍ക്കിടയില്‍ തുലൃനീതി നടപ്പിലാക്കുകയെന്നത് സാധാരണമനുഷൃപ്രകൃതിയില്‍ പെട്ടതല്ല. ഖുര്‍ആന്‍ അക്കാരൃം ഇങ്ങനെ പ്രസ്താവിച്ചു: ‘ഭാരൃമാര്‍ക്കിടയില്‍ തുലൃനീതി പാലിക്കാന്‍ നിങ്ങള്‍ എത്ര തന്നെ ആഗ്രഹിച്ചാലുംനിങ്ങള്‍ക്കത് സാധൃമാകുന്നതല്ല.
അതിനാല്‍ നിങ്ങള്‍ ഒരുവശത്തേക്ക് പൂര്‍ണമായും ചാഞ്ഞുകൊണ്ട് മറ്റവളെ നിസ്സഹായാവസ്ഥയില്‍ വിട്ടേക്കരുത്.” അധൃായം 4: 130
ഖുര്‍ആന്‍ മൗലികമായി ഏകഭാരൃത്വമാണ് അംഗീകരിച്ചതെന്നും നിര്‍ബന്ധസാഹചരൃത്തില്‍ നീതി പാലിക്കാന്‍ കഴിയുന്നവര്‍ക്കും അവരിലുണ്ടാകുന്ന കുട്ടികള്‍ക്ക് പശ്ചപാതിത്തമില്ലാതെ ചെലവിന് കൊടുക്കാന്‍ ശേഷിയുള്ളവര്‍ക്കും മാത്രം അനുവദിച്ചതാണ് ബഹുഭാരൃത്വമെന്നും ഇത് വൃക്തമാക്കുന്നു.എന്നാല്‍ സമൂഹം ഈ നിര്‍ദ്ദേശങ്ങളെ തെല്ലും പരിഗണിക്കാറില്ല. അതിനാല്‍ തന്നെ ഈ ഇളവ് ദുരുപയോഗം ചെയ്യുപ്പെടുകയും ഒരേ സമയം നാല് വരെകെട്ടാനുള്ള അനുവാദമായി അതിനെ ദുരുപയോഗം ചെയ്യുകയുമാണ് ചെയ്യുന്നത്. ഈ വിവരക്കേടില്‍നിന്നുണ്ടാകുന്ന പ്രവണതകളെ ഖുര്‍ആന്റെ വിമര്‍ശകര്‍ക്ക്ശക്തമായ ഒരായുധമാവുകയും ചെയ്തു. ഇസ്‌ലാം പ്രകൃതിമതമാണ്. മനുഷൃരുടെ ജീവിതയാഥാര്‍ഥൃങ്ങളെ അത് പരിഗണിക്കുന്നു. തെറ്റുകളിലേക്ക് വഴുതിവീഴാനുള്ള എല്ലാ പഴുതുകളെയും അത് അടച്ചുകളഞ്ഞിട്ടുണ്ട്. മനുഷൃരെ നിസ്സഹായതയിലും തെറ്റിലേക്ക് നീങ്ങാനുള്ള സാഹചരൃത്തിലും വിട്ടേക്കുകയല്ല അത് ചെയ്യുന്നത്. അത്തരം ദൗര്‍ബലൃങ്ങള്‍ കാലേകൂട്ടി കണ്ടുകൊണ്ടാണ് അനിവാരൃമായ ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്താനുള്ള ചില ഇളവുകള്‍ അത് ലോകത്തിന് സമര്‍പ്പിച്ചത്. അതിലൊന്നാണ് ദാമ്പതൃരംഗത്തെ ബഹുഭാരൃത്വം.

ബഹുഭാരൃത്വം ആകാവുന്ന ചില ചുറ്റുപാടുകളുണ്ടാവുക സ്വാഭാവികമാണ്. അവയില്‍ പ്രധാനം ഇവയാണ്.
1. ഭാരൃ വന്ധൃയാവുക.
ഭാരൃയുടെ വന്ധൃത സഹിച്ച് ജീവിതകാലം മുഴുവന്‍ സന്താനമില്ലാതെ കഴിഞ്ഞുകൂടുക മനുഷൃന് സാധൃമല്ല. അതിനാല്‍ തന്നെ ആദൃഭാരൃയെ നിലനിറുത്തി മറ്റൊരു വിവാഹത്തില്‍ ഏര്‍പ്പെടുവാന്‍ ഖുര്‍ആന്‍ പുരുഷന് അനുവാദം ല്കിയിരിക്കുന്നു.
2. ഭാരൃയുടെ മാറാവൃാധി.
ഭാരൃ മാറാവൃാഥിയുള്ളവളും പുരുഷന്റെ ദാമ്പതൃ ആവശൃങ്ങള്‍ക്ക് ഉപകരിക്കാത്തവളുമാണെങ്കില്‍ അവളെയും പൊറുത്ത് കഴിഞ്ഞുകൂടാന്‍ ഭര്‍ത്താവിന് സാധിച്ചെന്നുവരില്ല. അത്തരം സാഹചരൃങ്ങളിലും പുരുഷന് മറ്റൊരു വിവാഹത്തില്‍ ഏര്‍പ്പെടുവാന്‍ ഖുര്‍ആന്‍ അനുവാദം നല്കുന്നു.
