വിശിഷ്ടനാമങ്ങള്‍

അല്‍ മുതആലി (സര്‍വോന്നതന്‍)

അല്‍അലിയ്യ്, അര്‍റാഫിഅ് പോലുള്ള വിശേഷണങ്ങളോട് യോജിക്കുന്നതാണിത്. അല്ലാഹു പ്രപഞ്ചത്തിലെ സകലതിനേക്കാളും വലുപ്പമുള്ളതാണ് എന്ന് സൂചിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. എല്ലാവരുടെയും മുകളില്‍ അധികാരിയായി കല്‍പ്പിക്കുന്നവനായി അല്ലാഹു നിലകൊള്ളുന്നുണ്ട്. അതുകൊണ്ടുതന്നെ സൃഷ്ടികളിലാര്‍ക്കും താന്‍ ഉന്നതാണെന്ന് വാദിക്കാനോ അഹങ്കരിക്കാനോ അവകാശമില്ല. എല്ലാ സന്ദര്‍ഭത്തിലും അല്ലാഹു തന്നെയാണ് ഉന്നതന്‍. അതിനൊരിക്കലും ഒരു മാറ്റവുമില്ല. ”ഒളിഞ്ഞതും തെളിഞ്ഞതുമായ സകലതും അറിയുന്നവന്‍; ഗാംഭീര്യമുളളവനും ഏതവസ്ഥയിലും ഉന്നതനായി നിലകൊളളുന്നവനും”. (അര്‍റഅദ്: 9)

Topics