വിശിഷ്ടനാമങ്ങള്‍

അല്‍മുഖദ്ദിം (മുന്തിക്കുന്നവന്‍)- അല്‍മുഅഖ്ഖിര്‍ (പിന്നിലാക്കുന്നവന്‍)

അല്ലാഹു താനുദ്ദേശിക്കുന്ന കാര്യങ്ങള്‍ അവന്റെ കഴിവും ജ്ഞാനവും ഉപയോഗിച്ച് മുന്തിക്കുകയും പിന്തിക്കുകയും ചെയ്യുന്നു. അതുപോലെ അവനുദ്ദേശിക്കുന്നവരെ തന്നിലേക്കടുപ്പിക്കുകയും ഉദ്ദേശിക്കുന്നവരെ തന്നില്‍നിന്നകറ്റുകയും ചെയ്യുന്നു. അതായത്, ഇതെല്ലാം അല്ലാഹുവിന്റെ അപാരമായ കഴിവുകളില്‍പ്പെട്ടതാണ്. മനുഷ്യന്‍ തന്റെ വിജ്ഞാനം കൊണ്ടോ കഴിവുകൊണ്ടോ ആരുടെയെങ്കിലും മുന്നിലാവുന്നുവെങ്കില്‍ അതിനര്‍ഥം കഴിവ് അവനില്‍ സ്വയം ഉണ്ടായതാണ് എന്നല്ല. മറിച്ച് അതിനെല്ലാമുള്ള കഴിവ് അല്ലാഹുവാണ് അവന് നല്‍കിയത് എന്നാണ്. അതുകൊണ്ടാണ് നമസ്‌കാരത്തിലെ അവസാനത്തെ പ്രാര്‍ഥനയില്‍ അവന്റെ ഈ ഗുണങ്ങള്‍ക്കൊണ്ട് പ്രാര്‍ഥിക്കാന്‍ പ്രവാചകന്‍ പഠിപ്പിച്ചത്.

Topics