India

അസഹിഷ്ണുത, ഗോസംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങള്‍: ഇന്ത്യയെ വിമര്‍ശിച്ച് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍ : മതപരമായ അസഹിഷ്ണുതകളും ഗോ സംരക്ഷണത്തിന്റെ പേരിലുള്ള അക്രമസംഭവങ്ങളും ചൂണ്ടിക്കാട്ടി ഇന്ത്യയെ വിമര്‍ശിച്ചുകൊണ്ട് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മത സ്വാതന്ത്ര്യത്തെക്കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ സാഹചര്യങ്ങളെക്കുറിച്ച് വിമര്‍ശമുള്ളത്. ദി ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം റിപ്പോര്‍ട്ട് ഫോര്‍ 2016 എന്ന പേരിലുള്ള റിപ്പോര്‍ട്ട് ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്.

രാജ്യത്ത് മതപരമായ അസഹിഷ്ണുതകള്‍ വന്‍തോതില്‍ വര്‍ധിച്ചതായും ഗോ സംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മുസ് ലിംകളാണ് ആക്രമണത്തിന് ഇരയാകുന്നതിലേറെയും എന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ഭയത്തിലാണ് കഴിയുന്നത് എന്നും പറയുന്നുണ്ട്.
മതത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും കലാപങ്ങളും ഇന്ത്യയില്‍ വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു. 2015 മതങ്ങള്‍ തമ്മിലുള്ള 751 സംഘര്‍ഷങ്ങള്‍ ഉണ്ടായതായും ഇതില്‍ 97 പേര്‍ മരിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
report here: https://www.state.gov/documents/organization/269174.pdf

Topics