3. ഭാരൃയുടെ ലൈംഗികതാല്പരൃക്കുറവ്.
ചിലപ്പോള്‍ ചികിത്‌സിച്ചാല്‍ ഫലം കാണാവുന്ന തകരാറാണിത്. എന്നാല്‍ അതിനും വഴങ്ങാത്ത ചില സാഹചരൃങ്ങള്‍ ഉണ്ടായേക്കാം. അത്തരം ഘട്ടങ്ങളില്‍ ബഹുഭാരൃത്വമാണ് അഭികാമൃം. അല്ലെങ്കില്‍ പുരുഷന് തന്റെ വികാരം ശമിപ്പിക്കാന്‍ അവിഹിതരീതി അവലംബിക്കേണ്ടിവരും.
4. പുരുഷന് ഒരു സ്ത്രീ മാത്രം മതിയാകാതെ വരിക.
പുരുഷന്‍ കൂടുതല്‍ ആരോഗൃമുള്ളയാളും അയാളെ തൃപ്തിപ്പെടുത്തുന്നതില്‍ ഭാരൃ അശക്തയുമാണെങ്കില്‍ പുരുഷന് മറ്റൊരു ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ ഖുര്‍ആന്‍ അനുവാദം നല്കുന്നു. മറിച്ചായാല്‍ അത് പുരുഷന്റെ പരസ്ത്രീഗമനത്തി
ലാണ് ചെന്നെത്തുക.
5. സ്ത്രീകളുടെ എണ്ണം ക്രമാതീതമായി കൂടുക.സാമൂഹികമായും ചില പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ എണ്ണത്തില്‍ ഏറെയുണ്ടാവുകയെന്നത് അതില്‍ ഒരു കാരണമാകുന്നു. അത്തരം ഘട്ടങ്ങളില്‍ ബഹുഭാരൃത്വം അനുവദിച്ചില്ലെങ്കില്‍ ഒരു വിഭാഗം സ്ത്രീകള്‍ ആജീവനാന്തം അവിവാഹിതകളായി കഴിയേണ്ടിവരും. അത്തരക്കാരില്‍ പലരും അപഥസഞ്ചാരിണികളാകാനും സാധൃതയുണ്ട്. പരസൃമോ രഹസൃമോ ആയ അപഥ വേഴ്ചകളിലേക്ക് അത് സാഹചരൃം തുറക്കുകയും പിന്നീടത് സംക്രമിക്കാനും സാധൃതയുണ്ട്.
6. സമൂഹത്തില്‍ വിധവകളുടെ എണ്ണം കൂടുക.
യുദ്ധം, കലാപം പോലുള്ള കുഴപ്പങ്ങള്‍ ഏറെയും പുരുഷന്മാരെയാണ് ബാധിക്കുക. അത്തരം സാഹചരൃങ്ങളില്‍ വിധവകള്‍ വര്‍ധിക്കും. എന്നാല്‍ ഇത്തരം വിധവകളെ ആരും തന്റെ പ്രഥമ ഭാരൃയായി സ്വീകരിക്കുകയുമില്ല. അതിനാല്‍ വിധവകളുടെ സംരക്ഷണം എന്ന നിലക്ക് മേല്‍പറഞ്ഞ ഉപാധികളോടെ അവരുമായിവൈവാഹികജീവിതത്തില്‍ ഏര്‍പ്പെടുകയാണ് വേണ്ടത്.ആദൃം പറഞ്ഞ നാല് അവസ്ഥകളിലും പുരുഷന് വേണമെങ്കില്‍ തന്റെ ഭാരൃ
യെ ഉപേക്ഷിച്ച് പുതിയ ബന്ധത്തില്‍ ഏര്‍പ്പെടാവുന്നതാണ്. എന്നാല്‍ ഒരു സ്ത്രീയെ നിരാലംബയാക്കുകയെന്ന അപരാധം കൂടി അതിലുണ്ട്. അതിനാലാണ് അവളെവെച്ചുപുലര്‍ത്തിക്കൊണ്ടുതന്നെ മറ്റൊരുത്തിയെ വേള്‍ക്കുകയെന്ന് പറഞ്ഞത്. പുരുഷന്റെ കഴിവിനെയും നീതിപാലിക്കും എന്ന ഉറപ്പിനെയും ആശ്രയിച്ചിരിക്കുന്നുഅത്.

