വിശിഷ്ടനാമങ്ങള്‍

അല്‍ മുതകബ്ബിര്‍ (ഗംഭീരമഹിമയുടയവന്‍)

അല്ലാഹു എല്ലാ മഹത്വവും വലിപ്പവും ഉടയവനത്രെ. എന്നാല്‍ ഇതൊന്നും അല്ലാഹു പുറമേനിന്ന് ആര്‍ജിക്കുന്നതല്ല. അവനില്‍ മാത്രമാണതുള്ളത്. അതുപയോഗിച്ചുകൊണ്ട് അവനു മുന്നില്‍ തലകുനിക്കുകയാണ് മനുഷ്യന്‍ ചെയ്യുന്നത്. അങ്ങനെ ചെയ്യാന്‍ മടിക്കുന്നവനാണ് മനുഷ്യനിലെ ‘മുതകബ്ബിര്‍’. മുന്‍പ് പറഞ്ഞ ജബ്ബാറെന്ന ഗുണവും അതുപോലെ മുതകബ്ബിറെന്ന ഗുണവും മനുഷ്യന് ചേര്‍ന്നതല്ല. അല്ലാഹു പറയുന്നു: ”ആകാശ ഭൂമികളില്‍ അവനത്രെ ഗാഭീര്യം, അവന്‍ പ്രതാപവാനും തന്ത്രജ്ഞനുമാകുന്നു’. (അല്‍ ജാസിയഃ:37) അല്ലാഹുവിന്റെ ഈ പ്രതാപത്തിനും ഗാംഭീര്യത്തിനും മുന്നില്‍ മറ്റൊരു ശക്തിക്കും സ്ഥാനമില്ല. അതിനാലാണ് നംറൂദിനെയും ഫിര്‍ഔനെയും കിസ്‌റയെയും കൈസറിനെയും തകര്‍ക്കാന്‍ അല്ലാഹുവിന്റെ പ്രതാപത്തില്‍ വിശ്വസിച്ചവര്‍ക്ക് സാധിച്ചത്.

Topics