Global

കാനഡയിലെ ബെസ്റ്റ് ബ്രെയ്ന്‍ അവാര്‍ഡ് നൂറന്‍ അബൂമാസിന്

ഒന്റേറിയോ: ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ ന്യൂറോസയന്‍സ്, ന്യൂറോ അനാട്ടമിയിലെ അറിവ് പരിശോധിച്ചുകൊണ്ടുള്ള ചോദ്യോത്തരമത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടി നൂറന്‍ അബൂമാസിന്‍ കാനഡയില്‍ ബെസ്റ്റ് ബ്രെയ്ന്‍ അവാര്‍ഡ് ജേത്രിയായി. ഇക്കഴിഞ്ഞ മെയ് 28 ന് ഒന്റേറിയോവിലെ മക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടന്ന ‘കനേഡിയന്‍ നാഷണല്‍ ബ്രെയ്ന്‍ ബീ’ മത്സരത്തിലാണ് ഈ പതിനേഴുകാരി മികച്ചപ്രകടനം കാഴ്ചവെച്ചത്. രാജ്യത്തൊട്ടാകെയുള്ള വിദ്യാര്‍ഥികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട പതിനാലുപേരില്‍ ഒരാളായിരുന്നു നൂറന്‍. ട്രോഫിയും 1500 ഡോളറുമാണ് സമ്മാനത്തുക.

വേനല്‍ക്കാല പഠനവേളയില്‍ ന്യൂറോസയന്‍സ് ലാബില്‍ ഇന്റേണ്‍ ആയി സേവനമനുഷ്ഠിക്കാന്‍ നൂറന് വിജയം അവസരമൊരുക്കും. ഡോക്ടറാകാന്‍ ആഗ്രഹിക്കുന്ന അവര്‍ ജൂണ്‍ 30 ന് ഡെന്‍മാര്‍ക്കിലെ കോപന്‍ഹേഗനില്‍ നടക്കുന്ന അന്താരാഷ്ട്രബ്രെയ്ന്‍ ബീ ചാമ്പ്യന്‍ഷിപ്പില്‍ കാനഡയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നുണ്ട്.

Topics