പ്രവാചകന്‍ എന്ന് മലയാളത്തിലും Prophet എന്ന് ഇംഗ്ലീഷിലും ഭാഷാന്തരപ്പെടുത്തപ്പെടാറുള്ള അറബിശബ്ദമാണ് ‘നബിയ്യ് ‘ എന്നത്. മലയാളത്തില്‍ നബി എന്ന് പറയുന്നു. അല്ലാഹുവില്‍നിന്നുള്ള ‘വചന'(കലാം)ത്തിന്റെ സ്വീകരണിയെന്ന നിലയില്‍ മനുഷ്യരില്‍ നിയോഗിക്കപ്പെടുന്ന പരിശുദ്ധരായ വ്യക്തിത്വങ്ങളെയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.
ഇസ്‌ലാമില്‍ അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്‍ അവതരിപ്പിക്കുന്ന വേദങ്ങളിലുമുള്ള വിശ്വാസം പറഞ്ഞ ശേഷമാണ് പ്രവാചകന്‍മാരിലുള്ള വിശ്വാസത്തെക്കുറിച്ച് പറയുന്നത്. അല്ലാഹുവില്‍നിന്ന് , അവന്റെ മലക്കുകളിലൂടെ (ജിബ്‌രീല്‍ എന്ന മലക്ക്) അവതീര്‍ണമാകുന്ന ‘സത്യവചന’ത്തിന്റെ സ്വീകരണിയാകുന്നു മനുഷ്യരില്‍ പെടുന്ന ‘നബി’ എന്ന് അപ്പോള്‍ മനസ്സിലാക്കാം.
റസൂല്‍’ എന്ന ശബ്ദവും നബി എന്നതിന്റെ പര്യായമായി ഉപയോഗിക്കാറുണ്ട്. പക്ഷേ, റസൂല്‍ എന്നത് ദൗത്യത്തിന്റെ മാധ്യമം എന്ന നിലയില്‍ മനുഷ്യന് മാത്രമുള്ള ശബ്ദമല്ല. മലക്കിനെയും ആ ശബ്ദം ഉപയോഗിച്ച് വിളിച്ചിട്ടുണ്ട്.
ഇമാം റാഗിബിന്റെ നിര്‍വചനപ്രകാരം ‘നബഅ്’ എന്ന ശബ്ദത്തിന് ഒരു കാര്യത്തെക്കുറിച്ച് ഏറ്റവും ഫലപ്രദമായ അറിവ് നല്‍കുന്ന പ്രഖ്യാപനം എന്നാണര്‍ഥം. അതോടൊപ്പം അസത്യത്തിന് യാതൊരു പഴുതുമില്ലാത്ത വാര്‍ത്ത എന്നും അദ്ദേഹം മറ്റൊരിടത്ത് പറഞ്ഞിട്ടുണ്ട്. വേറൊരു ശബ്ദകോശാര്‍ഥമനുസരിച്ച് , നബി എന്നാല്‍ ദൈവത്തിനും ബുദ്ധിയുള്ള ജീവികള്‍ക്കു(മനുഷ്യന്‍)മിടയിലുള്ള ഒരു മാധ്യമമാണ്.
ദൈവത്തില്‍നിന്ന് വാര്‍ത്തകള്‍ കിട്ടിയ ഒരാള്‍ അത് ജനങ്ങള്‍ക്കെത്തിച്ചു കൊടുക്കാന്‍ കൂടി ചുമതലപ്പെടുമ്പോള്‍ ‘റസൂല്‍’ അഥവാ ദൂതനായിത്തീരുന്നു. ‘മുര്‍സല്‍’എന്നത് മറ്റൊരു രൂപമാണ്.
ഒരു ലക്ഷത്തി ഇരുപത്തിനാലായിരത്തില്‍ പരം നബിമാര്‍ വന്നിട്ടുണ്ടെന്ന് ഹദീഥുകളില്‍നിന്നുംമറ്റും മനസ്സിലാകുന്നു. സത്യവചനത്തിന്റെ പല മാനങ്ങളിലും പല തലങ്ങളിലുമുള്ള പ്രതിഫലനം ആ മനുഷ്യരിലൂടെ സാധിക്കുകയുണ്ടായി. എന്നാല്‍ ആ പ്രവാചകന്‍മാരൊക്കെയും ഒരൊറ്റ സമുദായം മാത്രമായിരുന്നു എന്ന് ഖുര്‍ആന്‍ പറയുന്നു(അല്‍അമ്പിയാഅ് 92).ഓരോ പ്രവാചകനും സുവിശേഷമറിയിക്കുന്നവനാണ്(മുബശ്ശിര്‍) എന്ന പോലെ ഒരു മുന്നറിയിപ്പുനല്‍കുന്നവനും(മുന്‍ദിര്‍) ആണെന്ന് എന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
ഈ ഒരു ലക്ഷത്തില്‍പരമുള്ള നബിമാരില്‍ 315 പേര്‍ മുര്‍സലുകള്‍(ദൗത്യമുള്ളവര്‍) ആയിരുന്നുവെന്ന് ഹദീഥുകള്‍ പറയുന്നു. ഇതില്‍ 9 പേര്‍ ഉലുല്‍ അസ്മ് പദവിയുള്ളവരായിരുന്നു. നൂഹ്, ഇബ്‌റാഹീം, ദാവൂദ്, യഅ്ഖൂബ്, യൂസുഫ്, അയ്യൂബ്, മൂസാ, ഈസാ, മുഹമ്മദ് എന്നിവരാണവര്‍.
ആറുപേര്‍ക്ക് പ്രത്യേകമായ പദവിയെക്കുറിച്ച വിശേഷണങ്ങളുണ്ട്:
ആദം(അ)- സ്വഫിയുല്ലാഹ്(അല്ലാഹു തെരഞ്ഞെടുത്തവന്‍)
നൂഹ് (അ) – നബിയുല്ലാഹ്(അല്ലാഹുവിന്റെ പ്രവാചകന്‍)
ഇബ്‌റാഹീം(അ) – ഖലീലുല്ലാഹ്(അല്ലാഹുവിന്റെ മിത്രം)
മൂസാ(അ)- കലീമുല്ലാഹ്(അല്ലാഹു സംസാരിച്ചവന്‍)
ഈസാ (അ)- റൂഹുല്ലാഹ്(അല്ലാഹുവില്‍നിന്നുള്ള ചൈതന്യം)
മുഹമ്മദ് (സ)- റസൂലുല്ലാഹ് (അല്ലാഹുവിന്റെ സന്ദേശവാഹകന്‍)
വിശുദ്ധഖുര്‍ആനില്‍ 25 നബിമാരുടെ പേരുകളേ പറഞ്ഞിട്ടുള്ളൂ. ലുഖ്മാന്‍ , ദുല്‍ഖര്‍നൈന്‍ എന്നിവര്‍ പ്രവാചകന്‍മാരാണെന്ന് ഭൂരിപക്ഷാഭിപ്രായമില്ല.
Add Comment