Global

ഖുര്‍ആന്‍  വായിക്കുന്നവര്‍ക്ക് പെട്രോള്‍ സൗജന്യമായി നല്‍കി ഇന്തോനേഷ്യന്‍ കമ്പനി

വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച റമദാനില്‍ ഒരു അദ്ധ്യായം ഖുര്‍ആന്‍ ഓതുന്നവര്‍ക്ക് പെട്രോള്‍ സൗജന്യമായി നല്‍കുകയാണ് ഒരു ഇന്തോനേഷ്യന്‍ കമ്പനി. ഒരധ്യായം പാരായണം ചെയ്താല്‍ രണ്ട് ലിറ്ററാണ് കമ്പനിയുടെ ഓഫര്‍. യുവാക്കളടക്കം നിരവധി പേരാണിപ്പോള്‍ ഓഫര്‍ സ്വീകരിച്ചെത്തുന്നത്.

മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ പെര്‍ട്ടാമിന നാഷണല്‍ ഓയില്‍ കമ്പനിയുടേതാണ് ഓഫര്‍. കമ്പനിയുടെ പെട്രോള്‍, ഓയില്‍ പമ്പുകളോട് ചേര്‍ന്ന് പ്രാര്‍ഥനാ മുറികളും സജ്ജീകരിച്ചിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് അകത്ത് വെച്ച് ഒരധ്യാമോ അധികമോ പാരായണം ചെയ്യാം. പദ്ധതി എല്ലാ വര്‍ഷവും വേണമെന്നാണ് യുവാക്കളുടെ പക്ഷം. പരിപാടി വിജയകരമാണെന്ന് വിലയിരുത്തിയ കമ്പനി റമദാന്‍ അവസാനം വരെ ഇത് തുടരുമെന്നും വ്യക്തമാക്കി.

Topics