മുസ്‌ലിം ഉമ്മത്തിന്റെ നിലവിലുള്ള അവസ്ഥയെക്കുറിച്ച ചര്‍ച്ച വേദനയുളവാക്കുന്നതാണ്. ഛിദ്രതയും, ദൗര്‍ബല്യവും നിന്ദ്യതയും ഒരു വശത്ത് ഈ ഉമ്മത്തിന് മേല്‍ ദ്രംഷ്ടകള്‍ ആഴ്ത്തിയിരിക്കുന്നു. പതിയിരിക്കുന്ന ശത്രുവിന് താല്‍പര്യവും സന്തോഷവും ജനിപ്പിക്കുന്ന കാഴ്ചയാണ് അത്. മാത്രമല്ല, ശത്രുക്കള്‍ നമ്മുടെ ചില രാഷ്ട്രങ്ങള്‍ക്ക് മേല്‍ നേരിട്ട് സൈനികാധിനിവേശം നടത്തുകയും മറ്റ് ചില രാഷ്ട്രങ്ങളെ സാമ്പത്തിക-ധൈഷണിക അധിനിവേശത്തിന് വിധേയമാക്കുകയും ചെയ്തിരിക്കുന്നു. ശത്രുക്കളുടെ രാഷ്ട്രീയം നടപ്പാക്കുന്ന ചാരന്മാരിലൂടെയാണ് അവര്‍ അത് നേടിയെടുത്തത്. അതോടൊപ്പം ഈ ആക്രമണങ്ങളെയും, ആന്തരിക ദൗര്‍ബല്യങ്ങളെയും ചെറുത്ത് നില്‍ക്കാനുള്ള ശ്രമങ്ങള്‍ പേനയും, നാവും മറ്റുമുപയോഗിച്ച് നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
വര്‍ത്തമാനലോകത്തെ യാഥാര്‍ഥ്യങ്ങളില്‍നിന്ന് മാറിനില്‍ക്കാനോ രക്ഷപ്പെടാനോ കഴിയില്ല എന്നതാണ് വ്യക്തിയും സമൂഹവും സംഘവും നേരിടുന്ന ഏറ്റവും അപകടകരമായ വെല്ലുവിളി. ഇത്തരം സാഹചര്യങ്ങള്‍ അതിന് വഴിയൊരുക്കിയ കാരണങ്ങളെയും അവയുടെ അനുകൂല-പ്രതികൂല സാധ്യതകളെയും കുറിച്ച അശ്രദ്ധയിലേക്കാണ് നമ്മെ നയിക്കുക. കാര്യങ്ങളുടെ പരിണിതി, പ്രത്യാഘാതം, ഭാവിയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ദുരന്തങ്ങള്‍ എന്നിവയെക്കുറിച്ച അന്ധതയാണ് ഈ പ്രവണത സൃഷ്ടിക്കുക. അതിനാല്‍ തന്നെ സംഭവലോകത്തിന്റെ മാസ്മരികതയില്‍ നിന്ന് ഒഴിഞ്ഞ് മാറി പുറമെ നിന്ന് അവ വീക്ഷിക്കാനും അവയെക്കുറിച്ച് അഭിപ്രായം രൂപപ്പെടുത്താനുമാണ് നാം ശ്രമിക്കേണ്ടത്. അല്ലാത്ത പക്ഷം കാര്യങ്ങളെ അതര്‍ഹിക്കുന്ന വിധം കൈകാര്യം ചെയ്യുന്നതില്‍ നമുക്ക് വീഴ്ച സംഭവിച്ചേക്കും.
