വിശിഷ്ടനാമങ്ങള്‍

അല്‍മുഖ്‌സിത്വ് (നീതിമാന്‍)

അക്രമിക്കുന്നവനും അക്രമിക്കപ്പെടുന്നവനും സംതൃപ്തമാവുന്ന തരത്തില്‍ നീതി നടപ്പിലാക്കാന്‍ കഴിവുള്ളവനാണ് അല്ലാഹു. ഇത് അല്ലാഹുവിന് മാത്രമാണ് കഴിയുക. അല്‍ അദ്ല്‍ എന്ന വിശേഷണത്തോട് യോജിപ്പുള്ള ഒരു വിശേഷണമാണിത്. അല്ലാഹുവിന്റെ കോടതിയില്‍ അക്രമിക്ക് അവന്‍ അര്‍ഹിക്കുന്ന ശിക്ഷയും സദ്‌വൃത്തന് അവന്‍ അര്‍ഹിക്കുന്ന പ്രതിഫലവും നല്‍കുന്നതാണ്. ഭൂമിലോകത്ത് ഈ ഗുണം ഉണ്ടാക്കിയെടുക്കാന്‍ മനുഷ്യന്‍ പരിശ്രമിക്കേണ്ടതാണ്. ”സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടുകക്ഷികള്‍ പരസ്പരം കലഹിക്കാനിടയായാല്‍, അവര്‍ക്കിടയില്‍ ഒത്തുതീര്‍പ്പുണ്ടാക്കുവിന്‍. അവരിലൊരു കക്ഷി മറുകക്ഷിയോട് അതിക്രമം ചെയ്യുന്നുവെങ്കില്‍ അതിക്രമം ചെയ്യുന്നവരോടു പടവെട്ടുവിന്‍ -അവര്‍ അല്ലാഹുവിന്റെ വിധിയിലേക്കു തിരിച്ചുവരുന്നതുവരെ. അങ്ങനെ തിരിച്ചുവന്നാല്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വം ഒത്തുതീര്‍പ്പുണ്ടാക്കുവിന്‍. നീതി പാലിക്കുവിന്‍. നിശ്ചയം, അല്ലാഹു നീതിമാന്‍മാരെ സ്‌നേഹിക്കുന്നു”. (അല്‍ഹുജുറാത്ത്: 9)

Topics