വിശിഷ്ടനാമങ്ങള്‍

അസ്സ്വമദ് (സര്‍വ്വാധിനാഥന്‍, നിരാശ്രയന്‍)

അല്ലാഹു ആരുടെയും ആശ്രയം ആവശ്യമില്ലാത്തവനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമാകുന്നു. മനുഷ്യന്‍ തന്റെ സകല ആവശ്യങ്ങളും സമര്‍പ്പിക്കുന്നതും ആശ്രയം തേടുന്നതും അല്ലാഹുവിനോടാണ്. അല്ലാഹുവിന് അവനല്ലാത്ത യാതൊന്നിന്റെയും ആവശ്യമോ ആശ്രയമോ ഇല്ല. സകലതും ജയിച്ചടക്കുന്നവനും എന്നെന്നും അതേരൂപത്തില്‍ അവശേഷിക്കുന്നവനുമാണവന്‍. ”അല്ലാഹു ആരുടെയും ആശ്രയം വേണ്ടാത്തവനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമാകുന്നു.” (അല്‍ഇഖ്‌ലാസ്: 2)

Topics