ഇസ്‌ലാം-Q&A

സാമ്പത്തിക സമത്വം: ദൈവം അനീതി കാണിച്ചോ ?

ഏറെ നാളായി എന്നെ അലട്ടുന്ന ഒരു പ്രശ്നം ഞാന്‍ സമര്‍പ്പിക്കുകയാണ്. ദൈവിക നീതിയെക്കുറിച്ച് കടന്നുകൂടിയ ചില സംശയങ്ങള്‍. ‘അല്ലാഹു ചിലരെ സമ്പന്നരും ചിലരെ ദരിദ്രരുമാക്കിയതെന്ത് ?’ ഈ പ്രശ്നം എന്നെ വല്ലാതെ കുഴക്കി. ഞാന്‍ നമസ്കാരം ഉപേക്ഷിച്ചു. പക്ഷേ, ഞാനിപ്പോഴും ചിന്താകുഴപ്പത്തിലാണ്. ഉറച്ച വിശ്വാസം തിരിച്ചുകിട്ടാനെന്തുവഴി ? ശപ്തനായ പിശാചിന്റെ ദുര്‍ബോധനത്തില്‍നിന്ന് രക്ഷനേടാനെന്തുമാര്‍ഗം ?

ഉത്തരം: വിശ്വാസി സംശയത്തിനും ആശയക്കുഴപ്പത്തിനും വിധേയനാകാം. പക്ഷേ, വിശ്വാസം ഉറച്ചതും ആത്മാര്‍ഥവുമാണെങ്കില്‍ അയാള്‍ക്ക് അല്ലാഹുവിന്റെ സഹായം ഉണ്ടാവുമെന്ന് തീര്‍ച്ച. തദ്വാര സംശയങ്ങളും ചിന്താകുഴപ്പങ്ങളും അതിദ്രുതം നീങ്ങുകയും വിശ്വാസത്തിന്റെ ശക്തിയും പ്രകാശവും തജ്ജന്യമായ ശാന്തിയും പൊടുന്നനെ തിരിച്ചുകിട്ടുകയും ചെയ്യും. ഈ യുവാവിന്റെ സംശയം രണ്ട് ഭീമാബദ്ധങ്ങളിന്മേലാണ് പടുക്കപ്പെട്ടിരിക്കുന്നത്.

ഒന്ന്: ഭൌതികമായ ഐശ്വര്യം ജീവിതത്തിന്റെ സര്‍വസ്വമാണെന്നും ധനിക ‏‏‏‏‏ ദരിദ്ര വ്യത്യാസമില്ലാതെ ജനങ്ങളെല്ലാം സമന്മാരായിരിക്കുകയെന്നതാണ് ദൈവികനീതിയുടെ താല്‍പര്യമെന്നും അയാള്‍ ധരിക്കുന്നു. സമ്പത്ത് ജീവിതത്തിന്റെ സര്‍വസ്വമല്ലെന്ന് ആദ്യമായി മനസ്സിലാക്കുക. ബുദ്ധിയോ വിജ്ഞാനമോ ആരോഗ്യമോ സൌഖ്യമോ കുടുംബസൌഭാഗ്യമോ സന്താനങ്ങളോ ഇല്ലാത്ത എത്രയെത്ര സമ്പന്നന്‍മാരുണ്ടീ ലോകത്തില്‍ ? സന്താനങ്ങളുള്ളവര്‍ തന്നെ ഒരു നല്ല സന്താനത്തെ ലഭിക്കുവാന്‍ കൊതിക്കുന്നു. ഒരു നല്ല ഭാര്യ

Topics