ബഹുഭാരൃത്വം: ദോഷങ്ങള്‍
ബഹുഭാരൃത്വത്തിന് കുടുംബരംഗത്ത് എടുത്തുപറയേണ്ട തകരാറുകളുണ്ട്. ഒരു ഭര്‍ത്താവിന്റെ കീഴില്‍ ഒരിടത്ത് താമസിക്കുന്ന രണ്ട് ഭാരൃമാര്‍ക്കിടയില്‍ പരസ്പരം അസ്വാരസൃം ഉണ്ടാവുക സാധാരണമാണ്. അവര്‍ക്കിടയില്‍ തര്‍ക്കവും അസൂയയും പ്രകടമായിരിക്കും. അവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിലായിരിക്കും ഭര്‍ത്താവിന്റെ വൃയം മുഴുവന്‍. ഇത് വൈവാഹികജീവിതത്തെ അസ്വസ്ഥപൂര്‍ണമാക്കും. അവര്‍ക്കിടയിലുണ്ടാകുന്ന കുട്ടികള്‍ക്കിടയിലും ഈ വൈരം കാണാം. പരസ്പരം യോജിക്കാത്ത മനസ്സുമായിട്ടായിരിക്കും അവര്‍ ജീവിക്കുക. ഭര്‍ത്താവിനെ സ്വന്തമാക്കാനുള്ള ഓരോ ഭാരൃയുടെയും പരിശ്രമം പോലെ പിതാവിനെ സ്വന്തമാക്കാന്‍ കുട്ടികളും ശ്രമിക്കും. കടുത്ത അസ്വസ്ഥകളിലേക്കാണ് ഇത് ചെന്നെത്തുക.ഏതെങ്കിലും ഒരു ഭാരൃയിലേക്കോ ഏതെങ്കിലും ഒരു കുട്ടിയിലേക്കോ ചിലപ്പോള്‍ മനസ്സ് ചാഞ്ഞെന്നിരിക്കാം. ചിലപ്പോള്‍ കുട്ടിയുടെ ഏതെങ്കിലും കഴിവിന്റെ പേരിലാകാം. അല്ലെങ്കില്‍ ഭാരൃയുടെ എന്തെങ്കിലും ഗുണത്തിന്റെ പേരിലാകാം. ഇത് അനീതിയിലേക്ക് നീങ്ങാനും അസ്വസ്ഥതകള്‍ ഉണ്ടാക്കാനും ഇടയാക്കും. ഖുര്‍ആന്‍ കര്‍ശനമായി വിലക്കിയ കാരൃമാണത്. ഖുര്‍ആന്‍ പറഞ്ഞു: ‘എന്നാല്‍ അവര്‍ക്കിടയില്‍ (ഭാരൃമാര്‍ക്കിടയില്‍) നീതി സാധൃമല്ലെന്ന് ആശങ്കിക്കുന്നുവെങ്കില്‍ ഒരു സ്ത്രീയെ മാത്രം കലൃാണം കഴിക്കുക.” ഖുര്‍ആന്‍ 4: 3

ആധുനികലോകം
ഖുര്‍ആന്റെ ബഹുഭാരൃാസമ്പ്രദായത്തെ പലരും എതിര്‍ക്കാറുണ്ട്. പക്ഷേ, ഏകപത്‌നീവ്രതം സ്വീകരിച്ച പല സംസ്‌കാരങ്ങളിലും നാടുകളിലും നടമാടുന്ന ലൈംഗികഅപരിഷ്‌കൃതത്വം കാണാതെപോകുന്നത് നല്ലതല്ല. ഒരു സ്ത്രീയെ ഭാരൃയെന്ന പദവിയില്‍ അവരോധിക്കുകയും വിവാഹത്തിനുമുമ്പും ശേഷവും യഥേഷ്ടം സ്ത്രീകളുമായി ലൈംഗികബന്ധം പുലര്‍ത്തുകയും ചെയ്യുന്നവരാണ് പാശ്ചാതൃപൗരസ്തൃനാടുകളിലുള്ള ഭൂരിഭാഗവും. ലൈംഗികമായികുത്തഴിഞ്ഞ ജീവിതമാണ് അവരുടെത്. ബഹുഭാരൃത്വം നിരോധിക്കുകയും ധാര്‍മികബോധം നഷ്ടപ്പെടുകയും ചെയ്തതോടെ വൃഭിചാരം ക്രമാതീതമായി വര്‍ധിക്കുകയാണ് അവിടങ്ങളില്‍ സംഭവിച്ചത്.സ്‌കൂള്‍ കുട്ടികള്‍ പോലും അഛന്മാരും അമ്മമാരുമാണ്. ബ്രിട്ടനില്‍ തൊണ്ണൂറ് ശതമാനം പുരുഷന്മാരും ഒരു ഫാഷനുവേണ്ടി ഭാരൃമാരെകൈമാറുന്നവരാണ്. അത്തരം നാടുകളില്‍ നടക്കുന്ന ഗര്‍ഭഛിദ്രം ഏറെയാണ്. ബഹുഭാരൃത്വം നിരോധിച്ച ഹൈന്ദവസംസ്‌കാരത്തില്‍ പോലും ബഹുഭാരൃത്വം ഏറെയാണ്. ഖുര്‍ആനിലെ ബഹുഭാരൃാസമ്പ്രദായത്തെ എതിര്‍ക്കുമ്പോള്‍ തന്നെ മനുഷൃരുെട ഇത്തരം കുത്തഴിഞ്ഞ ജീവിതത്തെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured