ജറൂസലം: ലബനാനിലെ ഹിസ്ബുല്ലയുമായി ഇനിയൊരു യുദ്ധമുണ്ടായാല്‍ അത് ആ രാജ്യത്തെ മറ്റൊരു സിറിയയാക്കിത്തീര്‍ക്കുമെന്ന് ഇസ്രയേലിന്റെ ഭീഷണി. രാഷ്ട്രത്തോട് മറ്റൊരു യുദ്ധത്തിന് തയ്യാറാകാന്‍ ആഹ്വാനംചെയ്യുംവിധം സന്ദേശം നല്‍കിയത് മിലിട്ടറി ഇന്റലിജന്‍സിന്റെ തലവന്‍ ഹെര്‍സല്‍ ഹാലെവി ആണ്. അത്തരമൊരു യുദ്ധത്തിന്റെ പരിണിതഫലങ്ങളില്‍നിന്ന് ഇസ്രയേല്‍ അതിവേഗം രക്ഷപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങള്‍ക്ക് ഫലപ്രദമായ രഹസ്യവിവരങ്ങള്‍ ഹിസ്ബുല്ലാസേനയെപ്പറ്റി ലഭിച്ചിട്ടുണ്ട്. ഇതിനകം ലബനാന്‍ അതിര്‍ത്തിയില്‍ ഞങ്ങള്‍ നിരവധി തവണ സൈനികപരിശീലനങ്ങള്‍ നടത്തുകയുണ്ടായി. അതുപോലെ , ഹമാസുമായുള്ള അടുത്ത യുദ്ധം ഗസ്സയില്‍ ആ സര്‍ക്കാറിന്റെ വേരറുക്കുന്നതായിരിക്കും.’ പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത മുതിര്‍ന്ന സൈനികഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.
Add Comment