ഖുര്‍ആന്‍-Q&A

ഖുര്‍ആന്‍ ദൈവികഗ്രന്ഥമാണെന്നതിന് തെളിവ് ?

ഖുര്‍ആന്‍ ദൈവികഗ്രന്ഥമാണെന്നാണല്ലോ മുസ്ലിംകള്‍ അവകാശപ്പെടാറുള്ളത്. അത് മുഹമ്മദിന്റെ രചനയല്ലെന്നും ദൈവികമാണെന്നും എങ്ങനെയാണ് മനസ്സിലാവുക? എന്താണതിന് തെളിവ്? ”

ഖുര്‍ആന്‍ ദൈവികമാണെന്നതിനു തെളിവ് ആ ഗ്രന്ഥം തന്നെയാണ്. മുഹമ്മദ് നബിയുടെയും അദ്ദേഹത്തിലൂടെ അവതീര്‍ണമായ ഖുര്‍ആന്റെയും വ്യക്തമായ ചിത്രവും ചരിത്രവും മനുഷ്യരാശിയുടെ മുമ്പിലുണ്ട്. നബിതിരുമേനിയുടെ ജീവിതത്തിന്റെ ഉള്ളും പുറവും രഹസ്യവും പരസ്യവുമായ മുഴുവന്‍ കാര്യങ്ങളും ഒന്നൊഴിയാതെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആധുനികലോകത്തെ മഹാന്മാരുടെ ചരിത്രം പോലും ആ വിധം വിശദമായും സൂക്ഷ്മമായും കുറിക്കപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത. അജ്ഞതാന്ധകാരത്തില്‍ ആുകിടന്നിരുന്ന ആറാം നൂറ്റാണ്ടിലെ അറേബ്യയിലാണല്ലോ മുഹമ്മദ് ജനിച്ചത്. മരുഭൂമിയുടെ മാറില്‍ തീര്‍ത്തും അനാഥനായാണ് അദ്ദേഹം വളര്‍ന്നുവന്നത്. ചെറുപ്പത്തില്‍തന്നെ ഇടയവൃത്തിയിലേര്‍പ്പെട്ട മുഹമ്മദിന് എഴുതാനോ വായിക്കാനോ അറിയുമായിരുന്നില്ല. പാഠശാലകളില്‍ പോവുകയോ മതചര്‍ച്ചകളില്‍ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല. മക്ക സാഹിത്യകാരന്മാരുടെയും കവികളുടെയും പ്രസംഗകരുടെയു കേന്ദ്രമായിരുന്നെങ്കിലും നാല്‍പതു വയസ്സുവരെ അദ്ദേഹം ഒരൊറ്റ വരി കവിതയോ ഗദ്യമോ പദ്യമോ രചിച്ചിരുന്നില്ല. പ്രസംഗപാടവം പ്രകടിപ്പിച്ചിരുന്നില്ല. സര്‍ഗസിദ്ധിയുടെ അടയാളമൊന്നും അദ്ദേഹത്തില്‍ ദൃശ്യമായിരുന്നില്ല.

