മേല്‍പ്പറഞ്ഞതിന്റെ വിപരീതമാണ് ഈ ഗുണം. അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്റെ കല്‍പ്പനകള്‍ അനുസരിച്ചു ജീവിക്കുകയും ചെയ്യുന്നവരെ അല്ലാഹു ഉയര്‍ത്തുന്നു. അതുപോലെ അവരുടെ പദവികള്‍ ഉയര്‍ത്തുകയും അവര്‍ക്ക് നേര്‍വഴികാണിച്ചുകൊടുക്കുകയും ചെയ്യുന്നു. ”ആ ദൈവദൂതന്‍മാരില്‍ ചിലരെ നാം മറ്റുള്ളവരേക്കാള്‍ ശ്രേഷ്ഠരാക്കിയിരിക്കുന്നു. അല്ലാഹു നേരില്‍ സംസാരിച്ചവര്‍ അവരിലുണ്ട്. മറ്റു ചിലരെ അവന്‍ വിശിഷ്ടമായ ചില പദവിയിലേക്കുയര്‍ത്തിയിരിക്കുന്നു. മര്‍യമിന്റെ മകന്‍ യേശുവിന് നാം വ്യക്തമായ അടയാളങ്ങള്‍ നല്‍കി. പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ പ്രബലനാക്കി. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവരുടെ പിന്‍മുറക്കാര്‍ അവര്‍ക്ക് വ്യക്തമായ തെളിവ് വന്നെത്തിയശേഷവും പരസ്പരം പൊരുതുമായിരുന്നില്ല. എന്നാല്‍ അവര്‍ പരസ്പരം ഭിന്നിച്ചു. അവരില്‍ വിശ്വസിച്ചവരുണ്ട്. സത്യനിഷേധികളുമുണ്ട്. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവര്‍ തമ്മിലടിക്കുമായിരുന്നില്ല. പക്ഷേ, അല്ലാഹു അവനിച്ഛിക്കുന്നത് ചെയ്യുന്നു.”(അല്‍ ബഖറഃ 253) ഇത് അല്ലാഹുവിന്റെ കഴിവും സ്വാതന്ത്ര്യവുമാണ്. അത് സൃഷ്ടികള്‍ മനസ്സിലാക്കുകയും അതനുസരിച്ച് ജീവിക്കുകയും സത്യവാനെ ഉയര്‍ത്തുകയും അസത്യവാനെ താഴ്ത്തുകയും വേണം.
”സത്യവിശ്വാസികളേ, സദസ്സുകളില്‍ മറ്റുള്ളവര്‍ക്കു സൗകര്യമൊരുക്കിക്കൊടുക്കാന്‍ നിങ്ങളോടാവശ്യപ്പെട്ടാല്‍ നിങ്ങള്‍ നീങ്ങിയിരുന്ന് ഇടം നല്‍കുക. എങ്കില്‍ അല്ലാഹു നിങ്ങള്‍ക്കും സൗകര്യമൊരുക്കിത്തരും. ‘പിരിഞ്ഞുപോവുക’ എന്നാണ് നിങ്ങളോടാവശ്യപ്പെടുന്നതെങ്കില്‍ നിങ്ങള്‍ എഴുന്നേറ്റ് പോവുക. നിങ്ങളില്‍ നിന്ന് സത്യവിശ്വാസം സ്വീകരിച്ചവരുടെയും അറിവു നല്‍കപ്പെട്ടവരുടെയും പദവികള്‍ അല്ലാഹു ഉയര്‍ത്തുന്നതാണ്. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു” (അല്‍ മുജാദ: 11)
അര്‍റാഫിഅ് (ഉയര്‍ത്തുന്നവന്‍)

Add Comment