രാഷ്ട്രീയം-ലേഖനങ്ങള്‍

ദേശീയത വംശീയതയുടെ പരമകാഷ്ഠ

ദേശീയത അനിവാര്യമായും ചെന്നെത്തുന്നത് വംശീയതയിലും വംശപരമായ വിദ്വേഷത്തിലുമാണ്. സഹവര്‍ത്തിത്തത്തെ അടിസ്ഥാനമാക്കിയുള്ള ഐക്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ജനതയില്‍ ഏകപക്ഷാന്ധത സൃഷ്ടിച്ചുകൊണ്ട് അവരെ സ്വതന്ത്രവും വ്യതിരിക്തവുമാക്കി നിലനിര്‍ത്താന്‍ ശ്രമങ്ങള്‍ നടക്കുന്നിടത്തെല്ലാം ആ ജനക്കൂട്ടത്തെ ‘ഇറാനികള്‍’ എന്നോ ‘തുര്‍ക്കികള്‍’ എന്നതുപോലുള്ള പ്രത്യേകപേരുകള്‍ നല്‍കുന്നു. നന്‍മകള്‍ , പ്രവൃത്തി, വിശ്വാസം ഇവയൊന്നും കണക്കിലെടുക്കാതെ അവരുടെ വംശം, രക്തബന്ധം എന്നിവയുടെ അടിസ്ഥാനത്തില്‍ ആ കൂട്ടത്തിലുള്ളവര്‍ മറ്റുള്ളവരേക്കാള്‍ ഉത്കൃഷ്ടരാണെന്ന് വിശ്വസിക്കാന്‍ അവരെ മസ്തിഷ്‌കപ്രക്ഷാളനത്തിന് വിധേയരാക്കുന്നു. തദ്ഫലമായി മറ്റു അയല്‍രാജ്യങ്ങളും അതേപോലെയുള്ള വികാരങ്ങള്‍ പ്രകടിപ്പിക്കാനിടയാവുകയും അത് രാജ്യങ്ങള്‍ തമ്മിലുള്ള നിരന്തരമായ സംഘര്‍ഷത്തിലേക്കും പരസ്പരാക്രമണത്തിലേക്കും വംശീയമായ ശത്രുതയിലേക്കും അവരെ നയിക്കുകയും ചെയ്യുന്നു.

ദേശീയതാ വികാരങ്ങള്‍ എപ്പോഴും വംശീയതയിലാണ് എത്തിച്ചേര്‍ന്നിട്ടുള്ളത് എന്നതിന് ചരിത്രം സാക്ഷിയാണ്. തങ്ങളുടെ പരിഷ്‌കാരത്തിന്റെ ഉച്ചകോടിയിലെത്തിയിരുന്ന ഗ്രീക്കുകാര്‍, ഗ്രീക്കുകാരല്ലാത്തവരെ അപരിഷ്‌കൃതര്‍(Barbarians) എന്നുവിളിച്ചിരുന്നു. അരിസ്‌റ്റോട്ട്ല്‍ പറഞ്ഞത് ‘അപരിഷ്‌കൃതര്‍ ഗ്രീക്കുകാരുടെ അടിമകളാകണമെന്നത് പ്രകൃതിയുടെ വിധിയാണ്’ എന്നാണ്. മതപരമായ ഒരു ഏകകമാകുന്നതിന് മുമ്പ് ദേശീയ ഏകകമായി വര്‍ത്തിച്ചിരുന്ന ജൂതര്‍ സ്വയം ‘ദൈവത്തിന്റെ ഇഷ്ടജനങ്ങള്‍ ‘എന്ന് വിളിച്ചിരുന്നു. തങ്ങളുടെ പരിഷ്‌കാരത്തിന്റെ ഉച്ചകോടിയിലെത്തിയിരുന്ന റോമക്കാര്‍ വിശ്വസിച്ചിരുന്നതും ഭൂമിയില്‍ ആകെ മൂന്നുരാഷ്ട്രങ്ങളേ ഉള്ളൂവെന്നായിരുന്നു. അവര്‍ റോമക്കാര്‍, അവരുടെ സഹവര്‍ത്തികള്‍, അപരിഷ്‌കൃതര്‍ (അംഗ റോമക്കാരല്ലാത്തവര്‍) എന്നിവരായിരുന്നു.

ഡോ. അലി മുഹമ്മദ് നഖ്‌വി

Topics