ഫിഖ്ഹ്‌

ഉസൂലുല്‍ ഫിഖ്ഹ്

കര്‍മ്മശാസ്ത്രവിധികള്‍ കണ്ടെത്തുന്നതിനുള്ള അടിസ്ഥാനങ്ങള്‍ പ്രതിപാദിക്കുന്ന ശാസ്ത്രമാണ് ഉസൂലുല്‍ ഫിഖ്ഹ്. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവയാണ് പൊതുവെ അംഗീകരിക്കപ്പെടുന്ന അടിസ്ഥാനങ്ങള്‍. ഓരോ മദ്ഹബിനും സ്വന്തം നിര്‍ദ്ധാരണ സമ്പ്രദായങ്ങള്‍ ഉണ്ട്. ഇമാം ശാഫിഇ ആണ് ഈ സമ്പ്രദായം വികസിപ്പിച്ചത്. അദ്ദേഹത്തുന്നു മുമ്പുള്ള പണ്ഡിതന്‍മാര്‍ക്ക് ഇതിന്റെ ആവശ്യം അനുഭവപ്പെട്ടിരുന്നില്ല. കാരണം അവര്‍ക്ക് താരതമ്യേന വളരെ കുറച്ച് ഹദീസുകളേ ലഭിച്ചിരുന്നുള്ളൂ. ഇമാം ശാഫിയുടെ കാലത്ത് പല പ്രദേങ്ങളില്‍ നിന്നുമായി ഹദീസുകളുടെ പ്രവാഹം തന്നെയുണ്ടായി. തത്ഫലമായി കര്‍മ്മശാസ്ത്ര പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായന്തരങ്ങളും ഉടലെടുത്തു. തെരഞ്ഞെടുക്കേണ്ടത് ഏത് എന്ന കാര്യത്തില്‍ ബഹുജനങ്ങള്‍ അങ്കലാപ്പിലായി. ഈ സന്ദര്‍ഭത്തിലാണ് ശരിയായ കര്‍മ്മശാസ്ത്രവിധികള്‍ നിര്‍ദ്ധാരണം ചെയ്‌തെടുക്കുന്നതിന് ചില അടിസ്ഥാങ്ങള്‍ സ്വീകരിക്കേണ്ടത് അനിവാര്യമായിത്തീര്‍ന്നത്.

About the author

padasalaadmin

Add Comment

Click here to post a comment

Topics