വിശിഷ്ടനാമങ്ങള്‍

അല്‍മുഖീത്ത് (ആഹാരം നല്‍കുന്നവന്‍)

ഇത് അല്ലാഹുവിന്റെ ‘അര്‍റസാഖ്’ എന്ന വിശേഷണത്തിന്റെ ആശയം തന്നെയാണെങ്കിലും റസാഖ് എന്ന പദത്തിന് വിശാലമായ അര്‍ഥവും മുഖീത്ത് എന്നതിന് പരിമിതമായ അര്‍ഥവുമാണുള്ളത്. ഖൂത്ത് എന്നതുകൊണ്ടുദ്ദേശിക്കുന്നത് മനുഷ്യന്റെ നിലനില്‍പിനാവശ്യമായ ഭക്ഷണമാണ്. ആഹാരം നിര്‍മിക്കുന്നവനും നല്‍കുന്നവനുമാണ് അല്ലാഹു. കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നവന്‍ എന്നൊരര്‍ഥം കൂടി ഇതിനു ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ നല്‍കിയതായി കാണാം. ആര്‍ നന്‍മ ശിപാര്‍ശ ചെയ്യുന്നുവോ അവന് അതില്‍ പങ്ക് ലഭിക്കും. ആര്‍ തിന്‍മ ശിപാര്‍ശ ചെയ്യുന്നുവോ അവന് അതിലും പങ്ക് ലഭിക്കും. അല്ലാഹു സകല സംഗതികളിലും നോട്ടമുള്ളവനാകുന്നു. (അന്നിസാഅ്: 85)

Topics