Global

റമദാനില്‍ എല്ലാവര്‍ക്കും ഭക്ഷണം: 50 ശതമാനം സബ്‌സിഡിയുമായി നൈജര്‍ ഗവണ്‍മെന്റ്

നിയാമി(നൈജര്‍): രാജ്യത്ത് വിദൂരഗ്രാമങ്ങളിലെ ദരിദ്രര്‍ക്കും ഭക്ഷണം ഉറപ്പുവരുത്താനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി നൈജര്‍ സര്‍ക്കാര്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് 50 ശതമാനം സബ്‌സിഡി നല്‍കുന്നു. ഇതിന്റെ ഭാഗമായി മിന്ന പ്രവിശ്യയില്‍ പുതുതായി തുറന്ന റമദാന്‍ സ്റ്റോറിലെ വ്യാപാരം ആക്ടിങ് ഗവര്‍ണര്‍ അഹമ്മദ് മുഹമ്മദ് കിറ്റ്‌സോ ഫഌഗ് ഓഫ് ചെയ്തു. അരി, ചോളം, പയറുവര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ മാര്‍ക്കറ്റ് വിലയുടെ പകുതി നിരക്കില്‍ സ്റ്റോറില്‍നിന്ന് ലഭ്യമാകും. കടുത്ത സാമ്പത്തികഞെരുക്കം അനുഭവിക്കുന്ന ഗ്രാമീണര്‍ക്ക് ഗവണ്‍മെന്റിന്റെ നീക്കം ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്.

Topics