ഞാനറിഞ്ഞ ഇസ്‌ലാം

ജൂലിയ മുഖല്ലതി: ഹിജാബിനെ പ്രണയിച്ച് സിഡ്‌നിയില്‍നിന്നൊരു സഹോദരി

സ്ത്രീകള്‍ക്ക് ഇസ് ലാം നല്‍കുന്ന പരിഗണന മനസ്സിലാക്കി ദീനിലേക്ക് കടന്നുവന്നതാണ്  ആസ്‌ത്രേലിയയിലെ സിഡ്‌നിയിലുള്ള ജൂലിയ.

‘എന്റെ മാതാപിതാക്കള്‍ എന്നെ യാഥാസ്ഥിതികക്രൈസ്തവവിശ്വാസത്തില്‍ വളര്‍ത്താന്‍ പരിശ്രമിച്ചു. പക്ഷേ, എന്റെ ഒട്ടേറെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അവര്‍ക്കായില്ല.’ ജൂലിയ പറയുന്നു. തന്റെ പതിനെട്ടാം വയസ്സിലാണ് ഇസ് ലാം സ്ത്രീക്ക് നല്‍കിയ മഹത്ത്വത്തെ തിരിച്ചറിഞ്ഞതെന്ന്് ജൂലിയ വ്യക്തമാക്കുന്നു. ഇസ് ലാമിനെക്കുറിച്ച് പഠിച്ചുതുടങ്ങിയപ്പോള്‍തന്നെ അത് പുല്‍കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഈ ലോകത്ത് ഒരു അത്യപൂര്‍വവജ്രക്കല്ലെന്നോണം അവള്‍ പരിചരിക്കപ്പെടുന്നു. തന്റെ കുടുംബത്തില്‍ അവള്‍ ആദരിക്കപ്പെടുന്നു.

ഇപ്പോള്‍ ആസ്‌ത്രേലിയന്‍ വുമണ്‍സ് അസോസിയേഷന്‍ അധ്യക്ഷയായ സില്‍മ ഇഹ്‌റാം തന്റെ 24-ാം വയസില്‍ ഇന്ത്യോനേഷ്യയിലേക്കുള്ള യാത്രയിലാണ് ഇസ്‌ലാം സ്വീകരിച്ചത്. അസോസിയേഷന്‍ പറയുന്നത് ഇസ് ലാമിലേക്ക് കടന്നുവരുന്നവരില്‍ അറുപത് ശതമാനത്തിലേറെ സ്ത്രീകളും തങ്ങളുടെ ജീവിതപങ്കാളിയുടെയോ ഭര്‍ത്താവിന്റെയോ സ്വാധീനത്തിലാണ് ഈ പാത തെരഞ്ഞെടുക്കുന്നതെന്നാണ്.

‘നമ്മുടെയിടയില്‍  വളരെ തീവ്രചിന്താഗതിക്കാരായ സഹോദരങ്ങളുണ്ടെന്നത് വളരെ സങ്കടകരമാണ്. പക്ഷേ ഇസ്‌ലാം മിതത്വമാണ് ആവശ്യപ്പെടുന്നത്.ഇസ്‌ലാമിലേക്ക് കടന്നുവരുന്നവര്‍ തങ്ങള്‍ ശരിയായ സ്രോതസ്സില്‍നിന്നാണ് ഇസ്‌ലാമിനെപഠിക്കുന്നതെന്ന് ഉറപ്പുവരുത്തണം. ഇന്റര്‍നെറ്റില്‍ ഇസ് ലാമിനെക്കുറിച്ച തെറ്റായ പാഠങ്ങള്‍ നല്‍കുന്ന ഒട്ടേറെ സൈറ്റുകളുണ്ട്. ആളുകളെ നോക്കിയല്ല ഇസ്‌ലാമിനെ വിലയിരുത്തേണ്ടത്. മറിച്ച് അതിന്റെ അടിസ്ഥാനപ്രമാണങ്ങള്‍ പരതിയാണ്’ എനിക്ക് ഹിജാബ് വളരെ ഇഷ്ടമാണ്. അത് ധരിക്കുമ്പോള്‍ അഭിമാനമുള്ളവളായി എനിക്ക് സ്വയം തോന്നാറുണ്ട്. 

Topics