ലണ്ടന്‍: മധ്യപൗരസ്ത്യദേശത്തെ ആഭ്യന്തരവൈദേശിക ആക്രമണങ്ങളുടെ ഫലമായി ഉണ്ടായ അഭയാര്‍ഥികളുടെ ഒഴുക്കിനെ പാശ്ചാത്യരില്‍ ആശങ്കയും ഭയവും ഉണ്ടാക്കുംവിധം ഉപജാപപ്രവര്ത്തനങ്ങള്ക്കായി റഷ്യ ഉപയോഗിക്കുന്നുവെന്ന് വിദേശനയ രൂപീകരണരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. യൂറോപ്യന്‍ യൂണിയനെയും നാറ്റോയെയും ദുര്‍ബലമാക്കാനാണ് അതുവഴി റഷ്യ ശ്രമിക്കുന്നതെന്ന് അവര്‍ വെളിപ്പെടുത്തി.
‘തങ്ങളുടെ ശക്തിയെയും അതിജീവനശേഷിയെയും കുറിച്ച് പാശ്ചാത്യരില്‍ സംശയം വിതക്കാനാണ് റഷ്യന്‍ ശ്രമം. 13 കാരിയായ റഷ്യന്‍ പെണ്‍കുട്ടി ലിസ ബെര്‍ലിനില്‍ റേപ് ചെയ്യപ്പെട്ടു എന്ന കള്ളക്കഥ ഇതിന്റെ ഭാഗമാണ്. മധ്യപൗരസ്ത്യദേശത്തെ അഭയാര്‍ഥികളെ ക്കുറിച്ച് പാശ്ചാത്യരില്‍ സംശയംജനിക്കാന് അത് കാരണമായി. റഷ്യക്കെതിരെ യൂറോപ്യന്‍ യൂണിയനില്‍ ഉപരോധത്തിനായി പ്രവര്‍ത്തിച്ച ആഞ്ചല മെര്‍ക്കലിന്റെ കുടിയേറ്റ അനുകൂല നയത്തിനെതിരെ ജര്മന്വികാരം ഇളക്കിവിടാന്‍ തന്മൂലം കഴിഞ്ഞു’ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘യൂറോപ്യന്‍ റിഫോം’ എന്ന സമിതിയുടെ ഫോറിന്പോളിസി ചീഫ് ഇയാന്‍ ബോണ്ട് പറയുന്നു.
Add Comment