വിശിഷ്ടനാമങ്ങള്‍

അല്‍വാലി (രക്ഷകര്‍ത്താവ്, ബന്ധു)

വലിയ്യ് എന്ന വിശേഷണത്തിന്റെ അര്‍ഥത്തില്‍ വരുന്നതാണ്. അല്ലാഹു എല്ലാ സൃഷ്ടികളുടെയും സഹായിയും ബന്ധുവുമാണ്. അവനോട് ആഭിമുഖ്യം പുലര്‍ത്തുന്നവനെ അല്ലാഹു സഹായിക്കും. ഒരു ബന്ധു എന്ന നിലക്ക് സ്‌നേഹം പ്രകടിപ്പിക്കാനും അടുക്കാനും സൃഷ്ടികളോട് ആവശ്യപ്പെടുകയാണ് ഈ നാമത്തിലൂടെ. വലിയ്യ്, മൗല പോലുള്ള ആശയങ്ങള്‍ ഇതില്‍നിന്ന് ഉണ്ടായതാണ്. ”ഓരോ മനുഷ്യന്റെയും മുന്നിലും പിന്നിലും അവനു വേണ്ടി നിശ്ചയിക്കപ്പെട്ട മേല്‍നോട്ടക്കാരുണ്ട്. അവര്‍, അല്ലാഹുവിന്റെ ആജ്ഞാനുസാരം അവനെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. യാഥാര്‍ഥ്യം ഇതത്രെ: ഒരു ജനം സ്വന്തം ഗുണങ്ങളെ സ്വയം പരിവര്‍ത്തിപ്പിക്കുന്നതുവരെ അല്ലാഹു അവരുടെ അവസ്ഥയെ പരിവര്‍ത്തിപ്പിക്കുന്നില്ല. അല്ലാഹു ഒരു ജനത്തിന് ദുര്‍ഗതി വരുത്തുവാന്‍ തീരുമാനിച്ചാല്‍ പിന്നെ ആര്‍ക്കും അതു തടയാനാവില്ല. അല്ലാഹുവിനെതിരില്‍, ഇത്തരമൊരു ജനത്തിന്റെ രക്ഷകരോ തുണയോ ആകാനും ആര്‍ക്കും കഴിയുകയില്ല.” (അര്‍റഅദ്: 11)

Topics