ആത്മീയതയോട് അതിതീവ്രമായ ആഭിമുഖ്യമുണ്ടായിരുന്ന മുഹമ്മദ് മക്കയിലെ മലിനമായ അന്തരീക്ഷത്തില്‍നിന്ന് മാറി ധ്യാനത്തിലും പ്രാര്‍ഥനയിലും വ്യാപൃതനായി. ഏകാന്തവാസം ഏറെ ഇഷ്ടപ്പെട്ടു. വിശുദ്ധ കഅ്ബയില്‍നിന്ന് മൂന്നു കിലോമീറ്റര്‍ വടക്കുള്ള മലമുകളിലെ ഹിറാഗുഹയില്‍ ഏകാന്തവാസമനുഷ്ഠിക്കവെ മുഹമ്മദിന് ആദ്യമായി ദിവ്യസന്ദേശം ലഭിച്ചു. തുടര്‍ന്നുള്ള ഇരുപത്തിമൂന്നു വര്‍ഷങ്ങളില്‍ വിവിധ സന്ദര്ഭങ്ങളിലായി ലഭിച്ച ദിവ്യബോധനങ്ങളുടെ സമാഹാരമാണ് വിശുദ്ധ ഖുര്‍ആന്‍. അത് സാധാരണ അര്‍ഥത്തിലുള്ള ഗദ്യമോ പദ്യമോ കവിതയോ അല്ല. തീര്‍ത്തും സവിശേഷമായ ശൈലിയാണ് ഖുര്‍ആന്റേത്. അതിനെ അനുകരിക്കാനോ അതിനോട് മത്സരിക്കാനോ കിടപിടിക്കാനോ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല. ലോകാവസാനം വരെ ആര്‍ക്കും സാധിക്കുകയുമില്ല. അനുയായികള്‍ ദൈവികമെന്ന് അവകാശപ്പെടുന്ന ഒന്നിലേറെ ഗ്രന്ഥങ്ങള്‍ ലോകത്തുണ്ട്. എന്നാല്‍ സ്വയം ദൈവികമെന്ന് പ്രഖ്യാപിക്കുന്ന ഒരൊറ്റ ഗ്രന്ഥമേ ലോകത്തുള്ളൂ. ഖുര്‍ആനാണത്. ഖുര്‍ആന്‍ ദൈവത്തില്‍നിന്ന് അവതീര്‍ണമായതാണെന്ന് അത് അനേകം തവണ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു. അതോടൊപ്പം അതിലാര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്, 114 അധ്യായങ്ങളുള്ള ഖുര്‍ആനിലെ ഏതെങ്കിലും ഒരധ്യായത്തിന് സമാനമായ ഒരധ്യായമെങ്കിലും കൊണ്ടുവരാന്‍ അത് വെല്ലുവിളിക്കുന്നു. അതിന് ലോകത്തുള്ള ഏതു സാഹിത്യകാരന്റെയും പണ്ഡിതന്റെയും ബുദ്ധിജീവിയുടെയും സഹായം തേടാമെന്ന കാര്യം ഉണര്‍ത്തുകയും ചെയ്തു. അല്ലാഹു പറയുന്നു: “നാം നമ്മുടെ ദാസന്ന് അവതരിപ്പിച്ചിട്ടുള്ള ഈ ഗ്രന്ഥത്തെക്കുറിച്ച്, അതു നമ്മില്‍ നിന്നുള്ളതു തന്നെയോ എന്നു നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ അതുപോലുള്ള ഒരദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അതിന്ന് ഏകനായ അല്ലാഹുവിനെകൂടാതെ, സകല കൂട്ടാളികളുടെയും സഹായം തേടിക്കൊള്ളുക. നിങ്ങള്‍ സത്യവാന്മാരെങ്കില്‍ അതു ചെയ്തുകാണിക്കുക.”(ഖുര്‍ആന്‍ 2: 23) പ്രവാചകകാലം തൊട്ടിന്നോളം നിരവധി നൂറ്റാണ്ടുകളിലെ ഇസ്ലാം വിമര്‍ശകരായ എണ്ണമറ്റ കവികളും സാഹിത്യകാരന്മാരും ഈ വെല്ലുവിളിയെ നേരിടാന്‍ ശ്രമിച്ചിട്ടുണ്ട്. രിലൊരനുഭവമേ അവര്‍ക്കൊക്കെയും ഉായിട്ടുള്ളൂ. മഹാഭൂരിപക്ഷവും പരാജയം സമ്മതിച്ച് ഖുര്‍ആന്റെ അനുയായികളായി മാറുകയായിരുന്നു. അവശേഷിക്കുന്നവര്‍ പരാജിതരായി പിന്മാറുകയും. നബിതിരുമേനിയുടെ കാലത്തെ പ്രമുഖ സാഹിത്യകാരന്മാരായിരുന്ന ലബീദും ഹസ്സാനും കഅ്ബുബ്നു സുഹൈറുമെല്ലാം ഖുര്‍ആന്റെ മുമ്പില്‍ നിരുപാധികം കീഴടങ്ങിയവരില്‍ പെടുന്നു.

യമനില്‍നിന്നെത്തിയ ത്വുഫൈലിനെ ഖുര്‍ആന്‍ കേള്‍ക്കുന്നതില്‍ നിന്ന് ഖുറൈശികള്‍ വിലക്കി. ഏതോ അന്തഃപ്രചോദനത്താല്‍ അതു കേള്‍ക്കാനിടയായ പ്രമുഖ കവിയും ഗായകനുമായ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്: “ദൈവമാണ! അവന്‍ സര്‍വശക്തനും സര്‍വജ്ഞനുമല്ലോ. ഞാനിപ്പോള്‍ ശ്രവിച്ചത് അറബി സാഹിത്യത്തിലെ അതുല്യമായ വാക്യങ്ങളത്രെ. നിസ്സംശയം, അവ അത്യുല്‍കൃഷ്ടം തന്നെ. മറ്റേതിനെക്കാളും പരിശുദ്ധവും. അവ എത്ര ആശയ സമ്പുഷ്ടം! അര്‍ഥപൂര്‍ണം! എന്തുമേല്‍ മനോഹരം! ഏറെ ആകര്‍ഷകവും! ഇതുപോലുള്ള ഒന്നും ഞാനിതുവരെ കേട്ടിട്ടില്ല. അല്ലാഹുവാണ! ഇത് മനുഷ്യവചനമല്ല. സ്വയംകൃതവുമല്ല. ദൈവികം തന്നെ, തീര്‍ച്ച. നിസ്സംശയം ദൈവികവാക്യങ്ങളാണിവ.” മുഗീറയുടെ മകന്‍ വലീദ് ഇസ്ലാമിന്റെയും പ്രവാചകന്റെയും കടുത്ത എതിരാളിയായിരുന്നു. ഖുര്‍ആന്‍ ഓതിക്കേള്‍ക്കാനിടയായ അയാള്‍ തന്റെ അഭിപ്രായം ഇങ്ങനെ രേഖപ്പെടുത്തി: “ഇതില്‍ എന്തെന്നില്ലാത്ത മാധുര്യമുണ്ട്. പുതുമയുണ്ട്. അത്യന്തം ഫലസമൃദ്ധമാണിത്. നിശ്ചയമായും ഇത് അത്യുന്നതി പ്രാപിക്കും. മറ്റൊന്നും ഇതിനെ കീഴ്പെടുത്തുകയില്ല. ഇതിനു താഴെയുള്ളതിനെ ഇത് തകര്‍ത്ത് തരിപ്പണമാക്കും. ഒരിക്കലും ഒരു മനുഷ്യനിങ്ങനെ പറയുക സാധ്യമല്ല.”

