കര്‍മ്മശാസ്ത്രം-ഫത്‌വ

പെരുന്നാള്‍ ദിനം ഖബ് ര്‍ സിയാറത്ത് സുന്നത്തോ ബിദ്അത്തോ ?

ചോദ്യം: പെരുന്നാള്‍ ദിവസം ഖബര്‍ സന്ദര്‍ശിക്കുന്നത് സുന്നത്താണോ ബിദ്അത്താണോ എന്നതില്‍ വിശദീകരണം ആഗ്രഹിക്കുന്നു.

—————————-

ഉത്തരം: ഖബര്‍ സിയാറത്ത് പ്രവാചക ചര്യയില്‍ പെട്ടതാണ്. അതിന് നിശ്ചിത സമയമോ കാലമോ നിര്‍ണയിക്കപ്പെട്ടിട്ടില്ല. അത് നിര്‍വഹിക്കുന്നയാള്‍ എല്ലായ്‌പ്പോഴും ആ കര്‍മത്തിന്റെ യഥാര്‍ഥ ചൈതന്യം മനസ്സിലാക്കുകയും വേണം.

ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ ഖബര്‍ സിയാറത്ത് വിലക്കുന്ന ആധികാരികമായ തെളിവൊന്നും കാണാന്‍ കഴിയുന്നില്ല. ജനങ്ങള്‍ തങ്ങളെ വിട്ടുപോയ സ്‌നേഹസമ്പന്നരായ വീട്ടുകാരെയും കുടുംബക്കാരെയും ആഘോഷദിനങ്ങളില്‍ ഓര്‍ക്കുകയും സ്മരിക്കുകയും ചെയ്യുന്നത് സ്വാഭാവികം മാത്രമാണ്. 

എങ്കില്‍ തന്നെയും, പെരുന്നാള്‍ ദിനങ്ങളിലെ ആഘോഷങ്ങള്‍ക്ക് തടസ്സമാകുന്നമെന്ന ന്യായം ഉന്നയിച്ച് ചില പണ്ഡിതന്മാര്‍ ആ ദിനങ്ങളിലെ ഖബര്‍ സിയാറത്ത് അനഭിലഷണീയമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ആ ദിനങ്ങളില്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓര്‍മകള്‍ തികട്ടിവരികയും ആനന്ദങ്ങള്‍ക്ക് പൊലിമ  നഷ്ടപ്പെടുമെന്നും അവര്‍ വ്യക്തമാക്കുന്നു. ദുഃഖ സാന്ദ്രമായ അന്തരീക്ഷത്തില്‍ ഈദിന്റെ ദിനങ്ങളെ പകിട്ടില്ലാതാക്കുന്നതും നമുക്ക് അഭിലഷണീയമല്ലല്ലോ. ഇനി ഒരാള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓര്‍മകള്‍ പുതുക്കാനായി ഖബര്‍ സിയാറത്ത് നടത്തുന്നുവെങ്കില്‍ അതില്‍ യാതൊരു കുഴപ്പവുമില്ല. 

അല്ലാഹുവാണ് ഏറ്റം നന്നായി അറിയുന്നവന്‍

 

Topics