ശാസ്ത്രം ശാസ്ത്രം-ലേഖനങ്ങള്‍

ഈന്തപ്പഴത്തിന്റെ ശാസ്ത്രീയ ഗുണങ്ങള്‍

പ്രവാചകന്‍ തിരുമേനി (സ) ഒരിക്കല്‍ പറഞ്ഞു:’ നിങ്ങളില്‍ ആരെങ്കിലും ഏഴ് അജ്‌വ (മദീനയിലെ ഒരുസ്ഥലം) കാരക്കകള്‍ പ്രഭാത ഭക്ഷണമാക്കിയാല്‍ ആ ദിവസം അവനെ വിഷമോ മാരണമോ എല്‍ക്കുകയില്ല’. ഏവര്‍ക്കും സുപരിചിതമാണ് ഈന്തപ്പഴം. കാരക്ക, ഈത്തപ്പഴം എന്നൊക്കെ ഇതിനെ മലയാളികള്‍ വിളിക്കുന്നു. പ്രവാചകന്‍ തിരുമേനി കാരക്ക രണ്ടായി പൊളിച്ചപ്പോള്‍ അദ്ദേഹത്തോടുള്ള ആദരവിനാലും സ്‌നേഹത്താലും അത് തരളിതമായതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. ഈന്തപ്പനത്തടികൊണ്ട് നിര്‍മ്മിച്ച മിംബറില്‍ പ്രവാചകന്‍ തിരുമേനി കയറുമ്പോള്‍ അത് ശബ്ദിച്ചിരുന്നതായും ഹദീസുകളില്‍ കാണാം. വിശുദ്ധ ഖുര്‍ആനില്‍ മര്‍യം (അ) ഈന്തപ്പനയുടെ ചുവട്ടില്‍ ഇരുന്നാണ് പ്രസവ വേദനയാല്‍ പ്രാര്‍ത്ഥിച്ചത്. അവര്‍ക്ക് ഈന്തപ്പന പഴങ്ങള്‍ വീഴ്ത്തി നല്‍കിയ കാര്യവും വിശുദ്ധ ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്.

‘പിന്നെ പേറ്റുനോവ് അവളെ ഒരു ഈന്തപ്പനയുടെ ചുവട്ടിലെത്തിച്ചു. അവള്‍ കേണുകൊണ്ടിരുന്നു: ഹാ കഷ്ടം! ഇതിനു മുമ്പുതന്നെ ഞാന്‍ മരിക്കുകയും എന്റെ പേരും കുറിയും വിസ്മൃതമാവുകയും ചെയ്തിരുന്നെങ്കില്‍! അപ്പോള്‍ താഴെനിന്ന് മലക്ക് അവളെ വിളിച്ചറിയിച്ചു: ‘വ്യസനിക്കാതിരിക്കുക. നിന്റെ റബ്ബ് നിനക്കു താഴെ ഒരു അരുവി പ്രവഹിപ്പിച്ചിരിക്കുന്നു. നീ ആ ഈന്തപ്പനയുടെ തടിയൊന്നു കുലുക്കിനോക്കുക. അത് നിനക്ക് പുതിയ ഈത്തപ്പഴം തുടരെ വീഴ്ത്തിത്തരും. അതു തിന്നുകയും കുടിക്കുകയും കണ്‍കുളിര്‍ക്കുകയും ചെയ്തുകൊള്ളുക’.’ (മര്‍യം 22-25)

എങ്ങനെയാണ് ഈന്തപ്പനയില്‍ പുതിയ  ഈന്തപ്പഴമെന്ന പരാമര്‍ശം ഒരത്ഭുതമാണ്. മനുഷ്യന്റെ ചിന്താശേഷിയെയും അവന്റെ അന്വേഷണത്വരയെയും ഉണര്‍ത്തുന്ന ഒരു വര്‍ത്തമാനമാണ് ഈ സൂക്തം. ഈ രംഗത്ത് പഠനം നടത്തിയ മെഡിക്കല്‍ സംഘത്തിന് മനസ്സിലായ കാര്യം പച്ചയായ ഇളം ഈന്തപ്പഴത്തിന് പ്രസവത്തിന്റെ പ്രയാസങ്ങള്‍ കുറക്കാന്‍ സാധിക്കുമെന്നാണ്. കുഞ്ഞിനും മാതാവിനും ഈത്തപ്പഴം നല്ലതാണ്. ഈന്തപ്പഴം പാകമാകുന്നതിനു മുമ്പുള്ള ഇളം പ്രായത്തിലുള്ള ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ ഗര്‍ഭ പാത്രത്തിന്റെ വികാസത്തിനും സങ്കോചത്തിനും സഹായകമാണ്. പ്രത്യേകിച്ചും പ്രസവ സമയത്ത്. ഓക്‌സിടോക്‌സിന്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തിന് സമാനമാണിത്. ഒരു ഭാഗത്ത് ഇത് പ്രസവത്തെ സഹായിക്കുമ്പോള്‍ മറു ഭാഗത്ത് അത് രക്തസ്രാവം കുറക്കുകയാണ്.

