വിശിഷ്ടനാമങ്ങള്‍

അസ്മാഉല്‍ ഹുസ്‌നാ

അല്ലാഹുവിന്റെ മഹോന്നതമായ നാമങ്ങള്‍ അവന്റെ ഗുണങ്ങളാണവ. അല്ലാഹു സുബ്ഹാനഹുവ തആലാക്ക് തൊണ്ണൂറ്റിയൊന്‍പത് നാമങ്ങളുണ്ടെന്ന് അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ) പറഞ്ഞിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നു: ‘മഹോന്നതമായ നാമങ്ങള്‍ അല്ലാഹുവിനുണ്ട്. ആ നാമങ്ങളില്‍ നിങ്ങള്‍ അവനോട് പ്രാര്‍ഥിക്കുവിന്‍'(അല്‍അഅ്‌റാഫ് 180). അബൂഹുറയ്‌റ(റ)ല്‍നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ‘അല്ലാഹുവിന് 99 നാമങ്ങളുണ്ട്. അതു മനഃപാഠമാക്കിയവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു'(മുസ് ലിം). പവിത്രമാണ് ആ നാമങ്ങള്‍. പവിത്രതയ്ക്ക് ചേരാത്ത വിധത്തില്‍ ആ നാമങ്ങള്‍ ഉപയോഗിക്കുന്നത് പാപമത്രേ. വ്യക്തികള്‍ക്കും മറ്റും പേരിടുമ്പോള്‍ പ്രസ്തുത നാമങ്ങള്‍ക്ക് മുമ്പില്‍ ‘അബ്ദു’ എന്ന പദം ചേര്‍ക്കണം. അബ്ദു എന്നാല്‍ അടിമ എന്നാണര്‍ഥം. ഉദാ: അബ്ദുല്ലാ, അബ്ദുര്‍റഹ്മാന്‍ തുടങ്ങിയവ. അല്ലാഹുവിന്റെ അടിമ, പരമകാരുണികന്റെ അടിമ എന്നൊക്കെയാണ് അവയുടെ ആശയം.

Topics