വിശിഷ്ടനാമങ്ങള്‍

അല്‍മുമീത് (മരിപ്പിക്കുന്നവന്‍)

ജീവന്‍ നല്‍കിയ അല്ലാഹു തന്നെയാണ് ജീവജാലങ്ങള്‍ക്ക് മരണവും നല്‍കുന്നത്. ഇതിലൊന്നും ഒരു സൃഷ്ടിക്കും യാതൊരു പങ്കുമില്ല. ഈ പ്രതിഭാസങ്ങള്‍ ദൈവവിധിയുടെ ഭാഗമായി അംഗീകരിക്കാനും ആശ്വസിക്കാനും വിശ്വാസിക്കേ കഴിയൂ. ”ഇബ്‌റാഹീമിനോട് തര്‍ക്കിച്ചവനെക്കുറിച്ച് നീ ആലോചിച്ചിട്ടില്ലേ? ഇബ്‌റാഹീമിന്റെ റബ്ബ് ആരാണ് എന്നതിലായിരുന്നു തര്‍ക്കം. അല്ലാഹു ആ മനുഷ്യന് രാജാധികാരം നല്‍കിയതാണ് അതിനു നിമിത്തമായത്. ഇബ്‌റാഹീം പറഞ്ഞു: ‘ജീവിതവും മരണവും ആരുടെ അധികാരത്തിലാണോ അവനാകുന്നു എന്റെ റബ്ബ്.’ അയാള്‍ പറഞ്ഞു: ‘ജീവിപ്പിക്കാനും മരിപ്പിക്കാനും എനിക്ക് അധികാരമുണ്ട്.’ ഇബ്‌റാഹീം പറഞ്ഞു: ‘ശരി, എന്നാല്‍ അല്ലാഹു സൂര്യനെ പടിഞ്ഞാറുനിന്ന് നയിച്ചുകൊണ്ടിരിക്കുന്നു. നീ അതിനെ കിഴക്കുനിന്നു നയിക്കുക.’ ഇതുകേട്ട് ആ സത്യനിഷേധി ഉത്തരം മുട്ടി. എന്നാല്‍ അക്രമികള്‍ക്ക് അല്ലാഹു സന്‍മാര്‍ഗം കാണിക്കുന്നില്ല. (അല്‍ബഖറ: 258), ”നാമാകുന്നു ജീവിതമരുളുന്നത്. നാം തന്നെ മരണവുമേകുന്നു. എല്ലാവരുടെ മടക്കവും നമ്മിലേക്കു തന്നെ.” (ഖാഫ്: 43)

Topics