വിശിഷ്ടനാമങ്ങള്‍

അല്‍ ബാസ്വിത്ത് (വിശാലമാക്കുന്നവന്‍, നിവര്‍ത്തിക്കുന്നവന്‍)

അല്‍ ഖാബിള് എന്ന ഗുണത്തിന്റെ വിപരീതാര്‍ഥത്തിലുള്ള വിശേഷണമാണിത്. അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് വിഭവങ്ങള്‍ വിശാലമായി നല്‍കുന്നവനാണ്. അത് മേല്‍പ്പറഞ്ഞ രൂപത്തിലുള്ള ഏത് അനുഗ്രഹങ്ങളിലുമാവാം. ആയുസ്സുദീര്‍ഘിപ്പിച്ചുകൊണ്ടും സമ്പത്ത് വര്‍ദ്ധിപ്പിച്ചുകൊണ്ടും മറ്റുമെല്ലാം. അല്ലാഹു അവന്റെ ദാസനെ പരീക്ഷിക്കുന്നതിനാണ് ഇങ്ങനെയെല്ലാം ചെയ്യുന്നത്. മേല്‍പ്പറഞ്ഞ ഖുര്‍ആന്‍ സൂക്തങ്ങളിലെല്ലാം ഈ രണ്ട് വിശേഷണങ്ങളും ഒരുമിച്ചാണ് പറഞ്ഞിട്ടുള്ളത്.

Topics