ശത്രുവിനെതിരെയുള്ള ഏറ്റുമുട്ടലിനെക്കുറിച്ച അവബോധം മുസ്‌ലിം ഉമ്മത്തിലെ പൗരന്മാരില്‍ ശക്തിപ്പെട്ട് വരുന്നു എന്നത് സന്തോഷകരമാണ്. ഉറ്റ മിത്രത്തെപ്പോലെ നടിച്ച് തന്റെ യഥാര്‍ത്ഥ അസ്തിത്വം മറച്ചുവെക്കാന്‍ അശ്രാന്ത പരിശ്രമം നടത്തുന്ന ശത്രുവിനെ തിരിച്ചറിയുക എന്നത് തീര്‍ത്തും ശ്രമകരമാണ്. ലോകത്തിന്റെ പലഭാഗങ്ങളിലും മുസ്‌ലിംകള്‍ തങ്ങളുടെ ശത്രുക്കള്‍ക്കെതിരെ പോരാട്ടം നടത്തുന്നുവെന്നതും ശുഭകരമാണ്. ഇസ്‌ലാമിന്റെ ഉന്നത സ്തംഭങ്ങളിലൊന്നായ ജിഹാദില്‍ നിന്ന് മുസ്‌ലിംകളെ തിരിച്ച് വിടാന്‍ ശക്തമായ ഗൂഢാലോചന നടന്ന് കൊണ്ടിരിക്കെ തന്നെ ഇത്തരം പോരാട്ടങ്ങള്‍ക്ക് വിശ്വാസികള്‍ തയ്യാറാണ് എന്നത് കുളിരണിയിപ്പിക്കുന്ന കാഴ്ചയാണ്. ലോകത്തെ ഏറ്റവും ശക്തമായ സൈന്യത്തിന് മുന്നില്‍ ഗസ്സയിലെ പോരാളികള്‍ നടത്തുന്ന ചെറുത്ത് നില്‍പ് സമാനതകളില്ലാത്ത പോരാട്ട ആവേശത്തെയാണ് കുറിക്കുന്നത്.
ജിഹാദിന്റെ ഇടം ലോകത്ത് വിശാലമായിക്കൊണ്ടിരിക്കുന്നു എന്നത് മറ്റൊരു സുവിശേഷമാണ്. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാം ഫലസ്തീനില്‍ നിന്ന് മാത്രമെ ജിഹാദ് കേട്ടിരുന്നുള്ളൂ. ഇപ്പോഴത് ഇറാഖ്, അഫ്ഗാന്‍, ചെച്‌നിയ, സോമാലിയ, ഈജിപ്ത്, സിറിയ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നും ഉയര്‍ന്ന് കേള്‍ക്കുന്നു. കേവലം ഒരു സന്തോഷവാര്‍ത്ത എന്നതിനേക്കാള്‍ വിജയം എന്നാണതിനെ എനിക്ക് വിശേഷിപ്പിക്കാന്‍ തോന്നുന്നത്. കാരണം മുസ്‌ലിം ഉമ്മത്തിന് അതിന്റെ സ്ഥിരതയും ദൃഢതയും നല്‍കുന്ന പോരാട്ടങ്ങള്‍ ആണിവ. പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും മാര്‍ഗത്തില്‍ വിശ്വാസികളെ അവ വളര്‍ത്തുകയും അവരില്‍ ദൃഢനിശ്ചയവും തന്റേടവും നിറക്കുകയും ചെയ്യുന്നു.
മുസ്‌ലിം ഉമ്മത്തിന്റെ ദൗര്‍ബല്യവും, ഛിദ്രതയും ശത്രുക്കളുടെ ആക്രമണവും അലട്ടുന്ന വ്യക്തികള്‍ക്ക് മേല്‍പറഞ്ഞ ശുഭസൂചനകള്‍ കാണാന്‍ കഴിയുകയില്ല. നിലവിലെ സംഭവവികാസങ്ങളെ പ്രതിലോമകരമായ സമീപിക്കുന്നവര്‍ക്കും അതിന്റെ പ്രാധാന്യം തിരിച്ചറിയാന്‍ കഴിയില്ല. ശത്രുവിന്റെ ശക്തിയെയും സൈനിക ബലത്തെയും കുറിച്ച് ചിന്തിച്ച് നിരാശയോടും അപകര്‍ഷതയോടും ജീവിക്കുകയാണ് അവര്‍ ചെയ്യുക. മേല്‍പറഞ്ഞ സുവിശേഷങ്ങളില്‍ മുഴുകി ജീവിക്കുന്നവര്‍ അവയെ ഭീഷണിപ്പെടുത്തുന്ന ഒരു അപകടത്തെയും ഭയപ്പെടുകയോ, അവയെക്കുറിച്ച് വേവലാതിപ്പെടുകയോ ഇല്ല. നിരാശയുടെയും പരാജയത്തിന്റെയും ബന്ധനങ്ങളില്‍ നിന്ന് പ്രതീക്ഷയുടെയും വിജയത്തിന്റെയും വഴിയില്‍ പറന്നുല്ലസിക്കാനാണ് അത് സഹായിക്കുക. അല്ലാഹു തിന്മ വെറുതെ സൃഷ്ടിച്ചതല്ല എന്ന വിശ്വാസമാണ് എല്ലാ കാര്യത്തിന്റെ അനുകൂലക ഘടകങ്ങള്‍ അന്വേഷിക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്നത്.