വിവരമറിഞ്ഞ പ്രവാചകന്റെ പ്രധാന പ്രതിയോഗി അബൂജഹ്ല്‍ വലീദിനെ സമീപിച്ച് ഖുര്‍ആനെ സംബന്ധിച്ച് മതിപ്പ് കുറയ്ക്കുന്ന എന്തെങ്കിലും പറയാനാവശ്യപ്പെട്ടു. നിസ്സഹായനായ വലീദ് ചോദിച്ചു: “ഞാനെന്തു പറയട്ടെ; ഗാനം, പദ്യം, കവിത, ഗദ്യം തുടങ്ങി അറബി സാഹിത്യത്തിന്റെ ഏതു ശാഖയിലും എനിക്കു നിങ്ങളെക്കാളേറെ പരിജ്ഞാനമുണ്ട്. അല്ലാഹുവാണ! ഈ മനുഷ്യന്‍ പറയുന്ന കാര്യങ്ങള്‍ക്ക് അവയോടൊന്നും സാദൃശ്യമില്ല. അല്ലാഹു സാക്ഷി! ആ സംസാരത്തില്‍ അസാധാരണ മാധുര്യവും സവിശേഷ സൌന്ദര്യവുമുണ്ട്. അതിന്റെ ശാഖകള്‍ ഫലസമൃദ്ധവും തളിരുകള്‍ ശ്യാമസുന്ദരവുമാണ്. ഉറപ്പായും അത് മറ്റേതു വാക്യത്തേക്കാളും ഉല്‍കൃഷ്ടമാണ്. ഇതര വാക്യങ്ങള്‍ സര്‍വവും അതിനു താഴെയും.” ഇത് അബൂജഹ്ലിനെ അത്യധികം അസ്വസ്ഥനാക്കി. അയാള്‍ പറഞ്ഞു: “താങ്കള്‍ ആരാണെന്നറിയാമോ? അറബികളുടെ അത്യുന്നതനായ നേതാവാണ്. യുവസമൂഹത്തിന്റെ ആരാധ്യനാണ്; എന്നിട്ടും താങ്കള്‍ ഒരനാഥച്ചെക്കനെ പിന്‍പറ്റുകയോ? അവന്റെ ഭ്രാന്തന്‍ ജല്‍പനങ്ങളെ പാടിപ്പുകഴ്ത്തുകയോ? താങ്കളെപ്പോലുള്ള മഹാന്മാര്‍ക്കത് കുറച്ചിലാണ്. അതിനാല്‍ മുഹമ്മദിനെ പുഛിച്ചു തള്ളുക.” അബൂജഹ്ലിന്റെ ലക്ഷ്യം പിഴച്ചില്ല. അഹന്തക്കടിപ്പെട്ട വലീദ് പറഞ്ഞു: “മുഹമ്മദ് ഒരു ജാലവിദ്യക്കാരനാണ്. സഹോദരങ്ങളെ തമ്മില്‍ തല്ലിക്കുന്നു. ഭാര്യാഭര്‍തൃബന്ധം മുറിച്ചുകളയുന്നു. കുടുംബഭദ്രത തകര്‍ക്കുന്നു. നാട്ടില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ജാലവിദ്യക്കാരന്‍ മാത്രമാണ് മുഹമ്മദ്.”

എത്ര ശ്രമിച്ചിട്ടും വലീദിനെപ്പോലുള്ള പ്രഗത്ഭനായ സാഹിത്യകാരന് ഖുര്‍ആന്നെതിരെ ഒരക്ഷരം പറയാന്‍ സാധിച്ചില്ലെന്നത് ശ്രദ്ധേയമത്രെ. നാല്‍പതു വയസ്സുവരെ നബിതിരുമേനി ജീവിതത്തിലൊരൊറ്റ കളവും പറഞ്ഞിട്ടില്ല. അതിനാല്‍ അദ്ദേഹം അല്‍അമീന്‍ (വിശ്വസ്തന്‍) എന്ന പേരിലാണറിയപ്പെട്ടിരുന്നത്. അത്തരമൊരു വ്യക്തി ദൈവത്തിന്റെ പേരില്‍ പെരുങ്കള്ളം പറയുമെന്ന് സങ്കല്‍പിക്കുക പോലും സാധ്യമല്ല. മാത്രമല്ല; അത്യുല്‍കൃഷ്ടമായ ഒരു ഗ്രന്ഥം സ്വയം രചിക്കുന്ന ആരെങ്കിലും അത് തന്റേതല്ലെന്നും തനിക്കതില്‍ ഒരു പങ്കുമില്ലെന്നും പറയുമെന്ന് പ്രതീക്ഷിക്കാവതല്ല. അഥവാ പ്രവാചകന്‍ ഖുര്‍ആന്‍ സ്വന്തം സൃഷ്ടിയാണെന്ന് അവകാശപ്പെട്ടിരുന്നെങ്കില്‍ അറേബ്യന്‍ ജനത അദ്ദേഹത്തെ അത്യധികം ആദരിക്കുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ലഭിച്ചത് കൊടിയ പീഡനങ്ങളാണല്ലോ. ലോകത്ത് അസംഖ്യം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ ഏറെ ശ്രദ്ധേയമായവ ചരിത്രത്തില്‍ ചില മാറ്റങ്ങള്‍ സൃഷ്ടിക്കുകയും വിപ്ളവങ്ങള്‍ക്ക് നിമിത്തമാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വിശുദ്ധ ഖുര്‍ആനെപ്പോലെ, ഒരു ജനതയുടെ ജീവിതത്തെ സമഗ്രമായി സ്വാധീനിക്കുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്ത മറ്റൊരു ഗ്രന്ഥവും ലോകത്തില്ല. വിശ്വാസം, ജീവിതവീക്ഷണം, ആരാധന, ആചാരാനുഷ്ഠാനങ്ങള്‍, വ്യക്തിജീവിതം, കുടുംബരംഗം, സാമൂഹിക മേഖല, സാമ്പത്തിക വ്യവസ്ഥ, സാംസ്കാരിക മണ്ഡലം, രാഷ്ട്രീയ ഘടന, ഭരണസമ്പ്രദായം, സ്വഭാവരീതി, പെരുമാറ്റക്രമം തുടങ്ങി വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും എല്ലാ അവസ്ഥകളെയും വ്യവസ്ഥകളെയും വിശുദ്ധ ഖുര്‍ആന്‍ അടിമുടി മാറ്റിമറിക്കുകയുണ്ടായി. നിരക്ഷരനായ ഒരാള്‍ ഈ വിധം സമഗ്രമായ ഒരു മഹാവിപ്ളവം സൃഷ്ടിച്ച ഗ്രന്ഥം രചിക്കുമെന്ന് സങ്കല്‍പിക്കാനാവില്ല.

