ചോദ്യം: പരീക്ഷക്ക് നോമ്പ് അനുഷ്ഠിക്കാതിരിക്കുന്നത് അനുവദനീയമാണോ ? പ്രത്യേകിച്ച് നോമ്പിന്റെ ദൈര്‍ഘ്യം 18 മണിക്കൂര്‍ ആവുമ്പോള്‍ ?
——————————-
ഉത്തരം: പരീക്ഷക്ക് വേണ്ടി നോമ്പ് ഒഴിവാക്കുന്നത് അനുവദനീയമല്ല. സാധാരണ അധിക ആളുകളും നോമ്പും പരീക്ഷയും പരസ്പരം സമന്വയിപ്പിച്ച് മുന്നോട്ടുപോവാറാണുള്ളത്. നോമ്പിന്റെ ആത്മീയലാഭങ്ങള്‍ നേടുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ കരുത്തിനും ശേഷിക്കും വേണ്ടി അല്ലാഹുവോട് പ്രാര്‍ഥിക്കുക. അതിലൂടെ പ്രയാസങ്ങള്‍ മറികടക്കാനും പരീക്ഷയില്‍ വിജയിക്കാനുമാവും.
ഒരു കാര്യവും കൂടി സൂചിപ്പിക്കട്ടെ, ദീര്‍ഘനേരം നോമ്പ് അനുഷ്ഠിക്കുമ്പോള്‍ വല്ലാതെ നിര്‍ജലീകരണം സംഭവിച്ച് അസ്വസ്ഥതയുണ്ടാവുകയാണെങ്കില്‍ താങ്കള്‍ക്ക് നോമ്പ് ഒഴിവാക്കാവുന്നതാണ്. പീന്നീടുള്ള ദിവസങ്ങളില്‍ അത് നോറ്റുവീട്ടുകയും വേണം
Add Comment