സയണിസം

ജൂതസയണിസ്റ്റുകളുടെ കുടിയേറ്റ അധിനിവേശം

അധിനിവേശങ്ങളില്‍ ഏറ്റവും അപകടകരമായത് കുടിയേറ്റ അധിനിവേശമാണ്. സാധാരാണ സ്വേഛാധിപതികള്‍ നേതൃത്വം നല്‍കുന്ന അധിനിവേശത്തിന്റെ രീതി ഏതെങ്കിലും നാട് കയ്യേറി അവിടത്തെ സമ്പത്ത് കൊള്ളയടിച്ച്, അവിടത്തെ ജനങ്ങളെ ചൂഷണം ചെയ്യുക എന്നതാണ്. എന്നാല്‍ കുടിയേറ്റ അധിനിവേശം ഇതില്‍ നിന്ന് ഭിന്നമാണ്. അവര്‍ അവിടത്തെ ആളുകളെ ചൂഷണം ചെയ്യുക മാത്രമല്ല, മറിച്ച് അവരെ സ്വന്തം നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും പിഴുതെറിഞ്ഞ് നാടുകടത്തുകയും നാട് നശിപ്പിക്കുകയും ചെയ്യുന്നു. അധിനിവേശം ചെയ്യുന്ന നാടിനെ ജനങ്ങളില്ലാ രാഷ്ട്രമാക്കുകയും പിന്നീട് അവയില്‍ കുടിയേറുകയും ചെയ്യുന്നു.
ഫലസ്തീനിലെ കന്‍ആനിലെ ചില പ്രദേശങ്ങള്‍ കയ്യേറിയ ഇബ്‌റാനികളുടെതായിരിക്കണം ഈയര്‍ത്ഥത്തിലുള്ള ഏറ്റവും പുരാതനമായ അധിനിവേശം. അവര്‍ അവിടെയുണ്ടായിരുന്നവരെ കൊന്നൊടുക്കുകയും വീടും മറ്റും അപഹരിക്കുകയും ചെയ്തു. അവരുടെ ചെയ്തികള്‍ വിവരിക്കുന്ന ഏറ്റവും പുരാതനമായ പ്രമാണമാവട്ടെ ജൂതന്മാര്‍ എഴുതിയുണ്ടാക്കിയ പഴയ വേദം അഥവാ തൗറാത്ത് ആണ്. കന്‍ആന്‍ നിവാസികളെ ഉന്മൂലനം ചെയ്ത് അവരുടെ പട്ടണം അധിനിവേശം ചെയ്ത് അവിടെ കുടിയേറാനുള്ള കല്‍പനകളാണ് അവയെന്ന് ജൂതന്മാര്‍ വാദിക്കുകയും ചെയ്യുന്നു.
സംഖ്യാ പുസ്തകത്തില്‍ ഇപ്രകാരം കാണാം ‘റബ്ബ് മൂസായോട് ഇപ്രകാരം പറഞ്ഞു ‘നിങ്ങള്‍ ജോര്‍ദാനിലൂടെ കന്‍ആനിലേക്ക് കടന്ന് ചെല്ലുന്നവരാണ് എന്ന് താങ്കള്‍ ഇസ്രായേല്യരോട് പറയുക. അവിടെയുള്ള എല്ലാ നിവാസികളെയും നിങ്ങളുടെ മുന്നില്‍ നിന്ന് നിങ്ങള്‍ ആട്ടിയോടിക്കും. അവരുടെ ഭൂമി ഉടമപ്പെടുത്തി അവിടെ താമസമാക്കും. അവരില്‍ നിന്നും നിങ്ങളുടെ കണ്ണുകളില്‍ മുള്ളായി അവശേഷിക്കുകയും നിങ്ങള്‍ക്ക് അവിടെ പ്രയാസമുണ്ടാക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ കണ്‍മുന്നില്‍ നിന്ന് ആട്ടിയോടിക്കുന്നില്ലെങ്കില്‍ ഞാനുദ്ദേശിക്കുന്നത് പോലെ അവരെ കൈകാര്യം ചെയ്യുന്നതാണ് ‘.

ആവര്‍ത്തന പുസ്തകത്തില്‍ ഇപ്രകാരം കാണാം: ‘ ഇബ്‌റാനികള്‍ അധിനിവേശം ചെയ്യുന്ന രാഷ്ടത്തിലെ നിവാസികളെ ആട്ടിയോടിക്കുന്നതില്‍ ഇസ്രയേല്‍ സന്തതികളുടെ രക്ഷിതാവ് തൃപ്തനല്ല. ആ ജനതയെ മുഴുവന്‍ തിന്നുകളയാനാണ് അവന്റെ നിര്‍ദേശം! ഈ റബ്ബ് ഇസ്രായേലികളോട് പറയുന്നു ‘ഏഴു ജനതകളെ റബ്ബ് നിന്റെ മുന്നിലേക്ക് അയച്ചിരിക്കുന്നു. നിങ്ങളവരെ നശിപ്പിക്കേണ്ടതുണ്ട്. അവരോട് കരാര്‍ ചെയ്യുകയോ, കരുണ കാണിക്കുകയോ, വിവാഹ ബന്ധം നടത്തുകയോ അരുത്. കാരണം നിങ്ങള്‍ അനുഗ്രഹീത ജനതയാണ്. നിങ്ങളെ റബ്ബ് തെരഞ്ഞെടുത്തിരിക്കുന്നു. ഭൂമുഖത്തുള്ള എല്ലാ ജനങ്ങള്‍ക്ക് മേല്‍ നിങ്ങളെ പ്രത്യേകമാക്കിയിരിക്കുന്നു. നിങ്ങള്‍ അനുഗ്രഹീത ജനതയാണ്. ദൈവം നിങ്ങളുടെ മുന്നിലേക്ക് അയക്കുന്നവരെ നിങ്ങള്‍ തിന്നുകയാണ് വേണ്ടത്. അവരോട് നിങ്ങള്‍ ഒരു നിലക്കും കരുണ കാണിക്കരുത്’.