ശത്രുക്കളെപ്പോലും വിസ്മയകരമായ വശ്യശക്തിയാല്‍ കീഴ്പെടുത്തി മിത്രമാക്കി മാറ്റി, അവരെ തീര്‍ത്തും പുതിയ മനുഷ്യരാക്കി പരിവര്‍ത്തിപ്പിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍. രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖ് ഈ ഗണത്തിലെ ഏറെ ശ്രദ്ധേയനായ വ്യക്തിയത്രെ. ഇന്നും ഖുര്‍ആന്‍ ആഴത്തില്‍ പഠിക്കാന്‍ സന്നദ്ധരാവുന്നവര്‍ അനായാസം അതിന്റെ അനുയായികളായി മാറുന്നു. ഖുര്‍ആന്‍ മാനവസമൂഹത്തിന്റെ മുമ്പില്‍ സമ്പൂര്‍ണമായൊരു ജീവിത വ്യവസ്ഥ സമര്‍പ്പിക്കുന്നു. മനുഷ്യ മനസ്സുകള്‍ക്ക് സമാധാനം സമ്മാനിക്കുകയും വ്യക്തിജീവിതത്തെ വിശുദ്ധവും കുടുംബവ്യവസ്ഥയെ സ്വൈരമുള്ളതും സമൂഹഘടനയെ ആരോഗ്യകരവും രാഷ്ട്രത്തെ ഭദ്രവും ലോകത്തെ പ്രശാന്തവുമാക്കുകയും ചെയ്യുന്ന സമഗ്രമായ പ്രത്യയശാസ്ത്രമാണത്. കാലാതീതവും ദേശാതീതവും നിത്യനൂതനവുമായ ഇത്തരമൊരു ജീവിതപദ്ധതി ഉള്‍ക്കൊള്ളുന്ന ഒരു ഗ്രന്ഥവും ലോകത്ത് വേറെയില്ല. ലോകത്തിലെ കോടിക്കണക്കിന് കൃതികളിലൊന്നുപോലും ഖുര്‍ആനിനെപ്പോലെ സമഗ്രമായ ഒരു ജീവിതക്രമം സമര്‍പ്പിക്കുന്നില്ല. നിരക്ഷരനായ ഒരാള്‍ക്ക് ഈ വിധമൊന്ന് രചിക്കാനാവുമെന്ന്, ബോധമുള്ള ആരും അവകാശപ്പെടുകയില്ല. മനുഷ്യചിന്തയെ ജ്വലിപ്പിച്ച് വിചാരവികാരങ്ങളിലും വിശ്വാസവീക്ഷണങ്ങളിലും വമ്പിച്ച വിപ്ളവം സൃഷ്ടിച്ച വിശുദ്ധ ഖുര്‍ആന്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത, എക്കാലത്തും ഏതു നാട്ടുകാര്‍ക്കും മാതൃകായോഗ്യമായ സമൂഹത്തെ വാര്‍ത്തെടുത്ത് പുതിയൊരു സംസ്കാരത്തിനും നാഗരികതയ്ക്കും ജന്മം നല്‍കി. നൂറ്റിപ്പതിനാല് അധ്യായങ്ങളില്‍, ആറായിരത്തിലേറെ സൂക്തങ്ങളില്‍, എണ്‍പത്താറായിരത്തിലേറെ വാക്കുകളില്‍, മൂന്നു ലക്ഷത്തി ഇരുപത്തിനാലായിരത്തോളം അക്ഷരങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഖുര്‍ആന്റെ പ്രധാന നിയോഗം മാനവസമൂഹത്തിന്റെ മാര്‍ഗദര്‍ശനമാണ്. മുപ്പതു ഭാഗമായും അഞ്ഞൂറ്റിനാല്‍പത് ഖണ്ഡികകളായും വിഭജിക്കപ്പെട്ട ഈ ഗ്രന്ഥത്തിന്റെ പ്രധാനപ്രമേയം മനുഷ്യനാണ്. എങ്കിലും അവന്റെ മാര്‍ഗസിദ്ധിക്ക് സഹായകമാംവിധം ചിന്തയെ ഉത്തേജിപ്പിക്കാനും കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും വിജ്ഞാനം വികസിപ്പിക്കാനും ആവശ്യമായ ചരിത്രവും പ്രവചനങ്ങളും ശാസ്ത്രസൂചനകളുമെല്ലാം അതിലുണ്ട്. ഈ രംഗത്തെല്ലാം അക്കാലത്തെ ജനതയ്ക്ക് തീര്‍ത്തും അജ്ഞാതമായിരുന്ന കാര്യങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ അനാവരണം ചെയ്യുകയുണ്ടായി. ചിലതുമാത്രമിവിടെ ചേര്‍ക്കുന്നു.

