ഇസ് ലാമിക വിശ്വാസസംഹിതകളുടെ അടിയാധാരമാണ് ‘അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹു വ അശ്ഹദു അന്ന മുഹമ്മദുര്‍റസൂലുല്ലാഹ്’ എന്ന കലിമത്തു ശഹാദ അഥവാ സാക്ഷ്യവാക്യം. അല്ലാഹു അല്ലാതെ ഇലാഹ് ഇല്ലെന്നും മുഹമ്മദ് (സ) അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു എന്നതാണതിന് അതിനര്‍ഥം...
Layout A (with pagination)
ലോക സ്രഷ്ടാവും നിയന്താവും സംരക്ഷകനുമാണ് അല്ലാഹു. ഉദാത്തവും പരമവുമായ സത്തയെ അല്ലാഹു എന്ന് വിശേഷിപ്പിക്കുന്നു. ഈ നാമത്തെ വ്യാകരണ സിദ്ധാന്തങ്ങളുടെയും ഭാഷാശാസ്ത്രങ്ങളുടെയും പരിമിതികള്‍ക്കുള്ളിലേക്ക് ഒതുക്കാവതല്ല. അല്ലാഹു എന്ന പേര് തന്നെ അനാദിയും അനന്തവുമായ പരമസത്യത്തിന്റെ പൊരുളത്രയും...
മനുഷ്യര്‍ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്നതിനുവേണ്ടി നിയോഗിക്കപ്പെട്ട പ്രവാചകന്മാരിലൂടെ ദൈവം അവതരിപ്പിച്ച മാര്‍ഗദര്‍ശക ഗ്രന്ഥങ്ങളാണ് വേദഗ്രന്ഥങ്ങള്‍. ഇഹപര ജീവിതവിജയത്തിനാവശ്യമായ ദൈവിക നിയമനിര്‍ദേശങ്ങളുടെ സമാഹാരമാണ് വേദം എന്ന് പറ യാം. നാലു വേദഗ്രന്ഥങ്ങളുടെ പേരുകളാണ് അവസാനത്തെ വേദമായ...
അല്ലാഹുവില്‍ നിന്നുള്ള വചന (കലാം)ത്തിന്റെ സ്വീകരണിയെന്ന നിലയില്‍ മനുഷ്യരില്‍ നിന്ന് നിയോഗിക്കപ്പെടുന്ന പരിശുദ്ധരായ വ്യക്തിത്വങ്ങളാണ് പ്രവാചകന്‍മാര്‍. ഇസ് ലാമില്‍ അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്‍ അവതരിപ്പിക്കുന്ന വേദങ്ങളിലുമുള്ള വിശ്വാസം പറഞ്ഞ ശേഷമാണ് പ്രവാചകന്‍മാരിലുള്ള...
ഇസ് ലാമികാധ്യാപനങ്ങളുടെ കാതലായ ഒരാശയമാണ് പരലോകജീവിതം. ഈ ലോകത്തിലെ മരണത്തോടുകൂടി ജീവിതം അവസാനിക്കുന്നില്ലെന്നും മരണാനന്തരം പരലോകത്തില്‍ ജീവിതം തുടര്‍ന്നുപോകുമെന്നും ഇസ് ലാം പഠിപ്പിക്കുന്നു. ആദം നബി മുതല്‍ മുഹമ്മദ് നബി വരെയുള്ള മുഴുവന്‍ പ്രവാചകന്‍മാരും ഏറെ പ്രധാന്യത്തോടെ പഠിപ്പിച്ച...

