വിശിഷ്ടനാമങ്ങള്‍

അല്‍ഖാദിര്‍ (കഴിവുള്ളവന്‍) അല്‍മുഖ്തദിര്‍ (അജയ്യശക്തന്‍)

രണ്ടിന്റെയും ആശയം ഒന്നുതന്നെയാണ്. എന്നാല്‍ മുഖ്തദിര്‍ എന്നതിന് ഖാദിര്‍ എന്നതിനേക്കാള്‍ അര്‍ഥവ്യാപ്തിയുണ്ട്. അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാണ്. ലോകത്തുളള ഒരു വസ്തുവും അവന്റെ കഴിവിനപ്പുറം കടക്കുന്നതല്ല. അതേ അര്‍ഥത്തിലുള്ള മറ്റൊരു നാമമാണ് അല്‍ഖദീര്‍ എന്നത്. എന്നാല്‍ 99 നാമങ്ങളില്‍ എണ്ണിക്കാണുന്നില്ല. അല്ലാഹുവിന്റെ ഈ കഴിവിന്റെ ഉദ്ദേശ്യം ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ ചെയ്യുന്നവനെന്നും ചെയ്യാതിരിക്കാന്‍ തീരുമാനിച്ചാല്‍ ചെയ്യാതിരിക്കുന്നവനെന്നുമാണ്. ഇവിടെ സംഭവിക്കാത്ത കാര്യങ്ങള്‍ അവന്‍ ഉദ്ദേശിച്ചിട്ടില്ല എന്നര്‍ഥം. ഇവിടെ സംഭവിച്ചതെല്ലാം അവന്‍ ഉദ്ദേശിച്ചതാണ്. ദാസനുള്ള കഴിവ് അല്ലാഹുവിന്റെ കഴിവിന്റെ അംശമാണ്. അതവന് അല്ലാഹു നല്‍കുന്നതാണ്. (അല്‍അന്‍ആം: 65), ) ”ഫറവോന്‍ പ്രഭൃതികള്‍ക്കും താക്കീതുകള്‍ വന്നിട്ടുണ്ടായിരുന്നു. പക്ഷേ നമ്മുടെ ദൃഷ്ടാന്തങ്ങളെയൊക്കെയും അവര്‍ തള്ളിപ്പറഞ്ഞു. ഒടുവില്‍ ഒരജയ്യശക്തന്‍ പിടികൂടുംവണ്ണം നാം അവരെ പിടികൂടി.”(അല്‍ഖമര്‍: 42)

Topics