പ്രവാചകന്‍മാര്‍ സകരിയ്യ

സകരിയ്യ (അ)

ഇസ്‌റാഈല്യരിലേക്ക് നിയുക്തനായ മറ്റൊരു പ്രവാചകനാണ് സകരിയ്യ(അ). താന്തോന്നിത്തത്തിലും ദുഷ്ടതയിലും മുഴുകിയ ഒരു ജനതയായിരുന്നു അന്ന് ഫലസ്ത്വീനില്‍. ബൈതുല്‍ മുഖദ്ദിസ് പരിപാലനവും മതപ്രബോധനവുമായി അദ്ദേഹം കാലം കഴിച്ചുകൂട്ടി. വാര്‍ധക്യത്തിലാണ് ഇബ്രാഹീം(അ) നബിയെപ്പോലെത്തന്നെ അദ്ദേഹത്തിന് ഒരു കുട്ടി ജനിച്ചത്, യഹ്‌യാ. നിരന്തരമായ പ്രാര്‍ഥനയുടെ ഫലമായി അല്ലാഹു സുവിശേഷമറിയിച്ചു, ‘നിനക്കൊരു മകനുണ്ടാകും’. യഹ്‌യാ ചെറുപ്പത്തിലേ ദിവ്യബോധനം നല്‍കപ്പെട്ട പ്രവാചകനായി. ദുഷ്ടതയുടെ പ്രതീകമായിരുന്ന ആ ജനത യഹ്‌യാനബി(അ)മിനെ വധിച്ചു കളഞ്ഞു എന്ന് ചരിത്രം പറയുന്നു.
ഇംറാന്റെ മകളായ മര്‍യം അഥവാ ഈസാ(അ)യുടെ ഉമ്മ ചെറുപ്പത്തിലേ പള്ളിപരിപാലത്തിനായി നേര്‍ച്ചചെയ്യപ്പെട്ട സ്ത്രീയായിരുന്നു. അവരുടെ പിതാവ് മരിച്ചുപോയതിനാല്‍ മര്‍യമിന്റെ പരിപാലനത്തിന് നറുക്ക് വീണത് ബന്ധുകൂടിയായ സകരിയ്യ(അ)ക്കാണ്. അദ്ദേഹത്തിന്റെ സംരക്ഷണത്തില്‍ മര്‍യം കഴിഞ്ഞുകൂടി. ഖുര്‍ആനില്‍ 3: 37, 19: 1?? ???15, 21: 89,90 തുടങ്ങിയ സ്ഥലങ്ങളില്‍ ഈ പ്രവാചകന്മാരെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഇവരുടെ പ്രബോധന പ്രവര്‍ത്തനത്തെപ്പറ്റിയോ അനുചരന്മാരെപ്പറ്റിയോ കൂടുതല്‍ വിവരണം നല്‍കപ്പെട്ടിട്ടില്ല.

Topics