ഈ ഹോര്‍മോണിന്റെ മറ്റൊരു പ്രധാന ദൗത്യം ഗര്‍ഭ പാത്രത്തെ അതിന്റെ പൂര്‍വ സ്ഥിതിയിലേക്കു തിരികെയെത്തിക്കുകയെന്നതാണ്. മാതാവിന്റെ മാറിടത്തില്‍ കുഞ്ഞിന് പാല്‍ ഉല്‍പാദിക്കുന്ന പ്രവര്‍ത്തനത്തിലും ഈ ഹോര്‍മോണ്‍ ഭാഗഭാക്കാണ്.

ഈന്തപ്പഴം മുഴുവനായും ഒറ്റയടിക്കു തിന്നുതിനേക്കാള്‍ ഇരട്ടി ഫലമുണ്ട് അത് ഇടവിട്ട് ഒറ്റയായി തിന്നുമ്പോള്‍ എന്ന് ശാസ്ത്രം പറയുന്നു. അമേരിക്കയിലെ ഒരു  ഡോക്ടര്‍ പ്രവാചക വൈദ്യത്തില്‍ നിന്ന് മനസ്സിലാക്കിയ ഒരു കാര്യമാണിത്. ഒരാള്‍ ഈന്തപ്പഴം ഒറ്റയായ സംഖ്യകളില്‍ കഴിച്ചാല്‍ ഉദാഹരണത്തിന് മൂന്ന്, അഞ്ച്, ഏഴ് എന്ന രീതിയില്‍ കഴിക്കുകയാണെങ്കില്‍ അത് അയാളുടെ ശരീരത്തില്‍ കാര്‍ബോഹൈഡ്രേറ്റ് വര്‍ധിപ്പിക്കും. എന്നാല്‍ ഒരാള്‍ ഈന്തപ്പഴം ഇരട്ട എണ്ണങ്ങളായി കഴിക്കുകയാണെങ്കില്‍ ശരീരത്തില്‍ പൊട്ടാസ്യം, ഷുഗറും തുടങ്ങിയ ശരീരത്തിനാവശ്യമായ ഘടകങ്ങളാണ് വര്‍ധിപ്പിക്കുക. വൃക്കയുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്ന മൂലകങ്ങളാണ് ഇവ. 

ഈന്തപ്പഴം ശരീരത്തിന് നല്‍കുന്ന പോഷകങ്ങള്‍

ഗ്ലൂകോസ്, ഫൈബര്‍, മിനറല്‍സ്, വിറ്റാമിന്‍ എ: കാഴ്ചശക്തിക്കും ചര്‍മത്തിന്റെ ആരോഗ്യത്തിനും കോശങ്ങളുടെ ആന്തരപ്രവര്‍ത്തനങ്ങള്‍ക്കും ഈ വൈറ്റമിന്‍ സഹായകമാണ്.

വൈറ്റമിന്‍ ഡി: രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. രക്തത്തില്‍ കാല്‍സ്യത്തിന്റെ അളവ് കൂട്ടി മസിലുകളുടെയും പേശികളുടെയും ചലനങ്ങള്‍ക്കു സഹായകമാകുന്നു.

വൈറ്റമിന്‍ ബി: ഞരമ്പുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നു. വൈറ്റമിന്‍ ബിയുടെ കുറവ് ഭക്ഷണത്തോട് താല്‍പ്പര്യമില്ലാതാക്കും.

ഫോളിക് ആസിഡ്:   അനീമിയയെ പ്രതിരോധിക്കുന്ന ഘടകമായി വര്‍ത്തിക്കുന്നു.

ചുരുക്കത്തില്‍ ഈന്തപ്പഴം ശീലമാക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമെന്ന് ഇതില്‍നിന്നുമനസ്സിലാക്കാം.

 

Topics