ചോദ്യം: ഭാര്യാഭര്‍ത്താക്കന്‍മാര്‍ അവര്‍ക്കിടയില്‍ മാത്രം മോശവും ലൈംഗികച്ചുവയുള്ളതുമായ വര്‍ത്തമാനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ കുഴപ്പമുണ്ടോ ?
———————-
ഉത്തരം:ദമ്പതികള്‍ക്ക് അവരുടെ സ്വകാര്യനിമിഷങ്ങള്‍ ആസ്വാദ്യകരവും സംതൃപ്ത പൂര്‍ണവുമാക്കിത്തീര്‍ക്കാന്‍ അനുവദനീയമായ എല്ലാം മാര്‍ഗങ്ങളും (വാക്കും പ്രവൃത്തിയും) സ്വീകരിക്കാവുന്നതാണ്.
എങ്കിലും അവര്‍ ഹറാമിന്റെയും ഹലാലിന്റെ പരിധി പാലിക്കാന്‍ ബാധ്യസ്ഥരാണ്. അഥവാ, ഒരാളെ ചീത്തപ്പേര് വിളിച്ചോ അശ്ലീല ചുവയില്‍ സംസാരിച്ചോ അഭിമുഖീകരിക്കുന്നത്, അത് അനുവദനീയമായ ലൈംഗികാനന്ദം കണ്ടെത്താനാണെങ്കില്‍ പോലും, അനഭലഷണീയവും നിഷിദ്ധവുമായ പ്രവൃത്തിയാണ്. മുഹമ്മദ് നബി (സ) പറഞ്ഞു: സത്യവിശ്വാസി അധിക്ഷേപകനോ ശപിക്കുന്നവനോ അശ്ലീലം പറയുന്നവനോ അസഭ്യം ചൊരിയുന്നവനോ അല്ല. (തിര്‍മിദി)
നമ്മുടെ വാക്കുകള്‍ പ്രവൃത്തികളുടെ ഒരു ഭാഗമാണെന്നും അവയെക്കുറിച്ച് വിചാരണയുണ്ടാവുമെന്നും മനസ്സിലാക്കിയിരിക്കെ അത്തരം കാര്യങ്ങളില്‍ നിന്ന് നാം അകന്ന് നില്‍ക്കുകയാണ് വേണ്ടത്. നമ്മുടെ മനസ്സും നാവും ഹൃദയവും പരിശുദ്ധമാക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.
Add Comment