ഖുര്‍ആന്‍-Q&A

അല്ലാഹുവിന്റെ വചനങ്ങള്‍ മാറ്റമില്ലാത്തവയെങ്കില്‍ ബൈബിളിലെ വചനങ്ങള്‍ മാറ്റപ്പെട്ടതോ ?

ചോ: അല്ലാഹുവിന്റെ വചനങ്ങള്‍ മാറ്റമില്ലാത്തവയാണെന്ന് ഖുര്‍ആന്‍ തറപ്പിച്ചുപറയുന്നു. എന്നാല്‍ ബൈബിളിലും തോറായിലും അവന്റെ വാക്കുകള്‍ മാറ്റിമറിച്ചില്ലേ ? അതല്ല അവയുടെ യഥാര്‍ഥഏടുകള്‍ ഇപ്പോഴുമുണ്ടെന്നാണോ ?

……………………….

ഉത്തരം: അല്ലാഹുവും അവന്റെ വചനങ്ങളും യാതൊരുമാറ്റവുമില്ലാത്തവയാണ്. മനുഷ്യചരിത്രം ആരംഭിച്ചതുതൊട്ട് ആദ്യമനുഷ്യനും പ്രവാചകനുമായ ആദം(അ)തൊട്ട് അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)വരെയുള്ള  ദൈവദൂതന്‍മാര്‍ക്ക്  നല്‍കിയ സന്ദേശങ്ങള്‍ ഒന്നായിരുന്നു. താങ്കളുടെ സംശയത്തിന് മറുപടി ലളിതമാണ്. ഉദാഹരണമായി, ഞാന്‍ ഖുര്‍ആനില്‍നിന്ന് ചില സൂക്തങ്ങള്‍ ഓതുന്നു. മറ്റുചില സൂക്തങ്ങള്‍ വിട്ടുകളയുന്നു. അത്തരമൊരവസ്ഥയില്‍ അല്ലാഹുവിന്റെ വാക്കുകള്‍ക്ക് മാറ്റമല്ല സംഭവിച്ചത്. ഞാന്‍ ചിലത് വിട്ടുകളയുകമാത്രമാണുണ്ടായത്.

മുസ്‌ലിംകളുടെ വിശ്വാസമനുസരിച്ച് മുന്‍കാലത്തെ വേദങ്ങള്‍  ആ സാഹചര്യത്തില്‍ ചില പ്രത്യേകജനവിഭാഗത്തിന് അവതീര്‍ണമായവയാണ്. മൂസ എന്ന മോസസിനും ഈസാ എന്ന ജീസസിനും നല്‍കപ്പെട്ട ഏടുകള്‍ എന്നെന്നും അവശേഷിക്കണമെന്ന ഉദ്ദേശ്യത്തിലുള്ളവയല്ലെന്നാണ് മുസ് ലിം മനസ്സിലാക്കുന്നത്.

എല്ലാ ദൈവികസന്ദേശങ്ങളുടെയും കാതല്‍  അത് ഏതുകാലഘട്ടത്തിലായാലും ജനതയിലായാലും അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും കീഴ്‌വണങ്ങരുതെന്നും വഴിപ്പെടരുതെന്നുമായിരുന്നു. അല്ലാഹുവിന്റെ സന്ദേശങ്ങളില്‍ നൂറ്റാണ്ടുകളിലൂടെ കടന്നുവന്ന മാറ്റത്തിരുത്തലുകളെ ചൂണ്ടിക്കാട്ടിയും അബദ്ധങ്ങള്‍ തിരുത്തിയും ദുര്‍വ്യാഖ്യാനങ്ങളെ തുറന്നുകാണിച്ചും സമ്പൂര്‍ത്തീകരണമായാണ് ഖുര്‍ആന്‍ അവതരിച്ചത്. അതിനാല്‍ മനസ്സിലാക്കേണ്ടത്, അല്ലാഹുവിന്റെ സന്ദേശം ജനത കൈമാറ്റംചെയ്യുന്ന ഘട്ടത്തില്‍  അതിനെ വികലമാക്കിയെന്നാണ്. കാരണം, ഖുര്‍ആന്‍ അതിനെയെല്ലാം ശരിപ്പെടുത്തി അന്തിമവെളിപാടെന്നോണം നമ്മുടെ മുമ്പിലുണ്ടെന്നതുതന്നെ.

 

Topics