ഞാനറിഞ്ഞ ഇസ്‌ലാം

‘എന്റെ ജീവിതത്തിലെ എറ്റവും നല്ല കര്‍മം ഞാന്‍ ഇസ് ലാമിനെ പുല്‍കിയതാണ്’

(പ്രമുഖ ഇസ് ലാമിക പ്രബോധകന്‍ ശൈഖ് യൂസുഫ് എസ്റ്റസ് ബ്രിട്ടനില്‍ അടുത്തിടെ ഇസ് ലാം സ്വീകരിച്ച 85കാരന്‍ ജെയ്‌സുമായി നടത്തുന്ന സംഭാഷണം)

യൂസുഫ് എസ്റ്റസ്: ജയിംസ്, ഒരു ഹജ്ജ് നിര്‍വഹിച്ച് താങ്കള്‍ വളരെ സന്തോഷത്തിലും സമാധാനത്തിലുമാണെന്ന് തോന്നുന്നു ?
ജെയിംസ്: തീര്‍ച്ചയായും. 85 ാമത്തെ വയസ്സിലും ഞാന്‍ വളരെ സന്തോഷവാനാണ്.
ഇപ്പോള്‍ വിശ്രമത്തിലായിരിക്കുമല്ലേ ?
അതെ, ഞാന്‍ തനിച്ചല്ല. എന്നോടൊപ്പം മറ്റു പലരും വന്നിട്ടുണ്ട്. ഇവിടെ മക്കയില്‍ ഒരു ഹോട്ടലിലാണ് ഞങ്ങള്‍ താമസിക്കുന്നത്.

എന്തുകൊണ്ടിവിടെ, ദിവസങ്ങളോളം ഈ അറേബ്യയില്‍ ?