1. അല്ലാഹു പറയുന്നു: “സത്യനിഷേധികള്‍ ചിന്തിക്കുന്നില്ലേ? ഉപരിലോകങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു. പിന്നീട് നാമവയെ വേര്‍പ്പെടുത്തി.”(21: 30) ഈ സത്യം ശാസ്ത്രം കണ്ടെത്തിയത് ഖുര്‍ആന്‍ അവതീര്‍ണമായി അനേക നൂറ്റാണ്ടുകള്‍ പിന്നിട്ട ശേഷമാണെന്നത് സുവിദിതമത്രെ.

2. “ജീവനുള്ളതിനെയെല്ലാം ജലത്തില്‍നിന്നാണ് നാം സൃഷ്ടിച്ചത്” (21: 30). ഈ വസ്തുത ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയത് സമീപകാലത്തു മാത്രമാണ്.

3. “അതിനുപുറമെ അവന്‍ ഉപരിലോകത്തിന്റെയും സംവിധാനം നിര്‍വഹിച്ചു. അത് ധൂളി(നെബുല)യായിരുന്നു” (41: 11). ഈ സൃഷ്ടിരഹസ്യം ശാസ്ത്രം അനാവരണംചെയ്തത് അടുത്ത കാലത്താണ്.

4. “സൂര്യന്‍ അതിന്റെ നിര്‍ണിത കേന്ദ്രത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അത് പ്രതാപശാലിയും സര്‍വജ്ഞനുമായ അല്ലാഹുവിന്റെ ക്രമീകരണമത്രെ.”(36: 38) കോപ്പര്‍ നിക്കസിനെപ്പോലുള്ള പ്രമുഖരായ ശാസ്ത്രജ്ഞര്‍ പോലും സൂര്യന്‍ നിശ്ചലമാണെന്ന് വിശ്വസിക്കുന്നവരായിരുന്നു. അടുത്ത കാലം വരെയും സൂര്യന്‍ ചലിക്കുന്നുവെന്ന സത്യം അംഗീകരിക്കാന്‍ ഭൌതിക ശാസ്ത്രജ്ഞന്മാര്‍ സന്നദ്ധരായിരുന്നില്ല. എങ്കിലും അവസാനം ഖുര്‍ആന്റെ പ്രസ്താവം സത്യമാണെന്ന് സമ്മതിക്കാനവര്‍ നിര്‍ബന്ധിതരായി.

5. “ഉപരിലോകത്തെ നാം സുരക്ഷിതമായ മേല്‍പുരയാക്കി. എന്നിട്ടും അവര്‍ നമ്മുടെ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍ ശ്രദ്ധിക്കുന്നേയില്ല.”(21: 32) അടുത്ത കാലം വരെയും ഖുര്‍ആന്റെ വിമര്‍ശകര്‍ ഈ വാക്യത്തിന്റെ പേരില്‍ പരിഹാസം ഉതിര്‍ക്കുക പതിവായിരുന്നു. എന്നാല്‍ ഏറെ മാരകമായ കോസ്മിക് രശ്മികളില്‍നിന്ന് ഭൂമിയെയും അതിലെ ജന്തുജാലങ്ങളെയും മനുഷ്യരെയും കാത്തുരക്ഷിക്കുന്ന ഓസോണ്‍ പാളികളെക്കുറിച്ച അറിവ് ഇന്ന് സാര്‍വത്രികമാണ്. അന്തരീക്ഷത്തിന്റെ ഈ മേല്‍പ്പുരയാണ് ഉല്‍ക്കകള്‍ ഭൂമിയില്‍ പതിച്ച് വിപത്തുകള്‍ വരുത്തുന്നത് തടയുന്നത്. കാലാവസ്ഥയെ നിയന്ത്രിക്കുന്നതിലും അതിന് അനല്‍പമായ പങ്കുണ്ട്. മലിനീകരണം കാരണം അതിന് പോറല്‍ പറ്റുമോ എന്ന ആശങ്ക പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ നിരന്തരം പ്രകടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. ജീവിതമിവിടെ സാധ്യമാവണമെങ്കില്‍ ഖുര്‍ആന്‍ പറഞ്ഞ സുരക്ഷിതമായ മേല്‍പ്പുര അനിവാര്യമത്രെ. ശ്വസനത്തിനാവശ്യമായ വായുവിന്റെ മണ്ഡലത്തെ ഭദ്രമായി നിലനിര്‍ത്തുന്നതും ഈ മേല്‍പ്പുരതന്നെ.

6. “നാം ഭൂമിയെ തൊട്ടിലും പര്‍വതങ്ങളെ ആണികളുമാക്കിയില്ലേ?” (78:7). “ഭൂമിയില്‍ നാം ഉറച്ച പര്‍വതങ്ങളുണ്ടാക്കിയിരിക്കുന്നു, ഭൂമി അവരെയുമായി തെന്നിപ്പോവാതിരിക്കാന്‍. ഭൂമിയില്‍ നാം വിശാലമായ വഴികളുണ്ടാക്കി, ജനം തങ്ങളുടെ മാര്‍ഗമറിയാന്‍”(21:31). ഭൂമിയുടെ സന്തുലിതത്വത്തില്‍ പര്‍വതങ്ങള്‍ വഹിക്കുന്ന പങ്ക് അടുത്തകാലം വരെയും അജ്ഞാതമായിരുന്നു. എന്നാലിന്ന് ഭൂകമ്പങ്ങള്‍ തടയുന്നതിലും ഭൂഗോളത്തിന്റെ ആന്തരികവും ബാഹ്യവുമായ ഘടന സംരക്ഷിക്കുന്നതിലും അവയുടെ പങ്ക് പ്രമുഖ ഭൂഗര്‍ഭശാസ്ത്രജ്ഞന്മാരെല്ലാം ഊന്നിപ്പറഞ്ഞിട്ടുണ്ട്.

