ആരോഗ്യം-Q&A

ഉറങ്ങാം, ഇസ്‌ലാമികമര്യാദകളനുസരിച്ച്

ചോ: ഒരാള്‍ കമിഴ്ന്നുകിടന്നുറങ്ങുന്നതിനെ സംബന്ധിച്ച് ഇസ് ലാമിന്റെ വീക്ഷണമെന്താണ്?

—————————

ഉത്തരം: മറ്റുദര്‍ശനങ്ങളെയോ മതങ്ങളെയോ പോലെ ഇസ്‌ലാമിനെ ജീവിതത്തില്‍നിന്ന് വേര്‍തിരിച്ചുനിര്‍ത്താനാകില്ല. അതിന്റെ നിയമങ്ങള്‍ മനുഷ്യജീവിതത്തിന്റെ നിഖിലമേഖലകളിലും സദാ പ്രദീപ്തമാണ്. എങ്ങനെ ഭാര്യാസംസര്‍ഗം നടത്തണം, എങ്ങനെ കുടിക്കണം, ഉറങ്ങണം തുടങ്ങി നിസ്സാരമെന്ന് ഗണിക്കുന്ന കാര്യങ്ങളില്‍പോലും അത് മാര്‍ഗദര്‍ശനം ചെയ്യുന്നു.

ഒരു വിശ്വാസി ഒരിക്കലും കമിഴ്ന്ന് കിടന്നുറങ്ങരുതെന്നാണ് ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നത്. അത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു. അബൂഹുറൈറയില്‍നിന്ന് റിപോര്‍ട്ട് ചെയ്തിട്ടുള്ള ഒരു സംഭവമുണ്ട്. ഒരിക്കല്‍ നബിതിരുമേനി വഴിയിലൂടെ നടന്നുപോകവേ ഒരാള്‍ കമിഴ്ന്നുകിടന്നുറങ്ങുന്നത് കാണാനിടയായി. അയാളെ തട്ടിയുണര്‍ത്തിയിട്ട് നബി (സ) പറഞ്ഞു:’ഇങ്ങനെ കിടന്നുറങ്ങുന്നത് അല്ലാഹു വെറുക്കുന്നു'(ഇബ്‌നു ഹിബ്ബാന്‍)

ഉറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1. വൃത്തിയോടെയും ശുദ്ധിയോടെയും ആയിരിക്കണം ഉറങ്ങാന്‍ കിടക്കേണ്ടത്.

2. ഉറങ്ങുന്നതിനുമുമ്പ് കിടക്കവിരി കുടഞ്ഞ് വിരിക്കണം.

3.വലതുവശം ചരിഞ്ഞ് കിടന്ന് ഉറങ്ങണം. ആ സമയത്ത് ചൊല്ലേണ്ട പ്രാര്‍ഥന ബിസ് മിക്കല്ലാഹുമ്മ അഹ്‌യാ വഅമൂത്തു. എന്നതാണ്.

4.ഉറങ്ങുംമുമ്പ് ആയത്തുല്‍ കുര്‍സി ഓതുന്നത് നല്ലതാണ്.

5. അല്ലാഹുവിങ്കല്‍നിന്ന് പാപമോചനവും നേര്‍മാര്‍ഗവും ആവശ്യപ്പെടുക.

6. അല്‍മുല്‍ക് അധ്യായം ഓതുന്നത് ഉത്തമമാണ്.

7.ഉറക്കത്തില്‍നിന്ന് ഉണരുമ്പോള്‍ അല്‍ഹംദുലില്ലാഹില്ലദീ അഹ്‌യാനാ ബഅ്ദ മാ അമാത്തനാ വഇലൈഹി ന്നുശൂര്‍ എന്ന് ചൊല്ലുക.

 

Topics