ഇസ് ലാമിലേക്ക് പുതുതായി കടന്നുവന്ന ആള്‍ എന്ന നിലയില്‍ മക്ക സന്ദര്‍ശിക്കുക എന്റെ ചുമതലയാണ്. ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഞാന്‍ ഹജ്ജിന് നിര്‍വഹിക്കണമല്ലോ. ഈ ഹജ്ജിന് അവസരം ലഭിച്ചതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്.  ഹജ്ജിന് വന്നതു കൊണ്ട് അറേബ്യയില്‍ അല്‍പകാലം ചിലവഴിക്കുന്നു എന്നുമാത്രം. പ്രായമായ എനിക്ക് ഹജ്ജ് അത്ര എളുപ്പമല്ല. ജനത്തിരക്കിനിടയില്‍ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കലും യാത്രയും ക്ലേശകരമായിരിക്കും. എന്നാല്‍ തന്നെയും വളരെ നന്നായി കര്‍മ്മങ്ങളും ചെയ്തു. അല്‍ഹംദു ലില്ലാഹ്.
85 വര്‍ഷത്തെ ഈ ജീവിതക്കാലയളവില്‍, ജീവിതത്തിലെ സുപ്രധാന യാത്രകള്‍, പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒന്നു വിശദീകരിക്കാമോ?
സ്‌കോട്ടലാാന്‍ഡിലെ ഒരു മധ്യവര്‍ഗ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അച്ഛന്‍ ഡോക്ടറായിരുന്നു. മിക്കവാറും വിദേശത്തായിരുന്നത് കൊണ്ട് അദ്ദേഹത്തെ ഞാന്‍ ശരിക്കും കണ്ടിട്ടുപോലുമില്ല. പ്രിസ്തീരിയന്‍ ക്രിസ്ത്യന്‍ ബന്ധുക്കളാണ് എന്നെ വളര്‍ത്തിയ്ത്. ദൈവം, പ്രാര്‍ത്ഥനകള്‍, ആരാധനകള്‍ എന്നിവയെകുറിച്ച് ആദ്യം പഠിക്കുന്നത്് അവരില്‍ നിന്നാണ്. കാത്തലിക് സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ തുടങ്ങിയപ്പോള്‍ പുതിയ ക്രിസ്തീയ വിശ്വാസവുമായി എനിക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയാതെയായി. രണ്ടാം ലോകയുദ്ധക്കാലത്ത് ഞാന്‍ എയര്‍ഫോഴ്‌സിലുണ്ടായിരുന്നു. പിന്നീട് ലണ്ടനില്‍ ഒരു കമ്പനിയില്‍ എനിക്ക് ജോലി കിട്ടി. ലണ്ടനില്‍ കുറച്ച് കാലത്തെ ജോലിയ്ക്ക് ശേഷം യെമനിലെ ഏദനില്‍ പോയി. അവിടന്നാണ് ഞാന്‍ മുസ് ലിംകളുമായി കൂടുതല്‍ ഇടപഴകാന്‍ തുടങ്ങുന്നത്.
അക്കാലഘട്ടത്ത് ഇസ് ലാം സ്വീകരിച്ചിരുന്നോ ?
ഇല്ല, ഞാന്‍ എന്റെ മുസ് ലിം സഹോരദരന്‍മാരോടൊപ്പം ജോലി ചെയ്തിരുന്നു. ജോലിക്കാരില്‍ എല്ലാ മതവിശ്വാസികളുമുണ്ടായിരുന്നു. 1949 52 കാലത്താണ് ഞാന്‍ ഖുര്‍ആനെ കുറിച്ച് പഠിച്ചത്. പിന്നീട് ബ്രിട്ടനില്‍ തിരിച്ച് വന്നു. ബ്രിട്ടന്റെ കോളനികള്‍ ഓരോന്നായി തകര്‍ന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. കുറച്ച് കാലം ഹോങ്കോങ്ങിലും ജോലി ചെയ്തിട്ടുണ്ട്.
ഹോങ്കോങ്ങില്‍ മുസ് ലിംകള്‍ ഉണ്ടായിരുന്നോ ?
ഇല്ല, അവിടെ മുസ് ലിംകളെ ഞാന്‍ കണ്ടിട്ടില്ല. ആ നാളുകളില്‍ മതവുമായി എനിക്ക് ഒരു ബന്ധവുമില്ലായിരുന്നു. പിന്നീട് സിംബാവേയിലെ ആരോഗ്യ വകുപ്പില്‍ ജോലികിട്ടി. അവിടെ നദികളിലും മറ്റും ഇറങ്ങി കൊതുകുകളെ കൊല്ലലായിരുന്നു എന്റെ പണി. കുറെ കാലം അവിടെ തങ്ങിയ ഞാന്‍ വീണ്ടും ബ്രിട്ടനിലേക്ക് തന്നെ മടങ്ങി. ഇക്കാലങ്ങളിലൊന്നും  മതപരമായി ഞാന്‍ ഒന്നിലും പങ്കാളിയായിരുന്നില്ല. എന്നാല്‍ എന്റെ മനസ്സില്‍ ഒരു ദൈവം കുടികൊണ്ടിരുന്നു. എന്നാല്‍ ആ ദൈവത്തോട് ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നില്ല. ആരുടെയെങ്കിലും പ്രേരണയാലല്ല, എന്റെ മനസ്സില്‍ നേരത്തെ തോന്നിയ ഒരു കാര്യമായിരുന്നു, ജീസസ് ഒരു പ്രവാചകന്‍ മാത്രമാണെന്നത്. മറ്റ് പ്രവാചകന്‍മാരെ പോലെ ഒരാള്‍. അതുപോലെ ഇസ് ലാം എന്ന ഒറ്റ മതമേ എല്ലാ പ്രവാചകന്‍മാരും പ്രബോധനം ചെയ്തിട്ടുള്ളൂവെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു.
അഥവാ, ജീവിത ചുറ്റുപാടുകളില്‍ നിന്നുതന്നെ താങ്കള്‍ ഇസ് ലാമിലേക്ക് എത്തിപ്പെടുകയായിരുന്നുവല്ലേ ?
രാജ്യത്ത് കണ്ടുകൊണ്ടിരുന്ന ആര്‍ത്തിയുടെയും ദൂരയുടെയും അവസ്ഥാ വിശേഷങ്ങള്‍ അങ്ങനെ ചിന്തിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചു. അത്തരം ദുഷ്ചിന്തകളും ദുര്‍നടപടികളും പൂര്‍ണമായും ഒഴിവാക്കാന്‍ ഇസ് ലാം ആഹ്വാനം ചെയ്യുന്നു. അങ്ങനെയാണ് ഞാന്‍ മുസ് ലിമാകാന്‍ തീരുമാനിച്ചത്. എന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ല. എന്നെ ആരും ഇതിലേക്ക് നയിച്ചിട്ടുമില്ല. ഇത് പൂര്‍ണ്ണമായും അല്ലാഹുവിന്റെ ഇടപെടലായേ എനിക്ക് കാണാന്‍ കഴിയൂ. എന്നാല്‍ അത് യാദൃശ്ചികമായിരുന്നില്ല.
ആഫ്രിക്കയില്‍ ദുരിതമനുഭവിക്കുന്ന സഹോദരന്‍മാര്‍ക്ക് വേണ്ടി പണം സ്വരൂപിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. ഞാനൊരു ധനികനായിരുന്നത് കൊണ്ടല്ല, എങ്കിലും അങ്ങനെ ചെയ്യണമെന്ന് എനിക്ക് തോന്നി. അവിടെ മണിട്രാന്‍സ്ഫര്‍ സെന്ററില്‍ ഒരു കുട്ടിയുണ്ട്. വളരെ നല്ല മതഭക്തനായ ഒരു മുസ് ലിമാണ് ആ കുട്ടിയെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അവനാണ് അവിടത്തെ അല്‍ മുന്‍തദാ ഇസ് ലാമിക് സെന്ററിനെ എനിക്ക് പരിചയപ്പെടുത്തി തന്നത്. അങ്ങനെ ഞാന്‍ അവിടെ ചെന്നു. അവര്‍ എന്നെ ഹാര്‍ദ്ദമായി സ്വീകരിച്ചു. 2008 ജൂണ്‍ 10 ാം തീയതി ഞാന്‍ ഇസ് ലാം സ്വീകരിച്ചു. ഇത് തന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സംഭവം. ഞാന്‍ ചെയ്ത ഏറ്റവും നല്ല കര്‍മവും.

അവലംബം: www.onislam.net

Topics