സാമൂഹികം-ഫത്‌വ

ഭീകരരുടെ മതം ഏത്?

ചോ: നിരപരാധികളായ ആളുകളെ ബോംബും തോക്കും ഉപയോഗിച്ച് കൊന്നൊടുക്കുന്ന ഭീകരരുടെ  ഇസ്‌ലാം ഏത് വിഭാഗത്തിന്റെതാണ്?അവര്‍ സുന്നിയോ, ശീഇയോ അതോ അഹ്മദിയാക്കളോ അതോ മറ്റേതെങ്കിലും ഗ്രൂപ്പോ ?

———–

ഉത്തരം:  ഹിറ്റ്‌ലറിനും കൂക്ലക്‌സ് ക്ലാനിനും ക്രിസ്തുമതവുമായി എത്രമാത്രം ബന്ധമുണ്ടോ അത്രമാത്രമേ പശ്ചിമേഷ്യയിലെ ഇറാഖിലും സിറിയയിലുമുള്ള ഭീകരര്‍ക്ക് ഇസ്‌ലാമുമായുള്ളൂ. വ്യക്തികള്‍ക്കും സമൂഹത്തിനും രാജ്യത്തിനും നേര്‍ക്ക് നടത്തുന്ന എല്ലാ രൂപത്തിലുമുള്ള ഭീകരതയെയും ഇസ്‌ലാം തള്ളിപ്പറയുന്നു.

അതിനായി  വിദൂരനിയന്ത്രിതബോംബോ, ആണവ-രാസായുധമോ, ഡ്രോണുകളോ ചാവേറുകളോ ഉപയോഗിച്ചാലും ശരി. യാതൊരുന്യായവുമില്ലാതെ ഒരുമനുഷ്യനെ കൊലപ്പെടുത്തുന്നത് മനുഷ്യരാശിയെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമായാണ് ഖുര്‍ആന്‍ കാണുന്നത്. അതിനാല്‍തന്നെ അതില്‍ സുന്നിയെന്നോ ശീഇയെന്നോ വേര്‍തിരിവില്ല.

 

Topics