വിശിഷ്ടനാമങ്ങള്‍

അല്‍വക്കീല്‍ (ഭരമേല്‍പ്പിക്കപ്പെടുന്നവന്‍)

സൃഷ്ടികളുടെ സകല കാര്യങ്ങളും ഭരമേല്‍പ്പിക്കപ്പെടാന്‍ അര്‍ഹന്‍ അല്ലാഹുമാത്രമാണ്. സൃഷ്ടികള്‍ ദുര്‍ബലരും സ്രഷ്ടാവ് അതിശക്തനുമാണ്. അന്യദൈവങ്ങളെ തേടിപ്പോകുന്നവര്‍ക്കുള്ള ശക്തമായ നിര്‍ദേശമാണ് ഈ വിശേഷണത്തിലൂടെ കാണപ്പെടുന്നത്. സൃഷ്ടിജാലങ്ങളുടെ കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ കഴിവുള്ളവന്‍ അല്ലാഹു മാത്രമാണ്. ”അവരോട് ജനം പറഞ്ഞു: ‘നിങ്ങള്‍ക്കെതിരെ വന്‍ സൈന്യങ്ങള്‍ സംഘടിച്ചിരിക്കുന്നു. സൂക്ഷിക്കുവിന്‍.’ അതുകേട്ട് അവരില്‍ സത്യവിശ്വാസം വര്‍ധിക്കുകയാണുണ്ടായത്. അവര്‍ മറുപടി പറഞ്ഞു: ‘ഞങ്ങള്‍ക്ക് അല്ലാഹു മതി. കാര്യങ്ങള്‍ ഏല്‍പിക്കാന്‍ ഏറ്റവും പറ്റിയവന്‍ അവന്‍തന്നെയാകുന്നു.’ (ആലുഇംറാന്‍: 173), ”അവനാകുന്നു നിങ്ങളുടെ റബ്ബായ അല്ലാഹു. അവനല്ലാതൊരു ദൈവവുമില്ല-സകല വസ്തുക്കളുടെയും സ്രഷ്ടാവായിട്ടുള്ളവന്‍. അതിനാല്‍ നിങ്ങള്‍ അവന്നടിമപ്പെടുവിന്‍. അവന്‍ സകല കാര്യങ്ങളുടെയും ഉത്തരവാദിത്വമേറ്റവനാകുന്നു.” (അല്‍അന്‍ആം: 102)

Topics