ഞാനറിഞ്ഞ ഇസ്‌ലാം

ഖുര്‍ആന്റെ ന്യൂനതകളന്വേഷിച്ചു; ഗാരിമില്ലര്‍ എത്തിയത് ഇസ് ലാമെന്ന സത്യത്തിലേക്ക്

കനേഡിയന്‍ ഗണിതാധ്യാപകന്‍, ടൊറോണ്ടോ യൂണിവേഴിസിറ്റി പ്രഫസര്‍ പൗരസ്ത്യപഠന വിദഗ്ധന്‍, എല്ലാത്തിനുമുപരി ക്രിസ്ത്യന്‍ മിഷിണറി, ബൈബിള്‍ പണ്ഡിതന്‍ എന്നീ നിലകളിലെല്ലാം ഗാരിമില്ലര്‍ പ്രസിദ്ധനാണ്.

തര്‍ക്കശാസ്ത്രവും ഗണിതശാസ്ത്രവും അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങളാണ്. ക്രിസ്ത്യന്‍ മിഷണറി എന്ന നിലയില്‍ മുസ് ലിംകളുമായി സംവദിക്കുമ്പോള്‍ ഖുര്‍ആനിലെ അബദ്ധങ്ങളെക്കുറിച്ചും പോരായ്മകളെക്കുറിച്ചും സംസാരിക്കുന്നതിനായി അദ്ദേഹം ഖുര്‍ആന്‍ വായിക്കാന്‍ തീരുമാനിച്ചു.

പ്രവാചക പത്‌നിയായിരുന്ന ഖദീജയുടെ മരണത്തില്‍ അഭ്യൂഹമുണ്ടെന്നും അത് ഖുര്‍ആനില്‍ കാണുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം ! പക്ഷെ അതുമായി ബന്ധപെട്ട യാതൊന്നും അദ്ദഹമതില്‍ കണ്ടില്ല.
ക്രിസ്തീയ മഹതിയും വിശുദ്ധവനിതയുമായ മര്‍യമിന്റെ നാമം ഖുര്‍ആനില്‍ കണ്ടതില്‍ അദ്ദേഹം അല്‍ഭുതപെട്ടു. മേരിയുടെ നാമം പരാമര്‍ശിക്കുക മാത്രമല്ല, അവരുമായി ബന്ധപെട്ട പല സംഭവങ്ങളും ഖുര്‍ആന്‍ വ്യക്തമായി അവതരിപ്പിക്കുന്നുവെന്നത് അദ്ദേഹത്തെ അല്‍ഭുതപെടുത്തി.

അതേസമയം, പ്രവാചക കുടുംബത്തെ സംബന്ധിച്ച് ഖുര്‍ആന്‍ ഒന്നും പരാമര്‍ശിക്കാത്തതും അദ്ദേഹത്തെ ചിന്തിപ്പിച്ചു. പതിനാലു നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള മരുഭൂമിയിലെ കെട്ടുകഥ മാത്രമാണ് ഖുര്‍ആന്‍ എന്ന തന്റെ ധാരണ അങ്ങനെയാണ് ഗാരി തിരുത്തുന്നത്.

