മ്യാന്മറില്‍ ന്യൂനപക്ഷ വിഭാഗമായ റോഹിങ്ക്യക്കാര്‍ അനുഭവിക്കുന്ന ക്രൂരതകള്‍ക്കെതിരെ ശക്തമായ വിമര്‍ശവുമായി പോപ് ഫ്രാന്‍സിസ്. ഇസ്‌ലാം മത വിശ്വാസികളായി ജീവിക്കുന്നുവെന്ന ഒരൊറ്റ കാരണമാണ് ക്രൂരതകള്‍ക്ക് കാരണമെന്നും പോപ് വിമര്‍ശിച്ചു. റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ ദീര്‍ഘകാലമായി അനുഭവിക്കുന്ന ക്രൂരതകള്‍ക്കും പീഡനങ്ങള്‍ക്കും കാരണക്കാരായ മ്യാന്മര്‍ സര്‍ക്കാറിനെതിരെയാണ് പോപ്പ് ഫ്രാന്‍സിസിന്റെ ശക്തമായ വിമര്‍ശം. ഇസ് ലാം മത വിശ്വാസിയായി ജീവിക്കാനാഗ്രഹിക്കുന്നതാണ് ന്യൂനപക്ഷമായ റോഹിങ്ക്യന്‍ ജനത കൊല്ലപ്പെടാനും പീഡിപ്പിക്കപ്പെടാനും കാരണമാകുന്നതെന്നും പോപ്പ് പറഞ്ഞു.
റോഹിങ്ക്യന്‍ സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും വേണ്ടി നിങ്ങളുടെ കൂടെ പ്രത്യേകമായി പ്രാര്‍ഥിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. മ്യാന്മറില്‍ നിന്ന് പുറത്താക്കപ്പെട്ട അവര്‍ ഒരു നാട്ടില്‍ നിന്ന് മറ്റൊരു നാട്ടിലേക്ക് പോവാന്‍ നിര്‍ബന്ധിതരാവുകയാണ്. കാരണം അവരെ ആര്‍ക്കും ആവശ്യമില്ല. എന്നാല്‍ അവര്‍ നല്ല മനുഷ്യരാണ്. സമാധാനമാഗ്രഹിക്കുന്നവരാണ്. അവര്‍ ക്രിസ്ത്യാനികള്‍ അല്ല. അവര്‍ നമ്മുടെ സഹോദരന്മാരും സഹോദരിമാരുമാണ്.
മ്യാന്മറിലെ സുരക്ഷാസൈന്യം റോഹിങ്ക്യന്‍ജനതയെ കൂട്ടക്കൊലക്കും ബലാത്സംഗത്തിനുമിരയാക്കിയതായി ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. വിഷയത്തില്‍ മ്യാന്മര്‍ നേതാവ് ഓങ്‌സാന്‍ സ്യൂകി പുലര്‍ത്തുന്ന മൌനവും നേരത്തെ വിമര്‍ശിക്കപ്പെട്ടിരുന്നു.
Add Comment