7. “നിശ്ചയം, നാം ഉപരിലോകത്തെ വികസിപ്പിച്ചുകൊണ്ടേയിരിക്കുന്നു”(51: 47). പ്രപഞ്ചഘടനയെ സംബന്ധിച്ച പ്രാഥമിക ജ്ഞാനമുള്ളവരിലെല്ലാം ഒടുങ്ങാത്ത വിസ്മയം സൃഷ്ടിക്കാന്‍ ഖുര്‍ആന്റെ ഈ പ്രസ്താവം പര്യാപ്തമത്രെ.

8. ഹോളുകാരനായ സ്വാമര്‍ഡാം എന്ന ജന്തുശാസ്ത്രജ്ഞന്‍ തേനീച്ചകളില്‍ കൂട് ഉാണ്ടാക്കുകയും തേന്‍ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നത് പെണ്‍വര്‍ഗമാണെന്ന് തെളിയിച്ചത് 1876-ല്‍ മാത്രമാണ്. എന്നാല്‍ ഈ രും തേനീച്ചകളിലെ സ്ത്രീകളാണ് ചെയ്യുകയെന്ന് പതിനാലു നൂറ്റാണ്ട് മുമ്പു തന്നെ ഖുര്‍ആന്‍ അതിനെ പരാമര്‍ശിക്കുന്ന വാക്യങ്ങളിലെ സ്ത്രീലിംഗ പ്രയോഗത്തിലൂടെ സ്ഥാപിക്കുകയുണ്ടായി. (16: 68, 69)

9. ലോകത്തിലെ അറുനൂറു കോടി മനുഷ്യരുടെയും കൈവിരലടയാളം 600 കോടി രൂപത്തിലാണ്. സൃഷ്ടിയിലെ മഹാവിസ്മയങ്ങളിലൊന്നാണിത്. എന്നാല്‍ വിരല്‍ത്തുമ്പിലെ ഈ മഹാത്ഭുതം മനുഷ്യന്‍ തിരിച്ചറിഞ്ഞത് സമീപകാലത്താണ്. എങ്കിലും വിശുദ്ധ ഖുര്‍ആന്‍ പതിനാലു നൂറ്റാണ്ടുകള്‍ക്കപ്പുറം ഈ മഹാവിസ്മയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയുണ്ടായി. “മനുഷ്യന്‍ വിചാരിക്കുന്നുവോ, നമുക്കവന്റെ എല്ലുകള്‍ ശേഖരിക്കാനാവില്ലെന്ന്? നാമവന്റെ വിരല്‍ക്കൊടികള്‍പോലും കൃത്യമായി നിര്‍മിക്കാന്‍ കഴിവുള്ളവനായിരിക്കെ എന്തുകൊണ്ടാവില്ല?”(75: 3,4)

10. സൂര്യന്‍ വിളക്കുപോലെ സ്വയം പ്രകാശിക്കുന്നതും ചന്ദ്രന്‍ സൂര്യകിരണം തട്ടി പ്രകാശം പ്രതിബിംബിക്കുന്നതുമാണെന്ന് ലോകം മനസ്സിലാക്കിയത് അടുത്ത കാലത്താണ്. ഖുര്‍ആന്‍ ഇക്കാര്യം അസന്ദിഗ്ധമായി സൂചിപ്പിച്ചിട്ടുണ്ട്. “ഉപരിലോകത്ത് കോട്ടകളുണ്ടാക്കുകയും അതിലൊരു ദീപവും പ്രകാശിക്കുന്ന ചന്ദ്രനും സ്ഥാപിക്കുകയും ചെയ്തവനാരോ അവന്‍ മഹത്തായ അനുഗ്രഹമുടയവനത്രെ”(25:61). ഈ ദീപം സൂര്യനാണെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു: “അവന്‍ പ്രകാശമായി ചന്ദ്രനെയും വിളക്കായി സൂര്യനെയും നിശ്ചയിച്ചു.”(71: 16)

11. മനുഷ്യജന്മത്തില്‍ പുരുഷബീജത്തിന് മാത്രമാണ് പങ്കെന്നായിരുന്നു പതിനെട്ടാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന ധാരണ. സ്ത്രീയുടെ ഗര്‍ഭാശയം കുഞ്ഞു വളരാനുള്ള ഇടം മാത്രമായാണ് ഗണിക്കപ്പെട്ടിരുന്നത്. സ്ത്രീയുടെ അണ്ഡത്തിന്റെ പങ്ക് തിരിച്ചറിഞ്ഞത് അതിനുശേഷം മാത്രമാണ്. ഖുര്‍ആന്‍ ജന്മത്തിലെ സ്ത്രീ-പുരുഷ പങ്കിനെ വ്യക്തമായി ഊന്നിപ്പറഞ്ഞിട്ടുണ്ട്: “മനുഷ്യരേ, നിശ്ചയമായും നാം നിങ്ങളെ ഒരാണില്‍നിന്നും പെണ്ണില്‍നിന്നും സൃഷ്ടിച്ചിരിക്കുന്നു”(49:13). “കൂടിച്ചേര്‍ന്നുണ്ടാവുന്ന ഒരു ബീജത്തില്‍നിന്ന് നാം നിശ്ചയമായും മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു” (76: 2).