‘എന്ത്, ഈ ജനം ഖുര്‍ആനിനെക്കുറിച്ചു ചിന്തിക്കുന്നില്ലേ? അല്ലാഹു അല്ലാത്ത മറ്റാരില്‍നിന്നെങ്കിലുമാണ് അത് വന്നതെങ്കില്‍ അവര്‍ അതില്‍ നിരവധി വൈരുധ്യങ്ങള്‍ കാണുമായിരുന്നു’ (നിസാഅ്82) എന്ന ഖുര്‍ആന്‍ വെളിപാട് അദ്ദേഹത്തെ ഹഠാദാകര്‍ഷിച്ചു.
ഖുര്‍ആനെക്കുറിച്ച് ചിന്തിക്കാന്‍ ഖുര്‍ആന്‍ തന്നെ എല്ലാവരോടും ആവശ്യപ്പെടുന്നു. തീര്‍ത്തും അനാദൃശ്യമായ ആ ശൈലി അദ്ദേഹത്തെ വീണ്ടും ഖുര്‍ആനില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രചോദിപ്പിച്ചു.
മിക്ക മതസംഹിതകളും തങ്ങളുടെ മതതത്വങ്ങളുടെ ആധികാരികത സ്ഥാപിക്കാനായി വ്യാജരേഖകള്‍ ചമക്കുന്ന ആധുനിക കാലഘട്ടത്തില്‍ അതിന് വിപരീതമായി, പഠിച്ച് മനസിലാക്കി ബോധ്യം വന്നാല്‍ മാത്രം കാര്യങ്ങള്‍ വിശ്വാസിക്കേണ്ടതുള്ളൂ എന്ന അധ്യാപനം ഖുര്‍ആന്റെ ദൈവികതക്ക് തെളിവാണെന്ന് അദ്ദേഹം കണ്ടെത്തി.
ഗ്രന്ഥകര്‍ത്താക്കള്‍ തങ്ങളുടെ ഗ്രന്ഥങ്ങളിലെ തെറ്റുകളില്‍ ഖേദം പ്രകടിപ്പിക്കുമ്പോള്‍ ഈ ഗ്രന്ഥത്തില്‍ തെറ്റില്ലെന്ന് ഖുര്‍ആനിന് ഉറപ്പിച്ച് പറയാന്‍ കഴിയുന്നത് അതിന്റെ അമാനുഷികതക്ക് തെല്‍ാണെന്നാണ് ഗാരിയുടെ അഭിപ്രായം.
ഗാരിയെ ആകര്‍ഷിച്ച ഖുര്‍ആനിലെ മറ്റൊരു സൂക്തമാണ് പ്രപഞ്ച പ്രതിഭാസങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന, സൂറ അമ്പിയാഇലെ 30 ാം വചനം: ‘(പ്രവാചക സന്ദേശം) അംഗീകരിക്കാന്‍ വിസമ്മതിച്ച ജനം ചിന്തിക്കുന്നില്ലേ? എന്തെന്നാല്‍ ഈ ആകാശഭൂമികളൊക്കെയും പരസ്പരം ഒട്ടിച്ചേര്‍ന്നതായിരുന്നു. പിന്നീട് നാമവയെ വേര്‍പെടുത്തി.ജലത്തില്‍നിന്ന് സകല സജീവ വസ്തുക്കളെയും സൃഷ്ടിച്ചു. (നമ്മുടെ ഈ സൃഷ്ടിവൈഭവത്തെ) അവര്‍ അംഗീകരിക്കുന്നില്ലേ? ഭൂമിയില്‍ നാം പര്‍വതങ്ങള്‍ ഉറപ്പിച്ചുനിര്‍ത്തി; അത് അവരെയുംകൊണ്ട് ഉലഞ്ഞുപോകാതിരിക്കാന്‍. അതില്‍ വിശാലമായ വഴികളുമുണ്ടാക്കി; ജനം അവരുടെ വഴിയറിയാന്‍. ആകാശത്തെ നാം സുരക്ഷിതമായ ഒരു മേല്‍പ്പുരയാക്കി. എന്നാല്‍ അവരോ, പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍ ശ്രദ്ധിക്കുന്നേയില്ല. രാപ്പകലുകള്‍ ഉണ്ടാക്കിയതും സൂര്യചന്ദ്രാദികളെ സൃഷ്ടിച്ചതും അല്ലാഹു മാത്രമാകുന്നു. ഒക്കെയും ഓരോ ഭ്രമണപഥങ്ങളില്‍ നീന്തിക്കൊണ്ടിരിക്കുകയാകുന്നു.’

1973 ലെ ഊര്‍ജതന്ത്ര നോബല്‍ െ്രെപസ് ഈ ഖുര്‍ആന്‍ സൂക്തത്തിന്റെ തത്വാന്വേഷണത്തിനാണ് ലഭിച്ചതെന്ന് ഗാരിമില്ലര്‍ അഭിപ്രായപ്പെടുന്നു. ബിഗ്ബാങ് തിയറിയുടെ അടിസ്ഥാനം ഈ സൂകതമാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
മുകളില്‍ സൂചിപ്പിച്ച ഖുര്‍ആന്‍ വചനത്തിലെ ‘എല്ലാ ജീവവസ്തുക്കളെയും ജലത്തില്‍ നിന്ന് സൃഷ്ടിച്ചു’ എന്ന പരാമര്‍ശം, ജീവകോശങ്ങള്‍ക്കുള്ളില്‍ പ്ലാസ്മാസ്തരത്തിനുള്ളില്‍, മര്‍മ്മത്തിനു പുറത്തായി ജെല്ലി രൂപത്തിലുള്ള പദാര്‍ത്ഥമായ സൈറ്റോപ്ലാസം കാണപ്പെടുന്നുവെന്ന വസ്തുതയെ ശരിവെക്കുന്നതാണ്. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ച, അക്ഷരജ്ഞാനമില്ലാത്ത ഒരാള്‍ ഇതിനെക്കുറിച്ച് പറയണമെങ്കില്‍ അത് ദൈവികസന്ദേശത്തിലൂടെയായിരിക്കണം ഗാരി തറപ്പിച്ചു പറയുന്നു.

Topics