യുദ്ധം ചെയ്ത് കടന്ന് വന്ന ഇബ്‌റാനികളോട് സന്ധി ചെയ്ത് പട്ടണങ്ങള്‍ കുടിയൊഴിപ്പിക്കാന്‍ വരെ അവരുടെ റബ്ബ് കല്‍പിച്ചുവത്രെ. അവിടത്തെ ജനങ്ങളെ ഇവര്‍ അടിമകളാക്കുകയും ചെയ്തു. അതല്ല പ്രദേശവാസികള്‍ തിരിച്ച് യുദ്ധം ചെയ്യുകയും പ്രതിരോധിക്കുകയും ചെയ്താല്‍ അവരെ കൊന്നൊടുക്കണമെന്നാണത്രെ ദൈവിക കല്‍പന! ഈ ദൈവികമായ കല്‍പന നിറവേറ്റല്‍ നിര്‍ബന്ധവുമാണത്രെ. ‘നിങ്ങളുടെ റബ്ബ് നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള പട്ടണത്തില്‍ നിന്ന് വല്ല ശബ്ദമോ കേട്ടാല്‍ നിങ്ങള്‍ വാള്‍ കൊണ്ട് അവിടത്തുകാരെ കൊന്നൊടുക്കുക. അവിടെയുള്ളതൊക്കെയും നശിപ്പിക്കുക. അവിടത്തെ എല്ലാ വിഭവങ്ങളും ശേഖരിച്ച് പ്രദേശത്തിന്റെ മധ്യത്തില്‍ വെച്ച് തീയിലിട്ട് കരിക്കുക. അതോടെ പിന്നീടൊരിക്കലും കെട്ടിപ്പടുക്കാനാവാത്ത വിധം അത് നശിച്ച്‌കൊള്ളും. യുദ്ധം ചെയ്യാനായി നിങ്ങള്‍ പട്ടണത്തോട് അടുത്താല്‍ അവിടെയുള്ളവരെ സന്ധിക്ക് വിളിക്കുക. അവര്‍ സന്ധിക്ക് തയ്യാറാവുന്ന പക്ഷം അവിടത്തെ നിവാസികള്‍ നിങ്ങള്‍ക്ക് വിധേയപ്പെട്ടവരാണ്. നിങ്ങള്‍ക്കവരെ അടിമയാക്കാം. അവര്‍ സന്ധിചെയ്യാതെ യുദ്ധത്തിന് ഒരുങ്ങുകയാണെങ്കില്‍ നിങ്ങളവരെ ഉപരോധിക്കുക. അവരെ റബ്ബ് നിങ്ങള്‍ക്ക് മുന്നില്‍ കൊണ്ട് വരുന്നുവെങ്കില്‍ അവരിലെ എല്ലാ പുരുഷന്മാരെയും വധിക്കുക. എന്നാല്‍ സ്ത്രീകള്‍, കുട്ടികള്‍, മൃഗങ്ങള്‍ തുടങ്ങി പട്ടണത്തിലുള്ളവയൊക്കെയും നിങ്ങള്‍ക്ക് ഗനീമത്ത് ആണ്. നിങ്ങളുടെ റബ്ബ് നിങ്ങള്‍ക്ക് നല്‍കിയ ശത്രുക്കളുടെ ഗനീമത്ത് നിങ്ങള്‍ ഭുജിക്കുക. എല്ലാ പട്ടണങ്ങളിലും ഇപ്രകാരമാണ് ചെയ്യേണ്ടത്’.

ജൂതന്മാര്‍ നടപ്പിലാക്കുന്ന കുടിയേറ്റ അധിനിവേശത്തിന്റെ രേഖകളാണ് ഇവ. മുന്‍കാലത്ത് അവര്‍ ഫലസ്തീനില്‍ നടപ്പിലാക്കിയത് ഈ നിയമങ്ങളാണ്. ഇന്ന് ഫലസ്തീനില്‍ നടപ്പിലാക്കുന്ന നവകുടിയേറ്റങ്ങളും ഇതിന്റെ തന്നെ ഭാഗങ്ങളാണ്. റെഡ്ഇന്ത്യന്‍സിനോടും ഓസ്‌ട്രേലിയ, ന്യൂസിലണ്ട് തുടങ്ങിയ നാട്ടുകാരോടും അമേരിക്കന്‍ പ്രൊട്ടസ്റ്റന്റുകള്‍ സ്വീകരിച്ച സമീപനവും ഇത് തന്നെയാണ്. ചരിത്രം നിര്‍മിക്കുന്ന ചരിത്രത്തെക്കുറിച്ച് നമുക്ക് ഇപ്പോള്‍ ശരിയായ അവബോധമില്ലേ?

ഡോ. മുഹമ്മദ് ഇമാറഃ

About the author

padasalaadmin

Add Comment

Click here to post a comment

Topics