കുടുംബ ജീവിതം-Q&A

ലൈംഗിക ബന്ധത്തില്‍ നഗ്നതയുടെ പരിധി ?

ചോദ്യം: ലൈംഗിക ബന്ധത്തില്‍ ഇസ് ലാം എത്രത്തോളം നഗ്നത അനുവദിക്കുന്നുണ്ട് ? 

—————

ഉത്തരം: ഇണതുണകളില്‍ നിന്നൊഴികെ മറ്റെല്ലാവരില്‍ നിന്നും നിങ്ങളുടെ രഹസ്യഭാഗങ്ങള്‍ സംരക്ഷിക്കുകയെന്ന് നബി(സ) നിര്‍ദേശിച്ചിരിക്കുന്നു (ഇബ്‌നു ഹജ് ര്‍).

ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍, ഭാര്യഭര്‍ത്താക്കന്‍മാര്‍ക്ക് ലൈംഗികബന്ധത്തിനിടയില്‍ നഗ്നതയുടെ കാര്യത്തില്‍ നിയന്ത്രണങ്ങളില്ലെന്നാണ് മനസ്സിലാക്കാനാവുക. എന്തെങ്കില്‍ നിയന്ത്രണം ഉണ്ടായിരുന്നെങ്കില്‍ നബി(സ) അത് സൂചിപ്പിക്കുമായിരുന്നു. അത് സൂചിപ്പിക്കാതിരിക്കെ അത് അനുവദനീയമാണെന്ന് നമുക്ക് മനസ്സിലാക്കാം. നബി(സ) പറഞ്ഞിട്ടുണ്ടല്ലോ: ഏതെല്ലാം കാര്യങ്ങള്‍ (വിശുദ്ധ ഖുര്‍ആനില്‍) സൂചിപ്പിക്കാതെ അവന്‍ (അല്ലാഹു) ഒഴിവാക്കിയോ അവയെല്ലാം പൊറക്കപ്പെടാവുന്നതാണ്.

നിയമപരമായ വൈവാഹിക ബന്ധത്തിലൂടെ ലൈംഗികാനന്ദം തേടുമ്പോള്‍ അതില്‍ നഗ്നതക്ക് നിയന്ത്രണങ്ങളില്ലെന്ന് ചുരുക്കം.

 

Topics