Global

പ്രസിഡണ്ട് തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികളില്‍ അമേരിക്കന്‍ മുസ്‌ലിംകള്‍ക്ക് അസംതൃപ്തി

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലേക്കുള്ള അവസാനവട്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകാനിരിക്കെ, രണ്ടു സ്ഥാനാര്‍ഥികളും പദവിക്കര്‍ഹരെല്ലന്ന മാനസികാവസ്ഥയാണ് രാജ്യത്തെ മുസ് ലിം സമൂഹത്തിനുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡെമോക്രാറ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണിന്റെ ഇസ്രയേല്‍ ചായ്‌വും റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രമ്പിന്റെ മുസ് ലിംവിരുദ്ധതയും ആണ് മുസ്‌ലിംവോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്.

അമേരിക്കന്‍ജനതയിലെ പകുതി വോട്ടര്‍മാരും ഇരുപാര്‍ട്ടികളെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന അഭിപ്രായക്കാരാണ്. അതേസമയം റിപബ്ലിക്കന്‍ പാര്‍ട്ടി അനുയായികളില്‍ മൂന്നിലൊന്ന് ട്രമ്പിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ അസംതൃപ്തരാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട സര്‍വേ കണക്കുകള്‍ പറയുന്നു. പത്തില്‍ നാലുപേര്‍ ട്രമ്പ് പ്രസിഡണ്ട് പദവിക്ക് യോഗ്യനല്ലെന്ന കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്നവരാണത്രേ.

Topics