12. കുഞ്ഞിന്റെ ലിംഗനിര്‍ണയം നിര്‍വഹിക്കുന്നത് പുരുഷബീജമാണെന്ന് വിശുദ്ധഖുര്‍ആന്‍ വ്യക്തമാക്കിയെങ്കിലും ശാസ്ത്രലോകമിത് തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. “സ്രവിക്കപ്പെടുന്ന ഒരു ബീജത്തില്‍നിന്ന് ആണ്‍-പെണ്‍ ഇണകളെ സൃഷ്ടിച്ചതും അവനാണ് ”(53: 45, 46). ഒരു തുള്ളി ഇന്ദ്രിയത്തില്‍ അസംഖ്യം ബീജങ്ങളുണ്ടാവുമെങ്കിലും അവയിലൊന്നു മാത്രമാണ് ജനനത്തില്‍ പങ്കുചേരുന്നതെന്ന കാര്യവും ഖുര്‍ആനിവിടെ വ്യക്തമാക്കുന്നു. ജനിതകശാസ്ത്രം കണ്ടെത്തിയ നിരവധി വസ്തുതകള്‍ വിശുദ്ധ വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടതായി കാണാം. അത് സവിസ്തരമായ പഠനമര്‍ഹിക്കുന്നതായതിനാല്‍ ഇവിടെ വിശദീകരിക്കുന്നില്ല.

13. “രണ്ട് സമുദ്രങ്ങളെ കൂട്ടിച്ചേര്‍ത്തതും അവന്‍തന്നെ. ഒന്ന് രുചികരമായ തെളിനീര്‍. മറ്റേത് ചവര്‍പ്പുറ്റ ഉപ്പുനീരും. രിനുമിടയില്‍ ഒരു മറയ്ു. അവ കൂടിക്കലരുന്നതിനെ വിലക്കുന്ന ഒരു തടസ്സം”(25:53). പതിനാറാം നൂറ്റാണ്ടില്‍ തുര്‍ക്കി അമീറുല്‍ ബഹ്റ് സയ്യിദ് അലി റഈസ് രചിച്ച മിര്‍ആത്തുല്‍ മമാലിക് എന്ന ഗ്രന്ഥത്തില്‍, പേര്‍ഷ്യന്‍ ഗള്‍ഫിന്റെ അടിത്തട്ടില്‍ ഇത്തരം ജലാശയങ്ങളുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും അത് കത്തിയതിനു തെളിവുണ്ടായിരു ന്നില്ല. എന്നാല്‍ ഇപ്പോള്‍ ബഹ്റൈന്‍ തീരത്തുനിന്ന് മൂന്നര കിലോമീറ്റര്‍ ദൂരെ പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഉമ്മുസുവാലിയില്‍ വമ്പിച്ച ശുദ്ധജലശേഖരം ഉപ്പുവെള്ളത്തില്‍ കലരാതെ കത്തിയിരിക്കുന്നു. അങ്ങനെ നൂറ്റാണ്ടുകള്‍ക്കപ്പുറം ഖുര്‍ആന്‍ അറിയിച്ച കാര്യം കത്തൊന്‍ മനുഷ്യസമൂഹത്തിന് സാധിക്കുകയുണ്ടായി.

14. നൂഹ് നബിയുടെ കപ്പല്‍ ജൂദി പര്‍വതത്തിലാണ് ചെന്നുതങ്ങിയതെന്ന് ഖുര്‍ആന്‍ പറയുന്നു (11:44). Charles Frambach Berlitz നോഹയുടെ നഷ്ടപ്പെട്ട പേടകം (The Lost Ship of Noah ) എന്ന ഗ്രന്ഥത്തില്‍ 1883-ല്‍ കിഴക്കന്‍ തുര്‍ക്കിയിലെ അറാറത്ത് പര്‍വതനിരകളിലെ ജൂദിമലയില്‍ 450 അടി നീളവും 150 അടി വീതിയും 50 അടി ഉയരവുമുള്ള കപ്പല്‍ കത്തിെയതായി വ്യക്തമാക്കിയിട്ടുണ്ട്. പര്യവേക്ഷണവേളയില്‍ കണ്ടെടുക്കപ്പെട്ട ഈ കപ്പല്‍ നോഹാ പ്രവാചകന്റേതാണെന്ന് ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു. നിരക്ഷരനായ ഒരാള്‍ക്കെന്നല്ല, ആറാം നൂറ്റാണ്ടില്‍ നിലവിലുണ്ടായിരുന്ന എല്ലാ വിജ്ഞാനങ്ങളും ആര്‍ജിച്ച മഹാപണ്ഡിതനുപോലും ഇത്തരം കാര്യങ്ങള്‍ കത്തൊന്‍ ആവില്ലെന്ന് സത്യസന്ധതയുടെ നേരിയ അംശമുള്ള ഏവരും അംഗീകരിക്കും. ദൈവികമെന്ന് സ്വയം അവകാശപ്പെട്ട ഒരു ഗ്രന്ഥം അന്നെന്നല്ല, തുടര്‍ന്നുള്ള നിരവധി നൂറ്റാണ്ടുകളിലും മുഴു ലോകത്തിനും അജ്ഞാതമായിരുന്ന ഇത്തരം കാര്യങ്ങള്‍ തുറന്നുപ്രഖ്യാപിക്കുവാന്‍ ധൈര്യംകാണിക്കുകയും ഒന്നൊഴിയാതെ അവയൊക്കെയും സത്യമാണെന്ന് സ്ഥാപിതമാകുകയും ചെയ്തതുതന്നെ ഖുര്‍ആന്‍ ദൈവികഗ്രന്ഥമാണെന്നതിന് അനിഷേധ്യമായ തെളിവാണ്. സ്വയം ദൈവികമെന്ന് അവകാശപ്പെടുന്ന ഒരു ഗ്രന്ഥം ശാസ്ത്രവസ്തുതകള്‍ അനാവരണം ചെയ്യാന്‍ ധൈര്യപ്പെട്ടുവെന്നതും പില്‍ക്കാലത്തെ മനുഷ്യധിഷണയുടെ കത്തെലുകളിലൊന്നുപോലും അവയ്ക്ക് വിരുദ്ധമായില്ലെന്നതും ആലോചിക്കുന്ന ആരെയും വിസ്മയഭരിതരാക്കാതിരിക്കില്ല. മനനം ചെയ്യുകവഴി ദര്‍ശനങ്ങള്‍ ഉരുത്തിരിഞ്ഞു വന്നേക്കാം. ശാസ്ത്രസത്യങ്ങള്‍ കണ്ടെത്താനും കഴിഞ്ഞേക്കാം. എന്നാല്‍ ചരിത്രവസ്തുതകള്‍ കേവല ചിന്തയിലൂടെ ഉരുത്തിരിച്ചെടുക്കുക സാധ്യമല്ല.

