ചോദ്യം: നമസ്‌കാരത്തിന്റെ സമയവും രൂപവുമൊന്നും ഖുര്‍ആനില്‍ നിന്നും കിട്ടുകയില്ല. അത് ഹദീസില്‍ നിന്നേ കിട്ടുകയുള്ളൂ എന്ന് പറഞ്ഞാല്‍ ഖുര്‍ആന്‍ പൂര്‍ണത ഇല്ല എന്ന് വരില്ലേ?
——————–
നമസ്‌കാരത്തിന്റെ സമയങ്ങളെക്കുറിച്ച് 11:114, 17:78 എന്നീ സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്.
നമസ്‌കാരത്തിന്റെ രൂപം നിര്‍ത്തം, കുമ്പിടല്‍, സാഷ്ടാംഗം എന്നിവ ചേര്‍ന്നതാണെന്ന് വിവിധ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന് മനസ്സിലാക്കാം. മസ്ജിദുല്‍ ഹറമിലേക്ക് തിരിഞ്ഞാണ് നമസ്‌കരിക്കേണ്ടതെന്നും ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെയൊക്കെ വിശാദംശങ്ങളാണ് നബി(സ) പറഞ്ഞും പ്രവര്‍ത്തിച്ചും മാതൃക കാണിച്ചത്. ആ മാതൃക പിന്തുടരണമെന്ന് 33:21 സൂക്തത്തില്‍ നന്ന് വ്യക്തമാകുന്നു. റസൂലി(സ)നെ അനുസരിക്കണമെന്നും പിന്തുടരണമെന്നും അനേകം സൂക്തങ്ങളിലൂടെ കല്പിച്ചിട്ടുണ്ട്. അല്ലാഹുവാണ് റസൂലി(സ)നെ നിയോഗിച്ചത്. അല്ലാഹു തന്നെയാണ് അദ്ദേഹത്തിന് ഖുര്‍ആന്‍ അവതരിപ്പിച്ചുകൊടുത്തത്. അത് ജനങ്ങള്‍ക്ക് വിശദീകരിച്ചു കൊടുക്കണമെന്ന് അദ്ദേഹത്തോട് കല്പിച്ചതും അല്ലാഹു തന്നെയാണ്. അതുകൊണ്ട് ഖുര്‍ആന്‍ അപൂര്‍ണമാകുന്നതെങ്ങനെയാണ് !
Add Comment