വിശിഷ്ടനാമങ്ങള്‍

അല്‍ മുഹൈമിന്‍ (സര്‍വ്വരക്ഷകന്‍, സംരക്ഷകന്‍)

അല്ലാഹു തന്റെ അറിവ്, അധികാരം, സംരക്ഷണം എന്നിവയിലൂടെ അവന്റെ സൃഷ്ടിജാലങ്ങളുടെ കാര്യങ്ങളുടെ യാഥാര്‍ഥ്യമറിയുകയും അതിന്റെ ഉത്തരവാദിത്വമേറ്റെടുക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്യുന്നു. അവന്റെ ഈ ഗുണമാണ് അവന്‍ മുഹൈമിനാണ് എന്ന് പറയാന്‍ കാരണം. അതിന് ഉത്തമ ഉദാഹരണമാണ് മരുഭൂമിയിലെ സൗര്‍ഗുഹയില്‍ പ്രവാചകന്‍(സ)യും അബൂബക്കര്‍(റ)വും ഒളിച്ചിരിക്കുന്ന വേളയില്‍ ഭയന്നുവിറച്ച അബൂബക്കറിനോട് നബി(സ) പറഞ്ഞത്: ”അബൂബക്കറേ, ദുഃഖിക്കാതിരിക്കൂ! അല്ലാഹു നമ്മോടൊപ്പമുണ്ട്’. അതുപോലെ ‘വചന’ത്തിന്റെ അവതരണമായ ഖുര്‍ആനെകുറിച്ചും ‘മുഹൈമിന്‍’ എന്ന വിശേഷണം ഉപയോഗിച്ചതായി കാണാം.

Topics