വിശിഷ്ടനാമങ്ങള്‍

അല്‍ജാമിഅ് (സമ്മേളിപ്പിക്കുന്നവന്‍)

മരണാന്തരം അഴുകി നുരുമ്പിച്ച എല്ലില്‍നിന്നും അല്ലാഹു സൃഷ്ടികളെ പുനരുജ്ജീവിപ്പിച്ച് അല്ലാഹുവിന്റെ കോടതിയില്‍ ഒരുമിച്ചു കൂട്ടുന്നു. മരണാന്തരം മനുഷ്യരെ ജീവിപ്പിക്കാനും അവരെ ഒരുമിച്ചു കൂട്ടാനും യാതൊരു പ്രയാസവുമില്ലാത്തവനാണ് അല്ലാഹു. മറ്റൊരര്‍ഥത്തില്‍ അല്ലാഹു മനുഷ്യശരീരത്തില്‍ വ്യത്യസ്ഥ സ്വഭാവങ്ങളും ഗുണങ്ങളും ഒരുമിച്ചുകൂട്ടിയിരിക്കുന്നു. അതുപോലെ പ്രപഞ്ചത്തില്‍ വ്യത്യസ്ത നിറങ്ങളെ അല്ലാഹു സമ്മേളിപ്പിച്ചിരിക്കുന്നു. പച്ച, നീല, കറുപ്പ് പോലെ. ഇങ്ങനെ എല്ലാത്തിനെയും ഒരുമിച്ചുകൂട്ടുവാന്‍ കഴിവുള്ളവനാണ് അല്ലാഹു. ‘അവരോട് ചോദിക്കുക: ‘വാന-ഭുവനങ്ങളിലുള്ളതൊക്കെയും ആരുടേത്?’ പറയുക: ‘സകലതും അല്ലാഹുവിന്റേതുമാത്രമാകുന്നു. അവന്‍ കാരുണ്യം തന്റെ സ്ഥായിയായ സ്വഭാവമായി അംഗീകരിച്ചിരിക്കുന്നു. (അതുകൊണ്ടത്രെ ധിക്കാരത്തിന്റെ പേരില്‍ അവന്‍ നിങ്ങളെ ഉടനടി പിടികൂടാത്തത്.) അന്ത്യനാളില്‍ അവന്‍ നിങ്ങളെയെല്ലാവരെയും ഒരുമിച്ചുകൂട്ടുകതന്നെ ചെയ്യും. അതൊരു സംശയമില്ലാത്ത യാഥാര്‍ഥ്യമാകുന്നു. എന്നാല്‍ തങ്ങളെ സ്വയം നാശഗര്‍ത്തത്തിലകപ്പെടുത്തുന്ന ജനമോ, അവരത് വിശ്വസിക്കുന്നില്ല.’ (അല്‍ അന്‍ആം: 12)

Topics