വിശിഷ്ടനാമങ്ങള്‍

അര്‍റഖീബ് (ഏറെ ജാഗ്രത പുലര്‍ത്തുന്നവന്‍, നിരീക്ഷകന്‍)

അല്ലാഹു മനുഷ്യനെയും പ്രപഞ്ചത്തെയും അതിസൂക്ഷ്മമായി നിരീക്ഷിക്കുന്നവനാണ്. അല്ലാഹുവിന്റെ ഈ നിരീക്ഷണത്തില്‍ നിന്ന് ഒരിക്കലും പ്രപഞ്ചവും അതിലെ ഒരു വസ്തുവും ഒഴിവാകുന്നില്ല. മനുഷ്യരുടെ നന്‍മ-തിന്‍മകള്‍ സദാസമയം വീക്ഷിക്കുന്ന അല്ലാഹുവിന് ആ വിഷയത്തില്‍ യാതൊരു പിഴവും സംഭവിക്കുകയില്ല. ”അല്ലയോ മനുഷ്യരേ, നിങ്ങളുടെ റബ്ബിനെ ഭയപ്പെടുവിന്‍. ഒരൊറ്റ ആത്മാവില്‍നിന്നു നിങ്ങളെ സൃഷ്ടിക്കുകയും അതേ ആത്മാവില്‍നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവ രണ്ടില്‍നിന്നുമായി പെരുത്തു സ്ത്രീപുരുഷന്‍മാരെ ലോകത്തു പരത്തുകയും ചെയ്തവനത്രെ അവന്‍. ഏതൊരുവനെ സാക്ഷിയാക്കിയാണോ നിങ്ങള്‍ പരസ്പരം അവകാശങ്ങള്‍ ചോദിക്കുന്നത്, ആ അല്ലാഹുവിനെ ഭയപ്പെടുവിന്‍. കുടുംബബന്ധങ്ങള്‍ തകരുന്നതു സൂക്ഷിക്കുവിന്‍. അല്ലാഹു നിങ്ങളെ സദാ നിരീക്ഷിക്കുന്നുവെന്നു കരുതിയിരിക്കുക.” (അന്നിസാഅ്: 1)

Topics