സയണിസം

സയണിസം

പാശ്ചാത്യരുടെ പ്രൊട്ടസ്റ്റന്റ് മതവിശ്വാസപ്രകാരമുള്ള യേശുവിന്റെ തിരിച്ചുവരവ് സാധ്യമാക്കാന്‍ ഫലസ്തീന്‍ മണ്ണില്‍ ജൂതന്മാരെ ഒരുമിച്ചു കൂട്ടി അവരുടെ മൂന്നാമത്തെ ദേവാലയത്തിന്റെ നിര്‍മാണം ഉറപ്പാക്കുംവിധം അവരെ രാഷ്ട്രീയമായും സൈനികമായും സാമ്പത്തികമായും പിന്തുണച്ച് ദേശരാഷ്ട്രം സ്ഥാപിക്കാന്‍ ഉണ്ടാക്കിയ മത-സാമ്രാജ്യത്വപദ്ധതിയാണ് സയണിസം. ക്രൈസ്തവസയണിസ്റ്റുകള്‍ ഈ പദ്ധതി തയ്യാറാക്കി യഹൂദസമൂഹത്തിനിടയില്‍ വിപണനം നടത്തുകയാണ് ചെയ്തത്. ഇതിനുള്ള തെളിവുകള്‍:

  1. 1800നും 1875 നുമിടയില്‍ അമേരിക്കയില്‍ ക്രൈസ്തവസയണിസത്തെ സംബന്ധിച്ച രണ്ടായിരത്തിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു.
  2. 1866-ല്‍ പ്രഥമജൂത കുടിയേറ്റ സംഘത്തെ അമേരിക്കന്‍ പ്രൊട്ടസ്റ്റന്റുകള്‍ അയച്ചു.
  3. 1918 ല്‍ , ബാല്‍ഫര്‍ കരാര്‍ നടപ്പാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് വുഡ്‌റോ വില്‍സണ്‍ പ്രഖ്യാപിച്ചു.
  4. 4, 1948- ല്‍ ഇസ്രയേലിനെ ആദ്യമായി അംഗീകരിച്ച രാജ്യം അമേരിക്കയാണ്.

1897-ല്‍ വടക്കുപടിഞ്ഞാറന്‍ സ്വിറ്റ്‌സര്‍ലണ്ടിലെ ബാസിലില്‍ ആദ്യസയണിസ്റ്റ് സമ്മേളനം നടക്കുമ്പോള്‍ ഏതാണ്ട് 96 ശതമാനം അറബികളും 4 ശതമാനം യഹൂദരും അടങ്ങുന്നതായിരുന്നു ഫലസ്തീന്‍ ജനസംഖ്യ. 1917 -ലെ ബാല്‍ഫര്‍ പ്രഖ്യാപനസമയത്തും പത്തുശതമാനത്തില്‍ താഴെമാത്രമേ അവിടെ യഹൂദരായുണ്ടായിരുന്നുള്ളൂ. എന്നാല്‍, രാജ്യമില്ലാത്ത ജനതയ്ക്ക് ജനതയില്ലാത്ത രാജ്യം എന്ന കള്ളം പറഞ്ഞ് ഫലസ്തീനിലെ അഞ്ചുലക്ഷത്തിലേറെ വരുന്ന ജനങ്ങളെ ബലപ്രയോഗത്തിലൂടെ നാടുകടത്തി ജൂതരെ കുടിയിരുത്തുകയാണ് സയണിസം ചെയ്തത്.

ജൂതായിസം മതംമാത്രമല്ല, ദേശീയതയുമാണെന്നും ഫ്രഞ്ചുകാര്‍ക്കും ചൈനക്കാര്‍ക്കും അവരുടെ രാജ്യം എപ്രകാരമാണോ അപ്രകാരം പിതൃഭൂമിയായ ഇസ്രയേലില്‍ സ്വരാജ്യം സ്ഥാപിക്കാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്നും സയണിസ്റ്റുകള്‍ വാദിക്കുന്നു.ഏകദേശം BC950- ല്‍ നിലവിലുണ്ടായിരുന്നു എന്ന് ബൈബിളില്‍ പരാമര്‍ശിക്കപ്പെടുന്ന ദാവീദിന്റെയും സോളമന്റെയും സാമ്രാജ്യത്തോടാണ് തങ്ങളുടെ രാജ്യാവകാശത്തെ സയണിസ്റ്റുകള്‍ ചേര്‍ത്തിണക്കുന്നത്. യൂറോപില്‍ 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ശക്തിയാര്‍ജിച്ച ‘സയണിലേക്കുള്ള മടക്കം’ എന്ന മുദ്രാവാക്യത്തിലാണ് ആധുനികസയണിസം തുടങ്ങുന്നത്. നിരീശ്വരവാദിയും ഓസ്ട്രിയന്‍ പത്രലേഖകനുമായിരുന്ന തിയോഡര്‍ ഹെര്‍സലാണ് 1896-ഓടെ ജൂതദേശീയതയെ അന്താരാഷ്ട്രപ്രസ്ഥാനമാക്കി മാറ്റിയത്.

About the author

padasalaadmin

Add Comment

Click here to post a comment

Topics