അഫ്ഗാനില്‍ മുസ്‌ലിംകള്‍ റഷ്യയെ കീഴ്‌പെടുത്തുകയുണ്ടായി. ഇറാഖില്‍ അമേരിക്കക്ക് വമ്പിച്ച പരാജയമേല്‍ക്കേണ്ടതായിരുന്നു. പക്ഷേ മുസ്‌ലിംകള്‍ക്കിടയിലെ ഛിദ്രതയും ഭിന്നതയുമാണ് അതിന് പ്രതിബന്ധമായത്. ലോകത്തുടനീളം ദൈവിക മാര്‍ഗത്തില്‍ പോരാടിക്കൊണ്ടിരിക്കുന്ന മുജാഹിദുകളുടെ കാര്യത്തില്‍ എനിക്കുള്ള ആശങ്കയും മറ്റൊന്നല്ല. അവര്‍ക്കിടയിലെ ഭിന്നതയും അഭിപ്രായവ്യത്യാസവുമാണ് ശത്രുവിന്റെ ആയുധത്തേക്കാള്‍ ഭയപ്പെടേണ്ടത്.
ഇന്ന് ലോകത്തുടനീളം നടന്ന് കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ മുജാഹിദുകള്‍ക്കുള്ള പരീക്ഷണം മാത്രമാണ്. അല്ലാഹുവിന്റെ നടപടിക്രമം അവന്‍ പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും എന്നതാണ് യാഥാര്‍ത്ഥ്യം. അല്ലാഹു പറയുന്നു:’അല്ലാഹു നിങ്ങളോടുള്ള അവന്റെ വാഗ്ദാനം നിറവേറ്റിയിരിക്കുന്നു. ആദ്യം അവന്റെ അനുമതി പ്രകാരം നിങ്ങളവരുടെ കഥകഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. പിന്നെ, നിങ്ങള്‍ ദുര്‍ബലരാവുകയും കാര്യനിര്‍വഹണത്തിന്റെ പേരില്‍ പരസ്പരം തര്‍ക്കിക്കുകയും ചെയ്തു. നിങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടത് അല്ലാഹു നിങ്ങള്‍ക്ക് കാണിച്ചുതന്ന ശേഷം നിങ്ങള്‍ അനുസരണക്കേട് കാണിച്ചു. നിങ്ങളില്‍ ഐഹിക താല്‍പര്യമുള്ളവരുണ്ട്. പരലോകം കൊതിക്കുന്നവരുമുണ്ട്'(ആലുഇംറാന്‍ 152).
പോരാളികള്‍ക്കിടയില്‍ പിളര്‍പ്പുണ്ടാക്കാനാണ് ഇന്ന് നമ്മുടെ ശത്രു പണിയെടുത്തുകൊണ്ടിരിക്കുന്നത്. അവര്‍ക്ക് വാഗ്ദാനങ്ങളും സാമ്പത്തിക സഹായങ്ങളും അവര്‍ നല്‍കുന്നു. തീവ്രവാദികളെന്നും മിതവാദികളെന്നും വേര്‍തിരിക്കുന്നു. ഇത് ശക്തമായ ഗൂഢാലോചനയാണ്. ടാങ്കുകളേക്കാളും ബോംബുകളേക്കാളും ശക്തമാണ് അവ. നാം കരുതിയിരിക്കുക, അല്ലാഹുവിന്റെ സഹായത്തോടെ മുന്നോട്ടുകുതിക്കുക.
നാസ്വിര്‍ ബിന്‍ സുലൈമാന്‍ അല്‍ഉംറ്
Add Comment