വിശിഷ്ടനാമങ്ങള്‍

അല്‍അവ്വല്‍ (ആദ്യന്‍)അല്‍ആഖിര്‍ (അന്ത്യന്‍)

അല്ലാഹുവാണ് പ്രപഞ്ചത്തിന്റെ ഒന്നാമത്തെ സത്ത. അതിനുശേഷമാണ് മറ്റെല്ലാമുണ്ടായത്. ആ അല്ലാഹുവിന് തുടക്കമില്ല. അതുപോലെ ഒടുക്കവുമില്ല. അല്ലാഹുവിന്റെ അസ്തിത്വം മറ്റൊന്നില്‍നിന്നല്ല. എല്ലാ വസ്തുക്കളുടെയും അസ്തിത്വം അല്ലാഹുവില്‍നിന്നാണ്. പ്രപഞ്ചത്തിലെ സകലചരാചരങ്ങളും നാമാവശേഷമായ ശേഷവും അവശേഷിക്കുന്ന അസ്തിത്വം അല്ലാഹുവിന്റേത് മാത്രമാണ്. എല്ലാ സൃഷ്ടി ജാലങ്ങളും തുടങ്ങുന്നതും ഒടുങ്ങുന്നതും അവനില്‍നിന്നാണ്, അവനിലേക്കാണ്. ഏതന്വേഷണത്തിന്റെയും അന്ത്യം അല്ലാഹുവിലായിരിക്കും. ‘അവന്‍ തന്നെയാണ് ആദിയും അന്ത്യവും, അകവും പുറവും. അവന്‍ സകല സംഗതികളും അറിവുള്ളവനല്ലോ.” (അല്‍ഹദീദ്: 3)

Topics