നിരക്ഷരനായ നബിതിരുമേനിയിലൂടെ അവതീര്‍ണമായ ഖുര്‍ആന്‍ ഗതകാല സമൂഹങ്ങളുടെ ചരിത്രം വിശദമായി വിശകലനം ചെയ്യുന്നു. അവയിലൊന്നുപോലും വസ്തുനിഷ്ഠമല്ലെന്ന് സ്ഥാപിക്കാന്‍ ഇസ്ലാമിന്റെ വിമര്‍ശകര്‍ക്ക് ഇന്നോളം സാധിച്ചിട്ടില്ല. എന്നല്ല; അവയൊക്കെ തീര്‍ത്തും സത്യനിഷ്ഠമാണെന്ന് ലഭ്യമായ രേഖകളും പ്രമാണങ്ങളും തെളിയിക്കുകയും ചെയ്യുന്നു.ദൈവിക ഗ്രന്ഥമെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഖുര്‍ആന്‍ ഭാവിയെ സംബന്ധിച്ച് നിരവധി പ്രവചനങ്ങള്‍ നടത്താന്‍ ധൈര്യപ്പെട്ടുവെന്നതും അവയൊക്കെയും സത്യമായി പുലര്‍ന്നുവെന്നതും അതിന്റെ അമാനുഷികതക്ക് മതിയായ തെളിവാണ്. ടോള്‍സ്റോയി, വിക്ടര്‍ യൂഗോ, മാക്സിം ഗോര്‍ക്കി, ഷേയ്ക്സ്പിയര്‍, ഗോയ്ഥെ, ഷെല്ലി, മില്‍ട്ടന്‍ തുടങ്ങി കാലം നിരവധി സാഹിത്യകാരന്മാരെ കാണുകയും, അവരുടെ രചനകളുമായി പരിചയപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നൂറ് വര്‍ഷം പിന്നിടുമ്പോഴേക്കും ലോകത്തിലെ ഏത് മഹദ്ഗ്രന്ഥത്തിലെയും പല പദങ്ങളും ശൈലികളും പ്രയോഗങ്ങളും കാലഹരണപ്പെടുകയും പ്രയോഗത്തിലില്ലാതാവുകയും ചെയ്യുന്നു. യേശുവിന്റെ ഭാഷയായ അരാമിക്കില്‍ ലോകത്തെവിടെയും ഇന്ന് ബൈബിളില്ല. സുവിശേഷങ്ങള്‍ രചിക്കപ്പെട്ട ഭാഷയിലും ശൈലിയിലും അവ നിലനില്‍ക്കുന്നുമില്ല. ഉള്ളവ വിവര്‍ത്തനങ്ങളായതിനാല്‍ അവയുടെ ഭാഷയും ശൈലിയും നിരന്തരം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ വേദഭാഷയും ഇന്ന് ജീവല്‍ഭാഷയോ പ്രയോഗത്തിലുള്ളതോ അല്ല. എന്നാല്‍ പതിനാലു നൂറ്റാണ്ടു പിന്നിട്ടശേഷവും ഖുര്‍ആന്റെ ഭാഷയും ശൈലിയും പ്രയോഗങ്ങളും ഇന്നും അറബിയിലെ ഏറ്റം മികച്ചവയും അതുല്യവും അനനുകരണീയവുമായി നിലകൊള്ളുന്നു. അറബി ഭാഷ അറിയുന്ന ആരെയും അത് അത്യധികം ആകര്‍ഷിക്കുന്നു. ആര്‍ക്കും അതിന്റെ ആശയം അനായാസം മനസ്സിലാക്കാന്‍ സാധിക്കുകയും ചെയ്യുന്നു. ഇവ്വിധം നിത്യനൂതനമായ ഒരു ഗ്രന്ഥവും ലോകത്ത് എവിടെയും ഒരു ഭാഷയിലും കത്തൊനാവില്ല. എന്നാല്‍ ഇത്തരം ഏതൊരു വിവരണത്തേക്കാളുമേറെ ഖുര്‍ആന്റെ ദൈവികത ബോധ്യമാവാന്‍ സഹായകമാവുക അതിന്റെ പഠനവും പാരായണവുമത്രെ.

 

Topics