താഷ്‌കന്റ്: ഉസ്‌ബെകിസ്താനില്‍ പള്ളികളിലും റസ്‌റ്റോറന്റുകളിലും നോമ്പുതുറകള്‍ സംഘടിപ്പിക്കുന്നതിന് വിലക്ക്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മുസ്‌ലിംകളുടെ ആത്മീയ കാര്യങ്ങളില്‍ നിലപാടെടുക്കുന്ന വിഭാഗമാണ് തീരുമാനമെടുത്തത്. എന്നാല്‍, വിലക്ക് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമല്ലെന്നും ഇസ്‌ലാമിക മൂല്യങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രവാചകന്റെ കാലത്ത് ഭക്ഷണമില്ലാത്തവര്‍ക്കും മറ്റും വേണ്ടിയാണ് ആളുകള്‍ ഇഫ്താറുകള്‍ ഒരുക്കിയിരുന്നത്. എന്നാല്‍, ഇന്ന് ഭക്ഷണം ധൂര്‍ത്തടിക്കാനുള്ള ചടങ്ങായി ഇത് മാറുന്നുണ്ട്. ഇത് നിയന്ത്രിക്കലാണ് വിലക്കിന്റെ ഉദ്ദേശ്യം.
Add Comment